Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala

Trivandrum

ഏപ്രിൽ മാസത്തെ റേഷൻ വിതരണം നാളെ മുതൽ: മെയ് മാസത്തെ വിഹിതവും മുൻകൂറായി വാങ്ങാം | Ration distribution

തിരുവനന്തപുരം: പെസഹ വ്യാഴം, ദുഃഖവെള്ളി അവധികൾക്ക് ശേഷം സംസ്ഥാനത്തെ റേഷൻ കടകൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും. ഏപ്രിൽ മാസത്തെ വിഹിതത്തോടൊപ്പം മെയ് മാസത്തെ റേഷൻ വിഹിതവും മുൻകൂറായി വാങ്ങാൻ ഉപഭോക്താക്കൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.(April ration distribution starts tomorrow, May's allotment can also be purchased in advance ഏപ്രിൽ മാസത്തെ വിഹിതം...

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു: 2 പേർക്ക് പരിക്ക് | Gas cylinder

തിരുവനന്തപുരം: തലസ്ഥാനത്തെ താന്നിമൂടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. അപകടത്തിൽ ഗൃഹനാഥനും മകനും പരിക്കേറ്റു. അടുക്കളയിൽ സൂക്ഷിച്ചിരുന്ന, ഉപയോഗിച്ചു തുടങ്ങാത്ത പുതിയ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.(House collapses after gas cylinder explodes in Thiruvananthapuram, 2 injured) തിരുവനന്തപുരം താന്നിമൂട് ഉണ്ടായ അപകടത്തിൽ വീട്ടുടമസ്ഥനും മകനുമാണ് പരിക്കേറ്റത്. അടുക്കളയിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.

ഇന്ന് ദുഃഖവെള്ളി: പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ, പള്ളികളിൽ പ്രത്യേക ശുശ്രൂഷകൾ | Good Friday

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കി ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും 'കുരിശിന്റെ വഴി' ശുശ്രൂഷകളും ഇന്ന് നടക്കും.(Today is Good Friday, special services in churches) പാളയത്ത് രാവിലെ 6.30-ന് നടക്കുന്ന സംയുക്ത കുരിശിന്റെ വഴിയിൽ കർദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ,...

‘നടപ്പാക്കാൻ സാധിക്കുന്ന കാര്യങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്’: നേമത്ത് വികസനരേഖ അവതരിപ്പിച്ച് രാജീവ് ചന്ദ്രശേഖർ | Nemom

തിരുവനന്തപുരം: നേമം മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള 'വികസന മാർഗ്ഗരേഖ' എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പുറത്തിറക്കി. ഇത് വെറുമൊരു തിരഞ്ഞെടുപ്പ് പ്രഖ്യാപനമല്ലെന്നും ജനങ്ങളുമായുള്ള തന്റെ 'സോഷ്യൽ കോൺട്രാക്ട്' ആണെന്നും അദ്ദേഹം പറഞ്ഞു. നടപ്പിലാക്കാൻ സാധിക്കുന്ന കാര്യങ്ങൾ മാത്രമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.(Rajeev Chandrasekhar presents development plan in Nemom ) ആറ്റുകാൽ...

‘തരത്തിൽ പോയി കളിക്കണം’: രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മന്ത്രി V ശിവൻകുട്ടി | Revanth Reddy

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ "പോ മോനെ വിജയാ" എന്ന പരാമർശം പിൻവലിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. പിണറായി ആരാണെന്ന് രേവന്ത് റെഡ്ഡിക്ക് അറിയില്ലായിരിക്കും. ഇത്തരം അധിക്ഷേപങ്ങളിലൂടെ എൽഡിഎഫിന്റെ അന്തസ്സ് വർദ്ധിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.( Minister V Sivankutty responds to Revanth Reddy's statement...

‘മുഖ്യമന്ത്രി ഞങ്ങളെ വല്ലതും ഏൽപ്പിച്ചിട്ടുണ്ടോ? മാനിഫെസ്റ്റോയെക്കുറിച്ച് മാത്രമാണ് ചോദിക്കേണ്ടത്, മൈക്ക് വാങ്ങ്’: VD സതീശൻ | Manifesto

തിരുവനന്തപുരം: യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിന് ശേഷം നടന്ന വാർത്താസമ്മേളനം നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി. വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തയ്യാറായില്ല. പദ്ധതി പൂർത്തിയാകുമ്പോൾ കണക്ക് അവതരിപ്പിക്കുമെന്നും നിലവിൽ സ്ഥലം വാങ്ങി നിർമ്മാണം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Ask only about...

