Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeTimes of Talesബുദ്ധനും ബോധവും(കവിത)-രശ്മി സജയൻ

ബുദ്ധനും ബോധവും(കവിത)-രശ്മി സജയൻ

🎙️ Latest Podcast

ബുദ്ധൻ ചിരിച്ച രാത്രിയിലാണ്

അയാൾക്ക് ബോധമുണ്ടായത്.

ബോധിവൃക്ഷം തേടിയലഞ്ഞപ്പോഴാണ്

കൂട്ടിയിട്ടമരത്തടികളിൽ കാലുതട്ടിവീണത്.

ചിരിച്ച ബുദ്ധനേയും

ബോധമുള്ള മനുഷ്യനേയും

തേടിയലഞ്ഞപ്പോഴൊക്കെയും

നിരാശ തന്നെയായി ഫലം!

കുന്തമുനകളുടെ മൂർച്ചതേടി

കാട്ടിലലയുമ്പോൾ

ഏതൊക്കെയോ ഇരുകാലികളേയും

നാല്ക്കാലികളേയും കണ്ടു

അവർതേടുന്നതും നമ്മൾ തേടുന്നതും

രണ്ടാണെന്ന ബോധം

ബുദ്ധനെ വീണ്ടും വിഷാദത്തിലാക്കി

ചിരിച്ചിരുന്ന ബുദ്ധൻ

കണ്ണുകളടച്ച് ധ്യാനത്തിലാണ്ടു

ബോധമുള്ള മനുഷ്യനെ തിരയാൻ

ആരൊക്കെയോ എവിടെയൊക്കെയോ

തേടിപ്പോവുന്നു.

———————————-

രശ്മി സജയൻ

കൊല്ലം

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.