Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeHealth & Beautyകുട്ടികളിലെ പൊണ്ണത്തടി തടയാം: രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Childhood Obesity

കുട്ടികളിലെ പൊണ്ണത്തടി തടയാം: രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Childhood Obesity

🎙️ Latest Podcast

അമിത വണ്ണം മൂലം പലവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ് ലോകത്തിൽ ഏറെയും. മുതിർന്നവരെ കൂടാതെ കുട്ടികളിലും അമിത വണ്ണം കൂടികൊണ്ടിരിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത് (Childhood Obesity). ചെറുപ്രായത്തിലുള്ള അമിത വണ്ണം കുട്ടികൾക്ക് ഭാവിയിൽ വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് ഡോക്ടർമാർ പറയുന്നു. ഇത് കുട്ടികളെ ശാരീരിക പ്രശ്‌നങ്ങളോടൊപ്പം മാനസികമായു ബാധിക്കും. രക്ഷിതാക്കൾ ഒന്നു ശ്രദ്ധിച്ചാൽ കുട്ടികളിലെ അമിത വണ്ണം മാറ്റിയെടുക്കാം.

അനാരോഗ്യകരമായ ഭക്ഷണക്രമങ്ങൾ

കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും പഴങ്ങൾ, പരിപ്പ്, പയർ വർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുത്തുക. ദിവസവും ഇവ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തുകയും അവരെ കൊണ്ട് കഴിപ്പിക്കുകയും ചെയ്യണം. ദിവസവും ഒരേ പഴങ്ങളും പച്ചക്കറികളും നൽകുന്നത് അവരിൽ മടുപ്പുണ്ടാക്കും. അത് ഒഴിവാക്കുക. ഓരോ ദിവസവും വ്യത്യസ്ത പഴങ്ങളും പച്ചക്കറികളും പയറുവർഗങ്ങളും ഉൾപ്പെടുത്തുക.

ജങ്ക് ഫുഡ് ഒഴിവാക്കാം

മാറുന്ന ജീവിത ശൈലിയുടെ ഭാഗമായി ഇത്തരം ഭക്ഷണങ്ങൾ ദിവസവും കഴിക്കുന്നവരാണ് കുട്ടികളും മുതിർന്നവരും. കുഞ്ഞുങ്ങളിലെ പൊണ്ണത്തടിയിലേക്ക് നയിക്കുന്ന പ്രധാന കാരണവും ഈ ഭക്ഷണശൈലിയാണ്. ഇത് ഒഴിവാക്കണം. ജങ്ക് ഫുഡിന് പകരമായാവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ബേക്കറി ഉൽപ്പന്നങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങിയ ട്രാൻസ് ഫാറ്റി ഭക്ഷണങ്ങൾ ഒഴിവാക്കണം. വല്ലപ്പോഴും മാത്രം പുറത്ത് നിന്ന് ഭക്ഷണങ്ങൾ വാങ്ങിക്കൊടുക്കുക.

പ്രഭാത ഭക്ഷണം നിർബന്ധമായും കഴിപ്പിക്കണം

സ്‌കൂളില്‍ പോകാനുള്ള തിരക്കിലും മറ്റും കുട്ടികൾ പ്രഭാത ഭക്ഷണം കഴിക്കാൻ മടി കാട്ടാറുണ്ട്. മാതാപിതാക്കളും ഇതത്ര കാര്യമാക്കാറില്ല.എന്നാൽ പ്രഭാത ഭക്ഷണം ഒഴിവാക്കാൻ കുട്ടികളെ അനുവദിക്കരുത്. പ്രഭാത ഭക്ഷണം കഴിക്കാനുള്ള സമയം മാതാപിതാക്കൾ ഉണ്ടാക്കിയെടുക്കണം.

മൊബൈലും ടിവിയും

കുട്ടികൾ കൂടുതൽ സമയം സ്‌ക്രീനിനുമുമ്പിൽ ചെലവഴിക്കുന്നത് അമിത വണ്ണത്തിനുള്ള സാധ്യതകൾ വർധിപ്പിക്കും. ടിവിയിലും മൊബൈലിലുമായി കാർട്ടൂൺ കാണുന്ന സമയം ചുരുക്കണം. ദിവസം ഒരു മണിക്കൂറിൽ താഴെ മാത്രമായി കുറയ്ക്കുക. കുട്ടികൾക്ക് മൊബൈൽ ഫോൺ ദീർഘനേരം കൊടുക്കാതിരിക്കുക. കുട്ടി ഉറങ്ങുന്ന മുറിയിൽ ടെലിവിഷൻ വെയ്ക്കുന്നത് ഒഴിവാക്കണം.

കുട്ടികൾ കളിച്ചു വളരട്ടെ

കുട്ടികളെ മുറ്റത്തും പറമ്പിലുമെല്ലാം കൂട്ടുകാരോടൊപ്പം കളിക്കാൻ അനുവദിക്കുക. മറ്റുള്ളവരുമായി ഇടപഴകുന്നതിന് പുറമെ മാനസികും ശാരീരികമായ വളർച്ചയും കുട്ടികൾക്ക് ഇതുവഴി ലഭിക്കും. ഒരു മണിക്കൂറെങ്കിലും കുട്ടികളെ കളിക്കാൻ അനുവദിക്കണം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.