Description
Digital Voice of Kerala
Saturday, March 14, 2026

Digital Voice of Kerala
HomeKerala'ബേപ്പൂർ MLA ആയി PV അൻവർ ജയിച്ച് വരും': നിർണായക പ്രഖ്യാപനവുമായി...

‘ബേപ്പൂർ MLA ആയി PV അൻവർ ജയിച്ച് വരും’: നിർണായക പ്രഖ്യാപനവുമായി സണ്ണി ജോസഫ് | PV Anvar

🎙️ Latest Podcast

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ കരുത്തുറ്റ മണ്ഡലമായ ബേപ്പൂരിൽ പി.വി. അൻവർ മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അൻവർ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, “ബേപ്പൂർ എംഎൽഎയായി പി.വി. അൻവർ ജയിച്ചുവരും” എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.(PV Anvar to contst in Beypore, Sunny Joseph makes a crucial announcement)

മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ പി.വി. അൻവർ അനൗദ്യോഗിക പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു കഴിഞ്ഞു. മുസ്ലിം ലീഗ് നേതാവ് എം.സി. മായിൻ ഹാജി ഉൾപ്പെടെയുള്ള മണ്ഡലത്തിലെ പ്രമുഖ നേതാക്കളെ നേരിൽ കണ്ട് അൻവർ പിന്തുണ തേടി.

മന്ത്രി മുഹമ്മദ് റിയാസിനെതിരെ ശക്തനായ ഒരു സ്ഥാനാർത്ഥിയെ അണിനിരത്തുന്നതിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 28,747 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിലാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിജയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും യുഡിഎഫ് വോട്ടുനിലയിൽ മികച്ച നേട്ടമുണ്ടാക്കിയിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.