Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala
HomeTimes of Talesസ്വപ്നം(കവിത)-ജയശങ്കർ

സ്വപ്നം(കവിത)-ജയശങ്കർ

🎙️ Latest Podcast

തുള വീണ മേൽക്കൂരയിലൂടെ

ചോർന്നൊലിച്ച വെളിപാടുകൾ

തീർത്ത മുറിപ്പാടുകൾ

അടക്കാനുള്ള ശ്രമത്തിനിടയിൽ

അമ്മ കണ്ട സ്വപ്നത്തിലൊന്നായിരുന്നു

എന്റെ വിശപ്പിനായുള്ള പരിഹാരം!

ബി.പി.എൽ കാർഡിന് അർഹമാണെന്ന്

മെമ്പർ ഓഫറ് തന്നപ്പോൾ

ഗ്യാസ് വാങ്ങാൻ പാങ്ങില്ലാത്ത അമ്മ

സബ്‌സിഡിയെ കുറിച്ചോർത്ത്

വേവലാധിപ്പെട്ടില്ല.

മൾട്ടി നാഷണൽ ആശുപത്രി

വാതിലിലേക്കുള്ള വഴിയറിയാതെ

മരിച്ചു പോയ അച്ഛന്റെ ചില്ലിട്ട പടം

ഉമ്മറത്തില്ലാത്തതിനാലാ-

ആത്മാവിനോടും പരാതി പറയാനായില്ല.

ചിക്കൻ കരിഞ്ഞ ഗന്ധം

കാറ്റിലലഞ്ഞു വന്നത്

എന്നെ തേടിയല്ലാത്തതിനാൽ

ഞാൻ എഴുന്നേറ്റില്ല.

എനിക്ക് സ്വപ്നങ്ങളില്ലാഞ്ഞതിനാൽ

നിസ്സഹായതയിൽ

അലിഞ്ഞില്ലാതായ അമ്മ

എന്നെ തേടി വന്നില്ല.

എന്റെ കണ്ണുകൾക്ക്

കാഴച നഷ്ടമായതിനാൽ

ഞാൻ എന്നെയും കണ്ടില്ല.

ഒരു പക്ഷേ എല്ലാവരും

എന്നെ കാണുന്നുണ്ടാവണം.

——————————-

ജയശങ്കർ

കോഴിക്കോട്

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.