HomeDon't Missസുഹൃത്തുക്കളായാൽ ഇങ്ങനെ വേണം, സുഹൃത്തുക്കൾക്ക് 14 ലക്ഷത്തിന്‍റെ പത്ത് ഐഫോണ്‍ 17...

സുഹൃത്തുക്കളായാൽ ഇങ്ങനെ വേണം, സുഹൃത്തുക്കൾക്ക് 14 ലക്ഷത്തിന്‍റെ പത്ത് ഐഫോണ്‍ 17 പ്രോ മാക്സ് വാങ്ങി നൽകി; വീഡിയോ | iPhone

സുഹൃത്തുക്കൾക്കായി എന്തും നൽകുമെന്ന് പറയുന്ന എല്ലാവരും പറഞ്ഞ വാക്ക് പാലിക്കണമെന്നില്ല. എന്നാൽ ഒരു ദില്ലിക്കാരൻ തന്‍റെ സുഹൃത്തുക്കൾക്കായി വാങ്ങി നൽകിയത് 14 ലക്ഷത്തിന്‍റെ പത്ത് ഐഫോണ്‍ 17 പ്രോ മാക്സ് ഫോണുകൾ! പലരും സ്വന്തമാക്കണമെന്ന് സ്വപ്നം കാണുന്ന വിലയേറിയ ആ സമ്മാനം, സ്വന്തം കൂട്ടുക്കാർക്ക് അദ്ദേഹം വാങ്ങി നൽകി. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. (iPhone)

സുഹൃത്തുക്കളോടൊപ്പം അദ്ദേഹം ഐഫോണിന്‍റെ ഷോറൂമിൽ ഫോണ്‍ നോക്കിക്കൊണ്ടിരിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വീഡിയോയിൽ, അദ്ദേഹം തന്‍റെ ഓരോ സുഹൃത്തുക്കൾക്കും ഏറ്റവും പുതിയ ഐഫോൺ 17 പ്രോ മാക്സ് സമ്മാനമായി നൽകുന്നു. ഉയർന്ന വില കൊണ്ടും പ്രീമിയം സവിശേഷതകൾക്കും പേരുകേട്ട ഈ ഫോണിന് ഒരെണ്ണത്തിന്‍റെ വില ഏകദേശം 1.5 ലക്ഷം രൂപയോളമാണ്. മൊത്തത്തിൽ, അയാൾ തന്‍റെ പത്ത് സുഹൃത്തുക്കൾക്കായി ഫോണ്‍ 17 പ്രോ മാക്സ് ഫോണുകൾ വാങ്ങി, ഒറ്റയടിക്ക് 15 ലക്ഷം രൂപയോളം ചെലവഴിച്ചു.

വീഡിയോയിൽ അദ്ദേഹം പത്ത് ഫോണുകൾ എടുക്കാൻ ആവശ്യപ്പെടുമ്പോൾ ചില സുഹൃത്തുക്കൾ അമ്പരക്കുന്നത് കാണാം. സുഹൃത്തുക്കൾക്ക് തങ്ങൾക്ക് ലഭിക്കാൻ പോകുന്ന സമ്മാനത്തെ കുറിച്ച് നേരത്തെ ഒരറിവും ഉണ്ടായിരുന്നില്ല. എല്ലാ സുഹൃത്തുക്കൾക്കും ഫോണുണ്ടെന്ന് പറയുമ്പോൾ ചിലർ തമാശ പറയുകയാണെന്ന് കരുതി. എന്നാൽ 14.7 ലക്ഷം രൂപയുടെ ബില്ല് എടുക്കാൻ നേരത്താണ് തങ്ങൾക്ക് ലഭിച്ച സമ്മാനത്തെ കുറിച്ച് അവർക്ക് യാഥാർത്ഥ്യ ബോധമുണ്ടാകുന്നത്.

വീഡിയോ പെട്ടെന്ന് തന്നെ വിവിധ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേർ വൈകാരികമായ കുറിപ്പുകളുമായെത്തി. ഒരു തമാശ പറയാൻ ഏറ്റവും നല്ല മാർഗം ഇതാണോയെന്നായിരുന്നു ഒരു കാഴ്ചക്കാരൻറെ സംശയം. സഹോദരാ, ഇത് ഒരു തമാശയാണോ യഥാർത്ഥമാണോയെന്ന് തനിക്ക് സത്യസന്ധമായി പറയാൻ കഴിയില്ലെന്നായിരുന്നു മറ്റൊരു കുറിപ്പ്. ഞങ്ങളും ഇതുപോലൊരു സുഹൃത്തിന് അർഹരാണെന്ന് നിരവധി പേരാണ് എഴുതിയത്.

WhatsApp Channel Banner

Latest updates

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന് മുകളിലൂടെ ലോറി...

മുക്കം: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് അബദ്ധത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരൻ എതിർദിശയിൽ നിന്ന് വന്ന ലോറി കയറിയിറങ്ങി മരിച്ചു (Mukkam road accident kozhikode). മാതൃഭൂമി കോഴിക്കോട് ഡിജിറ്റൽ...

ഇ.വി.എം ഹാക്കിങ് തടയാമെന്ന് പറഞ്ഞ് തട്ടിപ്പ്: ബി.എം. ജമാലിനെതിരെ...

കാസർകോട്: ഇ.വി.എം (EVM) ഹാക്കിങ് തടയാൻ പ്രത്യേക സാങ്കേതികവിദ്യയുണ്ടെന്ന് വിശ്വസിപ്പിച്ച് കോൺഗ്രസ് നേതാവും വഖഫ് ബോർഡ് മുൻ സി.ഇ.ഒയുമായ ബി.എം. ജമാൽ (BM Jamal evm hacking fraud) പണം തട്ടിയെന്ന വാർത്തകളിൽ...

അസമിൽ പ്രളയം രൂക്ഷം; ഏഴുപേരെ കാണാതായി, 7 ലക്ഷത്തോളം...

ഗുവാഹത്തി: അസമിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും പ്രളയത്തിലും ഏഴുപേരെ കാണാതായി (Assam flood news). സംസ്ഥാനത്തെ ശിവസാഗർ, ചരൈദേവ് ജില്ലകളിലെ 25 ശതമാനത്തോളം പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിൽ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. സംസ്ഥാനത്തൊട്ടാകെ...

കോഴിക്കോട് ആറുവയസ്സുകാരി പനി ബാധിച്ച് മരിച്ചു | Kozhikode...

കോഴിക്കോട്: പനി ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു (Kozhikode medical college fever death). കോഴിക്കോട് നടുവണ്ണൂര്‍ കാവുന്തറ സ്വദേശികളായ പാലയാട്ട് ഷാജുവിന്റെയും റീനയുടെയും ഇളയ മകൾ ഇതൾ...

ക്യാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര നിർത്തലാക്കിയിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന്...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി (KSRTC free travel scheme cancer patients) നിർത്തലാക്കിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ തീർത്തും...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....