Description
Digital Voice of Kerala
Monday, April 20, 2026

Digital Voice of Kerala

world

UN രക്ഷാസമിതിയിൽ ഭിന്നത: US തയ്യാറാക്കിയ പ്രവർത്തന രേഖ റഷ്യയും ചൈനയും തള്ളി | UNSC

ന്യൂയോർക്ക്: ഇറാനെതിരായ സൈനിക നീക്കങ്ങൾക്കിടയിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിലും അമേരിക്കയ്ക്ക് തിരിച്ചടി. സുരക്ഷാ സമിതിയുടെ പ്രതിമാസ അധ്യക്ഷ സ്ഥാനം അമേരിക്ക ഏറ്റെടുക്കുന്നതിനെതിരെ റഷ്യയും ചൈനയും രംഗത്തെത്തി. മാർച്ചിലെ പ്രവർത്തനങ്ങൾക്കായി യുഎസ് തയ്യാറാക്കിയ 'വർക്കിംഗ് പേപ്പർ' അംഗീകരിക്കാൻ ഇരുരാജ്യങ്ങളും വിസമ്മതിച്ചു.(Russia and China reject US-prepared working document in UNSC) 15 രാജ്യങ്ങളുള്ള സുരക്ഷാ സമിതിയുടെ...

ഇറാനിലെ യുഎസ്-ഇസ്രായേൽ സൈനിക ആക്രമണങ്ങൾക്കെതിരെ ആഗോളതലത്തിൽ നയതന്ത്ര പ്രതിഷേധം ശക്തമാക്കി റഷ്യയും ചൈനയും | Russia China Diplomatic Protest

ബെയ്ജിംഗ്: ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത സൈനിക ആക്രമണങ്ങൾക്കെതിരെ ശക്തമായ വിമർശനവുമായി ചൈനയും റഷ്യയും രംഗത്തെത്തി (Russia China Diplomatic Protest). ഇറാൻ ആണവ ബോംബ് നിർമ്മിക്കാൻ ശ്രമിക്കുന്നതിന് യാതൊരു തെളിവുമില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വ്യക്തമാക്കിയപ്പോൾ, ഇറാനിലെ സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി...

ഇറാനുമായി അനിശ്ചിതകാല യുദ്ധമെന്ന് വീമ്പിളക്കി ട്രംപ്: മിസൈലടക്കം തീരാറായെന്ന് പെന്റഗൺ റിപ്പോർട്ട് | Trump

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ അമേരിക്കയുടെ പ്രതിരോധ സംവിധാനങ്ങൾ വലിയ വെല്ലുവിളി നേരിടുന്നതായി സൂചന. ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ പത്ത് ദിവസത്തിലധികം നീണ്ടുപോയാൽ നിർണ്ണായക മിസൈലുകളുടെ ശേഖരം തീർന്നുപോകാമെന്ന് പെന്റഗണിൽ നിന്ന് ചോർന്ന റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. ആയുധ ഉൽപ്പാദനത്തിൽ ഇറാൻ കൈവരിച്ച വേഗത അമേരിക്കയ്ക്ക് കടുത്ത സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്.(Trump bragged about...

‘അന്തസ്സ് അടിയറവ് വയ്ക്കാതെയുള്ള ചർച്ചകൾക്ക് തയ്യാർ, ഇന്ത്യ, ചൈന, റഷ്യ എന്നിവ ലോകശക്തികളാകുന്നത് തടയാനാണ് അമേരിക്കയുടെ ശ്രമം’: ഇറാൻ | US

ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ കൊടുമ്പിരിക്കൊള്ളുന്നതിനിടെ സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിച്ച് ഇറാൻ. എന്നാൽ രാജ്യത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ചർച്ചകൾക്ക് മാത്രമേ തയ്യാറാവൂ എന്ന് ഇറാന്റെ പരമോന്നത നേതാവിന്റെ പ്രത്യേക പ്രതിനിധി അബ്ദുൾ മജീദ് ഹക്കീം ഇലാഹി എ എൻ ഐയോട് വ്യക്തമാക്കി.(US trying to prevent India, China, Russia...

ഇസ്രായേൽ-US സംയുക്ത ആക്രമണം തുടരുന്നു: ഇറാനും ലെബനനും കനത്ത പ്രഹരം | Israeli-US attack

ടെൽ അവീവ്: ഇറാനെയും ലെബനനെയും ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത സൈനിക നീക്കം അതിശക്തമായി തുടരുന്നു. ഇറാന്റെ ആണവായുധ നിർമ്മാണ കേന്ദ്രവും നാവികസേനയുടെ അന്തർവാഹിനിയും തകർത്തതായി സൈന്യം അവകാശപ്പെട്ടു. ലക്ഷ്യങ്ങൾ പൂർണ്ണമായും കൈവരിക്കുന്നത് വരെ ആക്രമണം നിർത്തില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് ചീഫ് അഡ്മിറൽ ബ്രാഡ് കൂപ്പർ വ്യക്തമാക്കിയിരുന്നു.(Israeli-US attack continues, Iran...

തെക്കൻ ലെബനനിൽ ഇസ്രായേൽ സൈന്യം വീണ്ടും നിർബന്ധിത കുടിയൊഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു: പതിമൂന്ന് ഗ്രാമങ്ങളിൽ കൂടി അടിയന്തര ജാഗ്രതാ നിർദ്ദേശം | Southern Lebanon Forced Displacement

ബെയ്റൂട്ട്: തെക്കൻ ലെബനനിലെ 13 ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള താമസക്കാരോട് അടിയന്തരമായി തങ്ങളുടെ വീടൊഴിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇസ്രായേൽ സൈന്യം കർശനമായ ഉത്തരവ് പുറപ്പെടുവിച്ചു (Southern Lebanon Forced Displacement). മേഖലയിൽ സൈനിക നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. ഖാന, കഫർ കില, മജ്ദൽ സൗൺ തുടങ്ങിയ പ്രധാന...

