Description
Digital Voice of Kerala
Sunday, April 5, 2026

Digital Voice of Kerala
HomeTaste Of Timesഇന്ന് നോമ്പ് തുറക്ക് ചട്ടിപ്പത്തിരി ആയാലോ? | Chatti...

ഇന്ന് നോമ്പ് തുറക്ക് ചട്ടിപ്പത്തിരി ആയാലോ? | Chatti pathiri

🎙️ Latest Podcast

ഇന്ന് നോമ്പ് തുറക്ക് ചട്ടിപ്പത്തിരി (Chatti pathiri) ആയാലോ?

ചേരുവകള്‍:

മൈദ – രണ്ട് കപ്പ്
മുട്ട – 1 + 12
ഉപ്പ് – പാകത്തിന്
കശുവണ്ടി – 100 ഗ്രാം
കിസ്മിസ് – 100 ഗ്രാം
കസ്സ്കസ്സ് – 25 ഗ്രാം
പഞ്ചസാര – ഒരു കപ്പ്
ഏലയ്ക്ക പൊടിച്ചത് – ഒരു നുള്ള്
നെയ്യ് – 200 ഗ്രാം
ചുവന്നുള്ളി – നാല്
മസാലയ്ക്കുള്ള കൂട്ട്:

ചിക്കന്‍ – അരക്കിലോ
ഉപ്പ് – പാകത്തിന്
മുളകുപൊടി, മഞ്ഞള്‍പ്പൊടി – രണ്ട് നുള്ള് വീതം
സവാള (നീളത്തില്‍ അരിഞ്ഞത്) – ആറ്
ഇഞ്ചിയും വെളുത്തുള്ളിയും പൊടിയായി അരിഞ്ഞത് – രണ്ട് വലിയ സ്പൂണ്‍ വീതം
മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
ഗരംമസാല – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം:

ചിക്കന്‍ പന്ത്രണ്ടാമത്തെ ചേരുവ പുരട്ടി അല്പസമയം വച്ച ശേഷം നന്നായി വറുത്തെടുക്കുക. വറുത്ത ചിക്കന്‍ ചെറിയ കഷ്ണങ്ങളായി പിച്ചിക്കീറിയെടുക്കുക.

എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. സവാള ചുവന്നു തുടങ്ങുമ്പോള്‍ പതിനാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റുക. ഇതിലേക്കു പിച്ചിക്കീറി വച്ചിരിക്കുന്ന ചിക്കനും ചേര്‍ത്തു നന്നായി മൊരിച്ചു മാറ്റി വയ്ക്കുക.

ഇനി മൈദ, ഒരു മുട്ട, ഉപ്പ് എന്നിവ ചേര്‍ത്തു നന്നായി കലക്കി ദോശമാവിന്റെ പരുവത്തിലാക്കുക. തവ ചൂടാക്കി മാവ് കോരിയൊഴിച്ചു കനം കുറച്ചു പരത്തി 10–12 ദോശ തയ്യാറാക്കുക. ഇതാണ് ഓട്ടട.

ബാക്കി 12 മുട്ട, പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്തടിക്കുക. നെയ്യ് ചൂടാക്കി ചുവന്നുള്ളി മൂപ്പിക്കുക. ഇത് ആറിയ ശേഷം മുട്ടക്കൂട്ടിലേക്കു ചേര്‍ത്ത് അടിക്കുക.

നോണ്‍സ്റ്റിക് ബിരിയാണി ചെമ്പ് എടുത്ത് (അടുപ്പില്‍ വയ്ക്കരുത്) അതില്‍ ആദ്യം ഒരു ഓട്ടട വയ്ക്കുക. അതിന് മീതെ മുട്ടക്കൂട്ട് ഒരു തവി ഒഴിച്ചു മെല്ലെ പരത്തുക. ഇതിനു മീതെ തയ്യാറാക്കിയ മസാല അല്പം വിതറുക. അടുത്ത നിരയില്‍ കശുവണ്ടി, കിസ്മിസ്, കശ്കശ് എന്നിവ വിതറുക.

ഇങ്ങനെ ഓട്ടട തീരും വരെ പല തട്ടുകളായി വയ്ക്കുക. ഏറ്റവും മീതെ കശുവണ്ടിയും കിസ്മിസ്, കശ്കശ് എന്നിവ ധാരാളം വരണം.

ഇങ്ങനെ നിറച്ച നോണ്‍സ്റ്റിക് പാന്‍ അടച്ച് അടുപ്പത്ത് വെച്ച് ചെറുതീയില്‍ മുക്കാല്‍ മണിക്കൂര്‍ വേവിക്കുക. വെന്തശേഷം പാന്‍ തുറന്ന് ചട്ടിപ്പത്തിരി തിരിച്ചിട്ട് രണ്ട് മിനിറ്റ് കൂടി വേവിക്കുക. മുകള്‍വശവും ചുവന്നു വരാനാണിത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.