Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKeralaTP വധക്കേസ് പ്രതി ജ്യോതിബാബുവിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യം: മെഡിക്കൽ...

TP വധക്കേസ് പ്രതി ജ്യോതിബാബുവിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യം: മെഡിക്കൽ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി സംസ്ഥാന സർക്കാർ | TP murder case

🎙️ Latest Podcast

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതിബാബുവിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് സർക്കാർ സുപ്രീം കോടതിക്ക് കൈമാറി. കണ്ണൂർ മെഡിക്കൽ കോളേജിലെ വിദഗ്ധ സമിതിയാണ് ഇത് തയ്യാറാക്കിയത്. (TP murder case accused needs kidney transplant surgery, State government submits medical report to Supreme Court)

ജ്യോതിബാബുവിന് അടിയന്തരമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ശസ്ത്രക്രിയ നടക്കുന്നത് വരെ കൃത്യമായ ഇടവേളകളിൽ ഡയാലിസിസ് തുടരേണ്ടത് അനിവാര്യമാണ്. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ആണ് ഇയാൾ.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി ജ്യോതിബാബുവിനെ ശിക്ഷിച്ചത്. നേരത്തെ വിചാരണ കോടതി ഇയാളെ വെറുതെ വിട്ടിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ സുപ്രീം കോടതിയെ സമീപിച്ചത്. പ്രതിക്ക് ജാമ്യം ലഭിക്കുമോയെന്നാണ് കേരളമാകെ ഉറ്റുനോക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.