ബെയ്റൂട്ടിലെ കംഫർട്ട് ഹോട്ടലിന് നേരെ ഇസ്രായേലിന്റെ അപ്രതീക്ഷിത മിസൈൽ ആക്രമണം: മുന്നറിയിപ്പില്ലാതെ നടത്തിയ വ്യോമാക്രമണത്തിൽ പ്രമുഖരെ ലക്ഷ്യം വെച്ചതായി സംശയം | Israeli Strike Lebanon

ബെയ്റൂട്ട്: ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിന് സമീപമുള്ള ഹസ്മിയ, ബാബ്ദ മേഖലകളുടെ അതിർത്തിയിലുള്ള കംഫർട്ട് ഹോട്ടലിന് നേരെ ഇസ്രായേൽ സൈന്യം അതിശക്തമായ മിസൈൽ ആക്രമണം നടത്തി (Israeli Strike Lebanon). യാതൊരുവിധ മുൻകൂർ മുന്നറിയിപ്പും നൽകാതെ നടത്തിയ ഈ ആക്രമണം ഏതെങ്കിലും പ്രമുഖ വ്യക്തികളെ ലക്ഷ്യം വെച്ചുള്ള വധശ്രമമാകാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹോട്ടൽ സമുച്ചയത്തിന്...

‘ഇറാൻ ആക്രമണത്തിൻ്റെ വ്യാപ്തി ഇപ്പോൾ പറയാൻ കഴിയില്ല’: US കോൺഗ്രസിന് കത്തയച്ച് ട്രംപ് | Iran strikes

വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആരംഭിച്ച സൈനിക നീക്കങ്ങളുടെ പൂർണ്ണ വ്യാപ്തിയും ദൈർഘ്യവും ഇപ്പോൾ പ്രവചിക്കാനാവില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൈനിക നടപടി സംബന്ധിച്ച് യുഎസ് കോൺഗ്രസിന് നൽകിയ ഔദ്യോഗിക അറിയിപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. നയതന്ത്ര പരിഹാരങ്ങൾക്ക് ശ്രമിച്ചിട്ടും ഇറാനിൽ നിന്നുള്ള ഭീഷണി തുടരുന്നതിനാലാണ് ആക്രമണമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.(Too early to...

‘നെവാഡ ടാൻ’: ഇൻ്റർനെറ്റ് ആരാധിച്ച ക്രൂര കൊലപാതകിയുടെ യഥാർത്ഥ കഥ ! | Natsumi Tsuji the youngest murderer

നെവാഡ ടാൻ എന്ന് കേൾക്കാത്തവർ ചുരുക്കമായിരിക്കും. കാരണം വെബ്ടൂണുകൾ, അനിമേ ഒക്കെ ഇഷ്ടമുള്ളവരാണ് നമ്മൾ. എന്നാൽ, ഈ കഥപാത്രത്തിൻ്റെ ശരിക്കുമുള്ള കഥ അറിഞ്ഞാലോ ? അറിയാം, ജപ്പാനിലെ നറ്റ്സുമി സുജിയെക്കുറിച്ച്.(Natsumi Tsuji the youngest murderer) 2004-ൽ, ജപ്പാനിലെ ഒരു സ്കൂളിൽ, നറ്റ്സുമി സുജി എന്ന 11 വയസ്സുകാരി തൻ്റെ 12 വയസ്സുള്ള സഹപാഠിയായ സതോമി...

പാക്-അഫ്ഗാൻ സംഘർഷം: ഡ്യൂറണ്ട് ലൈനിൽ പാക് അതിർത്തി പോസ്റ്റുകൾ തിരിച്ചുപിടിച്ചെന്ന് താലിബാൻ | Pak-Afghanistan conflict

കാബൂൾ: തർക്കപ്രദേശമായ ഡ്യൂറണ്ട് ലൈനിലെ അതിർത്തി പോസ്റ്റുകൾ പാകിസ്ഥാൻ സേനയിൽ നിന്നും തിരിച്ചുപിടിച്ചതായി താലിബാൻ. ദിവസങ്ങൾ നീണ്ട ശക്തമായ ഏറ്റുമുട്ടലിന് ശേഷമാണ് തെക്ക്, കിഴക്കൻ അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാനമായ ചെക്ക്‌പോസ്റ്റുകൾ തങ്ങളുടെ നിയന്ത്രണത്തിലായതെന്ന് താലിബാൻ ചൊവ്വാഴ്ച അവകാശപ്പെട്ടു.(Pak-Afghanistan conflict, Taliban says it has recaptured Pakistani border posts on the Durand Line) കാണ്ഡഹാർ...
- Advertisement -spot_img

Latest News

‘അമേരിക്കയുടെ നിലപാടുകൾക്ക് വിശ്വാസ്യതയില്ല, തിരിച്ചടി ഉടൻ’: കപ്പൽ US പിടിച്ചെടുത്തതിന് പിന്നാലെ രണ്ടാം വട്ട സമാധാന ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ഇറാൻ | Iran

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാനിൽ നിശ്ചയിച്ചിരുന്ന രണ്ടാം വട്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ. ഇസ്ലാമാബാദിൽ നടക്കാനിരുന്ന ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസി...
- Advertisement -spot_img