HomeBusiness'മദർ ഓഫ് ആൾ ഡീൽസ്, വലിയ അവസരങ്ങളും മാറ്റങ്ങളും കൊണ്ടു വരും':...

‘മദർ ഓഫ് ആൾ ഡീൽസ്, വലിയ അവസരങ്ങളും മാറ്റങ്ങളും കൊണ്ടു വരും’: ഇന്ത്യ-EU വ്യാപാര കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു, കരാറിൽ ഒപ്പിട്ടെന്ന് പ്രധാനമന്ത്രി | India-EU FTA

ന്യൂഡൽഹി: ആഗോള സാമ്പത്തിക രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകത്തിലെ രണ്ട് വൻ സാമ്പത്തിക ശക്തികൾ ഒന്നിക്കുന്ന ഈ കരാറിനെ ‘മദർ ഓഫ് ഓൾ ഡീൽസ്’ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന 16-ാമത് ഇന്ത്യ-ഇയു ഉച്ചകോടിയിലാണ് ഈ ചരിത്ര പ്രഖ്യാപനം ഉണ്ടായത്.(India-EU FTA has officially announced, to be signed later this year)

ആഗോള ജിഡിപിയുടെ 25 ശതമാനവും ലോക വ്യാപാരത്തിന്റെ മൂന്നിലൊന്നും പ്രതിനിധീകരിക്കുന്ന രണ്ട് വിപണികളാണ് ഈ കരാറിലൂടെ ഒന്നിക്കുന്നത്. ഇത് 140 കോടി ഇന്ത്യക്കാർക്കും കോടിക്കണക്കിന് യൂറോപ്യൻ ജനതയ്ക്കും വലിയ അവസരങ്ങൾ നൽകും.

ഇന്ത്യയിലെ നിർമ്മാണ, സേവന മേഖലകൾക്ക് കരാർ വലിയ ഉത്തേജനം നൽകും. ടെക്സ്റ്റൈൽസ്, തുകൽ വ്യവസായം, രത്ന-ആഭരണ നിർമ്മാണം, രാസവസ്തുക്കൾ എന്നീ മേഖലകളിൽ നിന്നുള്ള കയറ്റുമതി വർദ്ധിക്കാൻ ഇത് വഴിയൊരുക്കും. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ 40 ശതമാനമായി കുറയ്ക്കാൻ ധാരണയായി. നിലവിൽ 110 ശതമാനത്തിന് മുകളിലുള്ള തീരുവ കുറയുന്നതോടെ വിദേശ ആഡംബര കാറുകൾക്ക് ഇന്ത്യയിൽ വില കുറയും. വിദേശ മദ്യങ്ങളുടെ വിലയിലും മാറ്റമുണ്ടാകും.

ഇന്ത്യയിലെ കർഷകരുടെ താൽപ്പര്യം മുൻനിർത്തി സെൻസിറ്റീവ് ആയ കാർഷിക-ക്ഷീര ഉൽപ്പന്നങ്ങളെ കരാറിന്റെ പരിധിയിൽ നിന്ന് നിലവിൽ ഒഴിവാക്കിയിട്ടുണ്ട്. എണ്ണ പര്യവേഷണത്തിലും ഹരിതോർജ്ജ രംഗത്തും യൂറോപ്യൻ രാജ്യങ്ങളുമായി കൂടുതൽ സഹകരണം ഉറപ്പാക്കാൻ കരാർ സഹായിക്കും.

വർഷങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് 24 അധ്യായങ്ങളുള്ള ഈ കരാർ അന്തിമമായത്. നിയമപരമായ വശങ്ങൾ പരിശോധിക്കുന്ന ‘ലീഗൽ സ്ക്രബ്ബിംഗ്’ നടപടികൾക്ക് ശേഷമാണ് കരാർ ഒപ്പിടുന്നത്. യൂറോപ്യൻ പാർലമെന്റും ഇന്ത്യയിലെ കേന്ദ്ര മന്ത്രിസഭയും കരാറിന് അംഗീകാരം നൽകണം. 2027-ഓടെ കരാർ പൂർണ്ണമായി പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

“ഇത് രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള ഏകോപനത്തിന്റെ മികച്ച ഉദാഹരണമാണ്. ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് ഇന്ത്യയിലുള്ള വിശ്വാസം വർദ്ധിപ്പിക്കാൻ ഈ കരാർ സഹായിക്കും.” – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരും ഉച്ചകോടിയിൽ പങ്കെടുത്തു.

WhatsApp Channel Banner

Latest updates

കൊലയും ആത്മഹത്യയും: ഇന്ത്യയിൽ 6 മാസത്തിനിടെ 554 ഭർത്താക്കന്മാർ...

ഗുരുഗ്രാം: ഇന്ത്യയിൽ ഈ വർഷത്തെ ആദ്യ ആറുമാസത്തിനിടെ 554 ഭർത്താക്കന്മാർ കൊല ചെയ്യപ്പെടുകയോ ദാമ്പത്യ പീഡനങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യുകയോ ചെയ്തതായി ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഏകം ന്യായ ഫൗണ്ടേഷൻ' പുറത്തുവിട്ട റിപ്പോർട്ടിൽ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

കുവൈറ്റിലെ വൈദ്യുത-ജല പ്ലാന്റുകൾക്ക് നേരെ വീണ്ടും ഇറാൻ ആക്രമണം:...

കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കനക്കുന്നു. കുവൈറ്റിലെ വൈദ്യുത-ജല ഉത്പാദന പ്ലാന്റുകൾക്ക് നേരെ ഇറാൻ ശനിയാഴ്ച വീണ്ടും ആക്രമണം നടത്തി. ഇതേത്തുടർന്ന് പ്ലാന്റിലെ പ്രധാന ഉത്പാദന യൂണിറ്റുകളുടെ...

വിഷവാതക പ്രയോഗത്തിലും ബോംബ് നിർമ്മാണത്തിലും പരിശീലനം നേടി: ഗുജറാത്തിൽ...

അഹമ്മദാബാദ്: ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത ജെയ്ഷെ മുഹമ്മദ് ഭീകരർ അതീവ മാരകമായ ആയുധപരിശീലനങ്ങളും ബോംബ് പരീക്ഷണങ്ങളും നടത്തിയിരുന്നതായി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പിടിയിലായ ഭീകരരിൽ രണ്ടുപേർ ജമ്മു കശ്മീരിലെത്തി എകെ...

‘വഖഫ് ബോർഡ് വിധിയിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ല, നിലപാട്...

കോഴിക്കോട്: വഖഫ് ബോർഡ് അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി വിധിയിൽ സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദീൻ. ബോർഡിനെതിരെയുള്ള നാല് പരാതികളും തള്ളിക്കളയണമെന്നാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. ഈ വസ്തുത എല്ലാവർക്കും അറിയാമെന്നിരിക്കെ,...

DON'T MISS

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

അപൂർവ കണ്ടെത്തൽ; കോംഗോയിലെ വനത്തിൽ പുതിയ കുരങ്ങ് വർഗത്തെ...

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ വനമേഖലയിൽ പുതിയൊരു കുരങ്ങ് വർഗത്തെ കണ്ടെത്തി. 'കൊളോബസ് കോംഗോയെൻസിസ്' (Colobus congoensis) എന്ന് ശാസ്ത്രീയമായി പേരിട്ടിരിക്കുന്ന ഈ കുരങ്ങുകൾക്ക് ചുണ്ടിന് ചുറ്റുമുള്ള ഓറഞ്ച് നിറത്തിലുള്ള പാടുകളാണ് പ്രധാന...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...