HomeTimes of Talesആരാണ് നീ...(കവിത)-ഹീരാ ഷണ്മുഖം

ആരാണ് നീ…(കവിത)-ഹീരാ ഷണ്മുഖം

രോടും ചൊല്ലുവാനാകാത്ത ദുഃഖങ്ങൾ

ഞാൻ നിന്നോടു മാത്രം മൊഴിഞ്ഞിരുന്നു.

മറ്റാരും കേൾക്കുവാനില്ലായിരുന്നെന്നെ

നീ മാത്രമെന്തെന്നും കേട്ടിരുന്നൂ?..

ഞാൻ ചൊന്ന കാര്യങ്ങളൊക്കെയും

നീയെത്ര ക്ഷമയോടെ കേട്ടിരുന്നു.

ഒരു വരി മറുവരി ചൊല്ലി നമ്മൾ

ദൂരങ്ങളെത്രയോ പിന്നിട്ടു പോയ്‌…

ഒന്നിച്ചുപോയൊരാ യാത്രകളൊക്കെയും

എത്ര മനോഹരമായിരുന്നു.

നീ എനിക്കാരാണെന്നാരേലും ചോദിച്ചാൽ

എന്തു ഞാൻ ഉത്തരം നൽകിടേണ്ടൂ?..

നമുക്കു ഹിതമായ കാര്യങ്ങളൊക്കെയും

മറ്റൊരാൾക്കഹിതമാം പ്രപഞ്ച സത്യം!

അങ്ങനെ നമ്മുടെ ബന്ധവും

അവിഹിതമായ് തീർന്നിടാം…

ആ ബന്ധത്തിൻ ചാരുത നഷ്ടമാകാം…

———————————-

ഹീരാ ഷണ്മുഖം

കൊല്ലം

Clickable Info Box