HomeTimes of Talesആർക്കാണ് ധൈര്യം?(കവിത)-ശിവൻ തലപ്പുലത്ത്

ആർക്കാണ് ധൈര്യം?(കവിത)-ശിവൻ തലപ്പുലത്ത്

ർക്കും ധൈര്യം

ഉണ്ടായിരുന്നില്ല,

മൗനപ്രാർത്ഥന

അനന്തമായി

നീണ്ട് പോയി…

എല്ലാവരും കണ്ണടച്ച്

സ്വപ്നം കാണുകയായിരുന്നു.

ആർക്കാണ് ധൈര്യം

ഉണ്ടായത്?

ആരാണ് ആദ്യം

ഇരുന്നത്?

ആരും ഇന്നേവരെ

ഇരുന്നിട്ടില്ലായിരുന്നു,

എല്ലാവരും ഇപ്പോഴും

മൗനപ്രാർത്ഥനയിലാണ്!

ആരും കണ്ണ് തുറന്നിട്ടില്ല,

ഇതേവരെ എവിടെയും

എല്ലാവരും

മൗനപ്രാർത്ഥനയിലാണ്

ഇപ്പോഴും!!!

—————————————–

– ശിവൻ തലപ്പുലത്ത്

Clickable Info Box