Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

Trivandrum

‘മോശമായി നിലപാട് എടുക്കുന്നവരോട് ചില പ്രയോഗങ്ങൾ നടത്തേണ്ടി വരും’: വിവാദ പരാമർശങ്ങളെ ന്യായീകരിച്ച് TP രാമകൃഷ്ണൻ | TP Ramakrishnan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഡോ. തോമസ് ഐസക്കും നടത്തിയ വിവാദ പരാമർശങ്ങളെ ന്യായീകരിച്ച് ടി.പി. രാമകൃഷ്ണൻ. മോശമായ നിലപാടുകൾ സ്വീകരിക്കുന്നവർക്കെതിരെ ചില സന്ദർഭങ്ങളിൽ അത്തരം പ്രയോഗങ്ങൾ നടത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. (Some actions will have to be taken, TP Ramakrishnan justifies controversial remarks) തിരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റ് പ്രധാന...

നിയമസഭാ തിരഞ്ഞെടുപ്പ്: പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്; ആകെ 1,252 പേർ പത്രിക നൽകി, വിമതരെ അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കം | Assembly elections

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെ, രാഷ്ട്രീയ ചിത്രം വരുംദിവസങ്ങളിൽ കൂടുതൽ വ്യക്തമാകും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ആകെ 1,252 പേരാണ് പത്രിക നൽകിയിരിക്കുന്നത്. സമർപ്പിക്കപ്പെട്ട പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും.(Assembly elections, Scrutiny of the nominations today) ആകെ സ്ഥാനാർഥികൾ 1,252 പേരാണ്. ഏറ്റവും കൂടുതൽ പത്രികകൾ...

നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി: ആകെ 1269 പത്രികകൾ, നാളെ സൂക്ഷ്മ പരിശോധന, കേരളം ആരോടൊപ്പമെന്നറിയാൻ ദിവസങ്ങൾ മാത്രം! | Nomination filing

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരം 3 മണിയോടെ അവസാനിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം ആകെ 1269 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. അന്തിമ കണക്കുകൾ പുറത്തുവരുന്നതോടെ ഈ എണ്ണത്തിൽ നേരിയ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥികളെല്ലാം ഇന്ന് പത്രിക സമർപ്പിച്ചു.(Nomination filing...

‘ഒരു സമുദായത്തിൻ്റെ വോട്ടിന് വേണ്ടിയാണ് ഇത്തരം ആരോപണം’: ഡീൽ ആരോപണത്തിൽ രാജീവ് ചന്ദ്രശേഖർ | Deal allegations

തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസും സി‌പി‌എമ്മും ഉന്നയിക്കുന്ന 'ഡീൽ' ആരോപണങ്ങൾ ഒരു പ്രത്യേക സമുദായത്തിന്റെ വോട്ട് ലക്ഷ്യമിട്ടുള്ള നാടകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പല മണ്ഡലങ്ങളിലും ബിജെപിയും സി‌പി‌എമ്മും തമ്മിൽ ധാരണയുണ്ടെന്ന പ്രചാരണം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.(Such allegations are made for the votes of a...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്: പവൻ വില ലക്ഷത്തിന് താഴെയെത്തി | Gold price

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി. മാസങ്ങൾ നീണ്ടുനിന്ന ഉയർന്ന നിരക്കുകൾക്ക് ശേഷം സ്വർണ്ണവില ഒരു ലക്ഷം രൂപയിൽ താഴെയെത്തി. ഇന്ന് രാവിലെ മുതൽ മണിക്കൂറുകൾക്കുള്ളിൽ ഗ്രാമിന് 940 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 12,435 രൂപയായി താഴ്ന്നു.(Huge drop in gold price in Kerala,...

‘ചെറ്റത്തരം എന്നാൽ അൽപ്പത്തം, ഫലപ്രദമായ വാക്കാണ് മുഖ്യമന്ത്രി സൂചിപ്പിച്ചിട്ടുള്ളത്’: G സുധാകരനെതിരെ AK ബാലൻ | G Sudhakaran

തിരുവനന്തപുരം: ജി. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ 'ചെറ്റത്തരം' എന്ന പ്രയോഗത്തിന് വിശദീകരണവുമായി എ.കെ. ബാലൻ. ചെറ്റത്തരം എന്ന വാക്കിന് മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിൽ അൽപ്പത്തം, ഹീനത എന്നിങ്ങനെയാണ് അർത്ഥം നൽകിയിട്ടുള്ളതെന്നും, അൽപ്പത്തം നിറഞ്ഞ പെരുമാറ്റമാണ് ജി. സുധാകരന്റേത് എന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നും ബാലൻ പറഞ്ഞു.(The Chief Minister has mentioned effective words,...

