Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeTaste Of Timesവീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം കുട്ടികളുടെ പ്രിയപ്പെട്ട ചിക്കൻ ടിക്ക; ഫ്രൈപാനിൽ തന്നെ...

വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം കുട്ടികളുടെ പ്രിയപ്പെട്ട ചിക്കൻ ടിക്ക; ഫ്രൈപാനിൽ തന്നെ റെസ്റ്റോറന്റ് രുചി! | Chicken Tikka

🎙️ Latest Podcast

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ചിക്കൻ ടിക്ക (Chicken Tikka) വീട്ടിലുണ്ടാക്കാം. നല്ല രുചിയും മണവുമുള്ള ചിക്കൻ ടിക്ക വീട്ടിലെ ഫ്രൈപാനിൽ വളരെ എളുപ്പത്തിൽ തയാറാക്കാം.

ആവശ്യമായ ചേരുവകൾ :

ചിക്കൻ എല്ലില്ലാതെ കഷ്ണങ്ങളാക്കിയത് – 250 ഗ്രാം

തൈര് – അരക്കപ്പ്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ

മുളകുപൊടി – 1 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ

കുരുമുളക്പൊടി – അര ടീസ്പൂൺ

കസൂരിമേത്തി – കാൽ ടീസ്പൂൺ

നാരങ്ങാനീര് – 1 ടേബിൾസ്പൂൺ

ഉപ്പ്- 1 ടീസ്പൂൺ

സവാള ചതുര കഷ്ണങ്ങളാക്കിയത്- അരക്കപ്പ്

കാപ്സിക്കം ചതുര കഷ്ണങ്ങളാക്കിയത് – അരക്കപ്പ്

തക്കാളി ചതുര കഷ്ണങ്ങളാക്കിയത് – അരക്കപ്പ്

ഓയിൽ – 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം:

ഒരു ബൗളിലേക്കു തൈര്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, കസൂരിമേത്തി, നാരങ്ങാനീര് എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. ഇതിലേക്കു ചിക്കൻ, സവാള, കാപ്സികം, തക്കാളി എന്നിവ ചേർത്ത് നല്ലവണ്ണം പുരട്ടി ഒരു മണിക്കൂർ വയ്ക്കണം.

ശേഷം സോക് ചെയ്ത ബാംബൂ സ്റ്റിക്കിലേക്കു സവാള, കാപ്സിക്കം, തക്കാളി, ചിക്കൻ എന്ന ക്രമത്തിൽ ഓരോന്നായി കോർത്തെടുക്കുക. ഒരു പാനിൽ എണ്ണ പുരട്ടി, ചെറിയ തീയിൽ തിരിച്ചും മറിച്ചുമിട്ട് 15 മിനിറ്റ് വേവിച്ചെടുക്കുക. ചിക്കൻ ടിക്ക റെഡി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.