Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeTaste Of Timesസ്വാദിഷ്ടമായ പനീർ കറി വളരെ എളുപ്പത്തിൽ തയ്യാറാക്കാം | Paneer curry

സ്വാദിഷ്ടമായ പനീർ കറി വളരെ എളുപ്പത്തിൽ തയ്യാറാക്കാം | Paneer curry

🎙️ Latest Podcast

വെജിറ്റേറിയൻ കറികൾ ഇഷ്ടപ്പെടുന്നവർക്കു വളരെ എളുപ്പത്തിൽ തയ്യാറാക്കാം സ്വാദിഷ്ടമായ പനീർ കറി (Paneer curry). പ്രഭാത ഭക്ഷണത്തിന്റെ കൂടെയും രാത്രിയിൽ ചപ്പാത്തിയുടെ കൂടെയും കഴിക്കാം.

ആവശ്യമായ ചേരുവകൾ

പനീർ – 200 ഗ്രാം

സവാള – 2

തക്കാളി – 2

ചുവന്ന മുളക് – 2

കുരുമുളക് – 8

വെളുത്തുള്ളി – 6

ഇഞ്ചി – ഒരു ചെറിയ കഷ്ണം

ജീരകം – 1/4 ടീസ്പൂൺ

മല്ലി – 1/2 ടീസ്പൂൺ

ബേലീഫ് – 1

എണ്ണ – 2 ടീസ്പൂൺ

ഉപ്പ്

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാനിൽ മസാലകളും ഇഞ്ചി, വെളുത്തുള്ളി എന്നിവയും ഇട്ട് നന്നായി മൂപ്പിച്ചതിനു ശേഷം അരച്ചെടുക്കുക.

ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് ചൂടായാൽ സവാള ഇട്ട് വഴറ്റുക. തക്കാളി ഇട്ട് നന്നായി വഴന്നു വന്നാൽ മസാല ചേർത്തു വഴറ്റി ആവശ്യത്തിന് ഉപ്പും ചേർത്തു യോജിപ്പിച്ചതിനു ശേഷം പനീർ ചേർത്തു നന്നായി യോജിപ്പിക്കുക. അര ഗ്ലാസ് വെള്ളം ചേർത്തു രണ്ട് മിനിറ്റ് അടച്ചു വച്ച് വേവിച്ചതിനുശേഷം തീ ഓഫ് ചെയ്യുക. പനീർ കറി തയാർ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.