‘രമേഷ് പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചത്, ‘കോമാളി’ പ്രയോഗത്തിൽ ഖേദം പ്രകടിപ്പിക്കുന്നു’: തോമസ് ഐസക് | Ramesh Pisharody

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ നടത്തിയ 'കോമാളി' പ്രയോഗത്തിൽ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്. തന്റെ പരാമർശം രാഷ്ട്രീയപരമായ വിമർശനം മാത്രമായിരുന്നുവെന്നും പിഷാരടിയുടെ അഭിനയ മികവിനെ മോശമായി ചിത്രീകരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. (Criticized Ramesh Pisharody's apolitical stance, says Thomas Isaac) രമേഷ് പിഷാരടി സ്വീകരിച്ച അരാഷ്ട്രീയ നിലപാടിനെയാണ് താൻ വിമർശിച്ചതെന്ന്...

‘BJPയുമായി കൂട്ടുകെട്ടുണ്ടാക്കിയ ചരിത്രമുള്ളത് കോൺഗ്രസിനാണ്, BJPയുടെ B ടീമായി പ്രവർത്തിച്ചു’: മുഖ്യമന്ത്രി | Congress

തിരുവനന്തപുരം: പാലക്കാട് ഉൾപ്പെടെ പത്ത് മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന കോൺഗ്രസിന്റെ ആരോപണത്തിന് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയ ചരിത്രം കോൺഗ്രസിന്റേതാണെന്നും ഇപ്പോഴത്തെ ആരോപണങ്ങൾ ജനങ്ങൾക്കിടയിൽ വിലപ്പോവില്ലെന്നും അദ്ദേഹം. പഴയ 'കോലിബീ' സഖ്യത്തെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.(Congress has a history of forming alliances with BJP,...

‘കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്ക് ഉയർത്തും, ഭരണത്തുടർച്ചയ്ക്കായി ജനങ്ങൾ ഒറ്റക്കെട്ട്, ശബരിമലയിലേത് കൃത്യതയോടെയുള്ള നിലപാട്’: മുഖ്യമന്ത്രി | CM Pinarayi Vijayan

തിരുവനന്തപുരം: കേരളത്തെ പുരോഗതിയുടെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും ഭരണത്തുടർച്ചയ്ക്കായി സംസ്ഥാനത്തെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.(People are united for the continuation of the government, says CM Pinarayi Vijayan) പ്രതിപക്ഷം വർഗീയതയെ കൂട്ടുപിടിച്ച്...

‘VD സതീശൻ നുണ പറയുന്നവരുടെ രാജാവ്, BJPയെ എതിർക്കാൻ നട്ടെല്ലില്ലാത്ത നേതാവ്’: V ശിവൻകുട്ടി | VD Satheesan

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് സീറ്റുകളിൽ സിപിഎം-ബിജെപി ധാരണയുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണത്തിനെതിരെ രൂക്ഷവിമർശനവുമായി നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. വി.ഡി. സതീശൻ നുണ പറയുന്നവരുടെ രാജാവാണെന്നും ബിജെപിയെ എതിർക്കാൻ നട്ടെല്ലില്ലാത്ത നേതാവാണെന്നും ശിവൻകുട്ടി ആരോപിച്ചു. ഇത്തരമൊരു ഡീൽ ഉണ്ടെന്ന് വിശ്വസിക്കാൻ ജനം നഴ്സറി കുട്ടികളാണോ എന്ന് അദ്ദേഹം ചോദിച്ചു.(VD Satheesan...
- Advertisement -spot_img

Latest News

‘ജനങ്ങളുടെ സമ്പാദ്യം കരിച്ചുകളയാൻ മോദി സർക്കാർ പെട്രോളൊഴിക്കുകയാണ്’: ഇന്ധനവില വർദ്ധനവിനെതിരെ മല്ലികാർജുൻ ഖാർഗെ | Mallikarjun Kharge Slams Modi Government

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി ഉണ്ടാകുന്ന ഇന്ധനവില വർദ്ധനവിനെതിരെ നരേന്ദ്ര മോദി സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജനങ്ങളുടെ സമ്പാദ്യത്തിന് തീ കൊളുത്താൻ...
- Advertisement -spot_img