HomeDon't Missഅതിഥികളുടെ സ്വകാര്യത ലംഘിച്ചു; ജീവനക്കാർ മുറിയിലേക്ക് അതിക്രമിച്ചു കയറി, 6 വയസുകാരി കരഞ്ഞുകൊണ്ട്...

അതിഥികളുടെ സ്വകാര്യത ലംഘിച്ചു; ജീവനക്കാർ മുറിയിലേക്ക് അതിക്രമിച്ചു കയറി, 6 വയസുകാരി കരഞ്ഞുകൊണ്ട് പുറത്തേക്കോടി | Hotel

വിനോദയാത്രയ്ക്കിടെ ജയ്പൂരിലെ പ്രമുഖ ആഡംബര ഹോട്ടലിൽ തങ്ങിയ കുടുംബത്തിന് നേരിടേണ്ടി വന്ന ദുരനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഡെൽഹി സ്വദേശിനിയായ ജാൻവി ജെയിൻ ആണ് ജയ്പൂരിലെ ഹോട്ടലിനെതിരെ ഗൗരവകരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഹോട്ടൽ ജീവനക്കാർ അതിഥികളുടെ സ്വകാര്യത ലംഘിച്ചുവെന്നും തന്റെ 6 വയസുള്ള സഹോദരപുത്രിയെ ഇത് വലിയ രീതിയിൽ ഭയപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. മുറി വൃത്തിയാക്കാൻ ആരും ആവശ്യപ്പെടാതിരുന്നിട്ടും, യാതൊരു മുന്നറിയിപ്പും നൽകാതെ ജീവനക്കാർ അതിഥികൾ താമസിക്കുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറി എന്നാണ് ജാൻവി പറയുന്നത്. (Hotel)

തന്റെ ആറ് വയസ്സുകാരിയായ സഹോദരപുത്രി മുറിയിലേക്ക് ചെന്നപ്പോൾ അവിടെ നെയിം ബാഡ്ജുകൾ പോലുമില്ലാത്ത രണ്ട് അപരിചിതരായ പുരുഷന്മാരെ കണുകയായിരുന്നു. അവരെ കണ്ട ഭയത്തിൽ കുട്ടി കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നുവെന്നും ജാൻവി തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിൽ കുറിച്ചു. ‘ആരെങ്കിലും കുളിക്കുകയോ വസ്ത്രം മാറിക്കൊണ്ടിരിക്കുകയോ അല്ലെങ്കിൽ ഉറങ്ങുകയോ ചെയ്യുന്ന സമയത്താണ് ഇവർ ഇത്തരത്തിൽ അകത്തു കയറുന്നതെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഞങ്ങളുടെ വ്യക്തിപരമായ സാധനങ്ങൾ നഷ്ടപ്പെട്ടാലോ, മകൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാലോ ആര് ഉത്തരവാദിത്തം ഏൽക്കും?’ എന്ന് അവർ പോസ്റ്റിൽ ചോദിക്കുന്നു.

കുടുംബം അത്താഴം കഴിക്കാൻ പുറത്തേക്ക് പോകാൻ തയ്യാറെടുക്കുകയാണെന്ന് ഹോട്ടൽ അധികൃതർക്ക് അറിയാമായിരുന്നുവെന്നും, ആ സമയം നോക്കി ഇത്തരത്തിൽ മുറിയിൽ പ്രവേശിച്ചത് സംശയാസ്പദമാണെന്നും ജാൻവി ആരോപിക്കുന്നു. മുറിയിൽ കുട്ടി തനിച്ചായിരുന്ന സമയത്ത് ഇവർ കയറുകയും എന്തെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമങ്ങൾ നടത്തുകയും ചെയ്തിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന തന്റെ ഭയവും അവർ പങ്കുവെച്ചു. ഒരു ആഡംബര ഹോട്ടലിൽ നിന്ന് ഇത്തരത്തിൽ അതിഥികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് ജാൻവി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

