Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeTimes of Talesവിഷുവിളക്ക്(കവിത)-ജാബിർ പാറോൽ

വിഷുവിളക്ക്(കവിത)-ജാബിർ പാറോൽ

🎙️ Latest Podcast

പുലർകാലേ വണങ്ങീടുമിന്നിന്ദ്രദിക്കെ

പുതു ചേലയിൽ നെയ്ത്തിരികളഞ്ചെണ്ണം

മഞ്ഞയുടുത്തൊരു മേടപ്പുലരീ… നിന്നുടെ

മഞ്ഞപ്പൊൻ കൈനീട്ടമെടുപ്പാനായ്

അരിയും നെല്ലും കണിവെള്ളരിയും

കണ്ണിനു കുളിരായ് കുന്നോളം…

പൊന്നും മുണ്ടും വാൽകണ്ണാടിയും

പിന്നഷ്ടൈശ്വര്യങ്ങളുമെല്ലാമേ..

എന്നും കൃപമയമെന്നോണം

എന്നിൽ വിഷുഫലമായേകീടണമേ…

ശാന്തി സമത്വവുമേറ്റീടിൽ

നിണമണിയാത്തൊരു ഭൂലോകം

ഹരിത മനോഹരമായീടും

മാലോകർക്കാകെ മനം നിറയെ…

——————————

ജാബിർ പാറോൽ

കോഴിക്കോട്

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.