Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKerala Assembly Election 2026പേരാവൂർ പിടിക്കാൻ വജ്രായുധമിറക്കി CPM: KPCC പ്രസിഡൻ്റിനെതിരെ KK ശൈലജ മത്സരിക്കും|...

പേരാവൂർ പിടിക്കാൻ വജ്രായുധമിറക്കി CPM: KPCC പ്രസിഡൻ്റിനെതിരെ KK ശൈലജ മത്സരിക്കും| KK Shailaja

🎙️ Latest Podcast

കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിന്റെ സ്ഥാനാർത്ഥി പട്ടിക അംഗീകരിച്ചു. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇത്തവണ പേരാവൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. സിറ്റിംഗ് മണ്ഡലമായ മട്ടന്നൂരിൽ നിന്ന് മാറ്റി പേരാവൂരിൽ മത്സരിക്കാൻ ശൈലജ സന്നദ്ധത അറിയിച്ചു.(KK Shailaja to contest against KPCC President in Peravoor)

കെ.കെ. ശൈലജയെ യുഡിഎഫിന്റെ കൈവശമുള്ള പേരാവൂർ മണ്ഡലം തിരിച്ചുപിടിക്കാനാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. യുഡിഎഫിലെ സണ്ണി ജോസഫിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ശൈലജയ്ക്ക് പകരം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് മട്ടന്നൂരിൽ നിന്ന് മത്സരിക്കും.

തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചു. മട്ടന്നൂർ സീറ്റിൽ നിന്ന് തന്നെ മാറ്റിയതിൽ കെ.കെ. ശൈലജയ്ക്ക് തുടക്കത്തിൽ അതൃപ്തിയുണ്ടായിരുന്നു. എന്നാൽ പാർട്ടി തീരുമാനത്തിന് വഴങ്ങി പേരാവൂരിൽ മത്സരിക്കാൻ അവർ ഒടുവിൽ തയ്യാറാവുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.