പിന്നീട്, കുടുംബം ഹോട്ടലിലെ സെക്യൂരിറ്റി സൂപ്പർവൈസറോടും ജീവനക്കാരോടും വിശദീകരണം തേടി. എന്നാൽ, അവ്യക്തമായ മറുപടി നൽകിയതല്ലാതെ, ആരൊക്കെയാണ് മുറിയിൽ കയറിയതെന്നോ എന്തിനാണ് കയറിയതെന്നോ വെളിപ്പെടുത്താൻ അവർ തയ്യാറായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കാണിച്ചുതരാനും ഹോട്ടൽ അധികൃതർ വിസമ്മതിച്ചു. തങ്ങളെ ഏറ്റവും പ്രകോപിതരാക്കിയത് ജനറൽ മാനേജരുടെ പ്രതികരണമായിരുന്നു എന്നാണ് യുവതി പറയുന്നത്. മുറിയിൽ കയറിയാൽ എന്താ കുഴപ്പം എന്നായിരുന്നു ജനറൽ മാനേജർ ചോദിച്ചത്.

‘ഇതൊരു ചെറിയ കാര്യമായിട്ടാണ് എല്ലാവരും കാണുന്നത്. എന്നാൽ, നമ്മൾ ജീവിക്കുന്നത് അത്ര സുരക്ഷിതമായ ഒരു ലോകത്തല്ല. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും മനുഷ്യക്കടത്തും നിത്യസംഭവങ്ങളാണ്. ഇത്തരം സാഹചര്യത്തിൽ സ്വന്തം മക്കൾ എവിടെയാണ്, ആരുടെ കൂടെയാണ് എന്നതിനെക്കുറിച്ച് മാതാപിതാക്കൾക്ക് എപ്പോഴും ആശങ്കയുണ്ട്. ഒരു ആഡംബര ഹോട്ടൽ പോലും സുരക്ഷിതമല്ലെങ്കിൽ പിന്നെ എവിടെയാണ് സുരക്ഷ?’ എന്ന് ജാൻവി ചോദിക്കുന്നു.

WhatsApp Channel Banner

Latest updates

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന് മുകളിലൂടെ ലോറി...

മുക്കം: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് അബദ്ധത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരൻ എതിർദിശയിൽ നിന്ന് വന്ന ലോറി കയറിയിറങ്ങി മരിച്ചു (Mukkam road accident kozhikode). മാതൃഭൂമി കോഴിക്കോട് ഡിജിറ്റൽ...

ഇ.വി.എം ഹാക്കിങ് തടയാമെന്ന് പറഞ്ഞ് തട്ടിപ്പ്: ബി.എം. ജമാലിനെതിരെ...

കാസർകോട്: ഇ.വി.എം (EVM) ഹാക്കിങ് തടയാൻ പ്രത്യേക സാങ്കേതികവിദ്യയുണ്ടെന്ന് വിശ്വസിപ്പിച്ച് കോൺഗ്രസ് നേതാവും വഖഫ് ബോർഡ് മുൻ സി.ഇ.ഒയുമായ ബി.എം. ജമാൽ (BM Jamal evm hacking fraud) പണം തട്ടിയെന്ന വാർത്തകളിൽ...

അസമിൽ പ്രളയം രൂക്ഷം; ഏഴുപേരെ കാണാതായി, 7 ലക്ഷത്തോളം...

ഗുവാഹത്തി: അസമിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും പ്രളയത്തിലും ഏഴുപേരെ കാണാതായി (Assam flood news). സംസ്ഥാനത്തെ ശിവസാഗർ, ചരൈദേവ് ജില്ലകളിലെ 25 ശതമാനത്തോളം പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിൽ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. സംസ്ഥാനത്തൊട്ടാകെ...

കോഴിക്കോട് ആറുവയസ്സുകാരി പനി ബാധിച്ച് മരിച്ചു | Kozhikode...

കോഴിക്കോട്: പനി ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു (Kozhikode medical college fever death). കോഴിക്കോട് നടുവണ്ണൂര്‍ കാവുന്തറ സ്വദേശികളായ പാലയാട്ട് ഷാജുവിന്റെയും റീനയുടെയും ഇളയ മകൾ ഇതൾ...

ക്യാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര നിർത്തലാക്കിയിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന്...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി (KSRTC free travel scheme cancer patients) നിർത്തലാക്കിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ തീർത്തും...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....