Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKerala Assembly Election 2026NCPയിൽ എലത്തൂരിനെച്ചൊല്ലി തർക്കം: AK ശശീന്ദ്രൻ ഒഴിയണമെന്ന് PC ചാക്കോ, സ്വയം...

NCPയിൽ എലത്തൂരിനെച്ചൊല്ലി തർക്കം: AK ശശീന്ദ്രൻ ഒഴിയണമെന്ന് PC ചാക്കോ, സ്വയം മാറില്ലെന്ന് ശശീന്ദ്രൻ | PC Chacko

🎙️ Latest Podcast

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എലത്തൂർ മണ്ഡലത്തെച്ചൊല്ലി എൻ.സി.പിയിൽ തർക്കം രൂക്ഷമാകുന്നു. മന്ത്രി എ.കെ. ശശീന്ദ്രൻ ഇത്തവണ മത്സരരംഗത്തുനിന്ന് സ്വയം മാറിനിൽക്കണമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, പി.സി. ചാക്കോയുടെ നിർദ്ദേശം തള്ളിയ ശശീന്ദ്രൻ, താൻ സ്വയം പിന്മാറില്ലെന്ന് കടുത്ത നിലപാട് സ്വീകരിച്ചു.(PC Chacko wants AK Saseendran to step down, Saseendran says he won’t resign on his own)

പാർട്ടിക്ക് വേണമെങ്കിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കാമെന്നും, എന്നാൽ സ്വമേധയാ പിന്മാറാൻ താൻ തയ്യാറല്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കി. എലത്തൂർ സീറ്റിൽ ആര് മത്സരിക്കും എന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം തുടരുകയാണ്. ഈ മാസം 9-ാം തീയതി വീണ്ടും തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.