HomeTimes of Talesനിനക്കായ്‌(കവിത)-അഞ്ജു ബിനു

നിനക്കായ്‌(കവിത)-അഞ്ജു ബിനു

നീല വെളിച്ചത്തിൽ

നീരാടി നിന്നൊരു

നീർമണിപ്പൂവാണു നീ

നാലമ്പലത്തിൽ

നടയിലെ മുറ്റത്തു

നിന്നാദ്യമായി

ഞാൻ നിന്നെ കണ്ടു.

നീല നിറത്തിലാ

നയനത്തിൻ കാന്തിയിൽ

നീല നഭസും തിളങ്ങി.

നിൻ ചെറുപുഞ്ചിരി

നാമ്പെടുത്തപ്പോൾ

നീലാംബരപ്പൂ വിടർന്നു.

നനുനനെ മഴയത്ത്

നിന്റെ വദനം

നക്ഷത്രം പോൽ തിളങ്ങി.

നിനക്കായി ഞാനെന്നും

നിന്റെ തണലായി

നിന്നിലേയ്ക്കലിയാൻ തുടങ്ങി.

———————————-

അഞ്ജു ബിനു

കൊല്ലം

Clickable Info Box