വാഗ്ദാന പെരുമഴയുമായി മുന്നണികൾ: ഒരേ ദിവസം, ഒരേ സമയം പ്രകടന പത്രികകളുമായി LDFഉം UDFഉം | LDF and UDF

തിരുവനന്തപുരം: കേരളത്തിൽ ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫും അധികാരം പിടിച്ചെടുക്കാൻ ഒരുങ്ങുന്ന യുഡിഎഫും തങ്ങളുടെ പ്രകടനപത്രികകൾ പുറത്തിറക്കി. കൗതുകകരമായ വസ്തുത, വോട്ടർമാരെ സ്വാധീനിക്കാൻ ഇരുമുന്നണികളും പല മേഖലകളിലും സമാനമായ വാഗ്ദാനങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത് എന്നതാണ്. ക്ഷേമ പെൻഷൻ, കൃഷി, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലാണ് പ്രധാനമായും ഈ 'മത്സരബുദ്ധി' പ്രകടമാകുന്നത്.(LDF and UDF with manifestos on...

‘മോദി നട്ടെല്ലില്ലാത്ത ഭീരു, പിണറായി വിജയൻ അദ്ദേഹത്തിൻ്റെ ബി-ടീം, കേരളത്തിന് പുതിയ സർക്കാർ അത്യവശ്യമാണ്’: ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി | PM Modi

തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് പ്രചാരണത്തിന് കരുത്തുപകരാൻ എത്തിയ പ്രിയങ്ക ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കടുത്ത ആരോപണങ്ങളുന്നയിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ മോദി സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ അവിടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്നുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.(PM Modi is a spineless coward, Priyanka Gandhi lashes out) അമേരിക്കയ്ക്കും ഇസ്രായേലിനും...

കേരളത്തെ മാറ്റിയെടുത്ത, ഏവരെയും ചേർത്തുപിടിച്ച, വികസനത്തിൻ്റെ പത്ത് വർഷങ്ങൾ

കഴിഞ്ഞ പത്തുവർഷത്തിനിപ്പുറം കേരളം എവിടെ എത്തിനിൽക്കുന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുന്നത് മലയാളിയുടെ മാറിയ ജീവിതനിലവാരമാണ്. വെറുമൊരു അവകാശവാദത്തിനപ്പുറം, അന്താരാഷ്ട്ര നിലവാരമുള്ള ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങളും മികച്ച ഗതാഗത സംവിധാനങ്ങളും സാധാരണക്കാരന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. അഴിമതിരഹിതവും ജനപക്ഷത്തു നിൽക്കുന്നതുമായ ഒരു ഭരണസംവിധാനം എങ്ങനെയൊക്കെ ജനങ്ങളെ സ്വാധീനിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണിത്. കേരളത്തിൽ നിന്നുള്ള...

‘അതിസാഹസത്തിന് മുതിരരുത്, ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല’: രാജ്‌നാഥ് സിംഗ് | Rajnath Singh

തിരുവനന്തപുരം: പാകിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള അതിസാഹസത്തിന് മുതിർന്നാൽ ഇന്ത്യയുടെ പ്രതികരണം മുമ്പെങ്ങുമില്ലാത്ത വിധം കടുത്തതായിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കഴിഞ്ഞ മാസം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ അനുസ്മരിച്ച അദ്ദേഹം, മാതൃരാജ്യത്തിനായി ജീവത്യാഗം ചെയ്ത സൈനികർക്ക് ബിജെപി സർക്കാർ എപ്പോഴും ഉയർന്ന ബഹുമാനമാണ് നൽകുന്നതെന്ന് വ്യക്തമാക്കി.(Rajnath Singh Warns Pakistan Against Any Misadventure) പഹൽഗാം ഭീകരാക്രമണത്തിന്...
- Advertisement -spot_img

Latest News

നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; കോവളത്ത് ഒഴിവായത് വൻ ദുരന്തം | Kovalam Car Accident Peringamala

കോവളം: കോവളം പെരിങ്ങമല മാവുവിളയിൽ നിയന്ത്രണം വിട്ട കാർ റോഡിന് താഴെയുള്ള വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞുവീണു (Kovalam Car Accident Peringamala). വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ്...
- Advertisement -spot_img