Sunday, February 8, 2026
HomeEntertainment98-ാമത് ഓസ്കർ നോമിനേഷൻ: 'സിന്നേഴ്സ്' ചരിത്ര നേട്ടത്തിൽ; 16 ഓസ്കാർ നോമിനേഷനുകൾ...

98-ാമത് ഓസ്കർ നോമിനേഷൻ: ‘സിന്നേഴ്സ്’ ചരിത്ര നേട്ടത്തിൽ; 16 ഓസ്കാർ നോമിനേഷനുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ ചിത്രമായി സിന്നേഴ്സ് | Sinners

ലോസ് ഏഞ്ചൽസ്: ലോകസിനിമയിലെ ഏറ്റവും വലിയ പുരസ്കാരമായ ഓസ്കറിൽ ചരിത്ര വിജയം കുറിച്ച് റയാൻ കൂഗ്ലറുടെ ‘സിന്നേഴ്സ്’ (Sinners). അക്കാദമി അവാർഡിന്റെ 97 വർഷത്തെ ചരിത്രത്തിൽ ആദ്യമായി 16 നാമനിർദ്ദേശങ്ങൾ നേടുന്ന ചിത്രമെന്ന ബഹുമതി സിന്നേഴ്സ് സ്വന്തമാക്കി. ഇതിഹാസ ചിത്രങ്ങളായ ടൈറ്റാനിക്, ലാ ലാ ലാൻഡ് എന്നിവയുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 1930-കളിലെ പശ്ചാത്തലത്തിൽ വാമ്പയറുകളെ പ്രമേയമാക്കി ഒരുക്കിയ ഈ ചിത്രം മൈക്കൽ ബി. ജോർദാന്റെ മികച്ച പ്രകടനം കൊണ്ടും സാങ്കേതിക തികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു.

പോൾ തോമസ് ആൻഡേഴ്സന്റെ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ (One Battle After Another) 13 നോമിനേഷനുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. ‘മാർട്ടി സുപ്രീം’, ‘സെന്റിമെന്റൽ വാല്യൂ’ എന്നീ ചിത്രങ്ങൾ 9 നോമിനേഷനുകൾ വീതം നേടി. ഇത്തവണത്തെ നോമിനേഷൻ പട്ടികയിൽ വിദേശഭാഷാ ചിത്രങ്ങളുടെയും അന്താരാഷ്ട്ര താരങ്ങളുടെയും വലിയൊരു നിര തന്നെയുണ്ട്. ബ്രസീലിയൻ താരം വാഗ്നർ മൗറ മികച്ച നടനുള്ള പട്ടികയിൽ ഇടംനേടിയത് ഈ മാറ്റത്തിന്റെ തെളിവാണ്.

അതേസമയം, ഹോളിവുഡിലെ വമ്പൻ താരങ്ങളായ ജോർജ്ജ് ക്ലൂണി, ഗ്വിനെത്ത് പാൽട്രോ, സിഡ്‌നി സ്വീനി എന്നിവർ തഴയപ്പെട്ടത് ആരാധകരെ ഞെട്ടിച്ചു. വൻ ബജറ്റിൽ ഒരുങ്ങിയ ‘വിക്കഡ്’ (Wicked) എന്ന ചിത്രത്തിന് ഒരു വിഭാഗത്തിലും നോമിനേഷൻ ലഭിച്ചില്ല എന്നത് ശ്രദ്ധേയമാണ്. മാർച്ച് 15-ന് ലോസ് ഏഞ്ചൽസിൽ വച്ച് കോനാൻ ഒബ്രിയാൻ നയിക്കുന്ന ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കും.

Ryan Coogler’s ghost story “Sinners” has become the first film in history to earn 16 Oscar nominations, surpassing the record previously shared by Titanic and La La Land. Following closely is Paul Thomas Anderson’s “One Battle After Another” with 13 nods. The 2026 nominations also broke records for international representation, including the first Best Actor nod for a Brazilian actor. Despite the record-breaking nominations for some, major stars like George Clooney and the high-profile musical “Wicked” failed to secure any mentions.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates