Description
Digital Voice of Kerala
Sunday, May 24, 2026

Digital Voice of Kerala

Trivandrum

ചക്രവാതച്ചുഴി: കേരളത്തിൽ നാളെ മഴ ലഭിക്കാൻ സാധ്യത, തലസ്ഥാനത്തടക്കം 5 ജില്ലകളിൽ യെല്ലോ അലർട്ട് | Rain

തിരുവനന്തപുരം : ഭൂമധ്യ രേഖ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു. ഇത് 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ശ്രീലങ്ക ഭാഗത്തേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ട്.(Rain likely in Kerala tomorrow, yellow alert in 5...

സംസ്ഥാനത്ത് SIRന് ശേഷമുള്ള അന്തിമ വോട്ടർ പട്ടികയിൽ 2.69 കോടി വോട്ടർമാർ: 9 ലക്ഷം പേർ പട്ടികയ്ക്ക് പുറത്ത് | SIR

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. പുതിയ പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2.69 കോടി വോട്ടർമാരാണുള്ളത്. വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി മുൻപത്തെ പട്ടികയിൽ നിന്ന് ഒൻപത് ലക്ഷത്തോളം പേർ പുറത്തായി എന്നതാണ് ശ്രദ്ധേയമായ കാര്യം.(2.69 crore voters in the final...

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം: 10% DA കുടിശ്ശിക കൂടി അനുവദിച്ചു; മാർച്ച് മാസത്തെ ശമ്പളത്തിനൊപ്പം ലഭിക്കും | DA

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത കുടിശ്ശികയുടെ ബാക്കി ഭാഗം കൂടി അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. 10 ശതമാനം ഡി.എ കുടിശ്ശികയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ഇത് മാർച്ചിലെ ശമ്പളത്തോടൊപ്പം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.(10% DA arrears have been sanctioned, will be received along with March salary) കഴിഞ്ഞ ആഴ്ച അനുവദിച്ച...

‘ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് ഞാനാണോ എന്ന് ഓർമ്മയില്ല, ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് നഴ്സുമാരുടെ അഭാവം ഉണ്ട്, ഫ്ലോർ നഴ്സ് ഉണ്ടാകാറില്ല’:ഡോ. ഷാഹിദ | Medical malpractice

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ് വിവാദത്തിൽ പ്രതികരണവുമായി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയെന്ന് പറയപ്പെടുന്ന ഡോ. ഷാഹിദ. ഉഷയ്ക്ക് സർജറി ചെയ്തത് താനാണോ എന്ന് ഓർമ്മയില്ലെന്നും എന്നാൽ കേസ് ഷീറ്റിൽ പേരുണ്ടെങ്കിൽ താൻ തന്നെയാകാം ശസ്ത്രക്രിയ നടത്തിയതെന്നും അവർ പറഞ്ഞു.(I don't remember if I performed the surgery on Usha,...

‘ആരോഗ്യവകുപ്പ് വെന്റിലേറ്ററിലോ മോർച്ചറിയിലോ?’: വണ്ടാനത്തെ ചികിത്സാ പിഴവിൽ K മുരളീധരൻ | Health Department

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെയും ആരോഗ്യവകുപ്പിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കേരളത്തിലെ ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണോ അതോ മോർച്ചറിയിലാണോ എന്ന് സംശയിക്കേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പരിഹസിച്ചു.(Health Department on ventilator or morgue? K Muraleedharan on medical...

തൃശൂർ പൂരം കലക്കൽ വിവാദം: CPIയിൽ ചർച്ചാ വിലക്കേർപ്പെടുത്തി ബിനോയ് വിശ്വം | Thrissur Pooram

തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കൾക്കിടയിൽ തുടരുന്ന പരസ്യ പ്രതികരണങ്ങൾക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിലക്കേർപ്പെടുത്തി. ഔദ്യോഗികമായി പുറത്തുവരാത്ത റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ചർച്ചകൾ നടത്തുന്നത് ഈ ഘട്ടത്തിൽ പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ പാർട്ടിക്ക് ഒറ്റ അഭിപ്രായമേയുള്ളൂവെന്നും ബിനോയ് വിശ്വം കൂട്ടിചേർത്തു.(Thrissur Pooram controversy, Binoy...

ശബരിമല സ്വർണ്ണക്കൊള്ള കേസ് : A പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചു, പുറത്തിറങ്ങാനാവില്ല, അറസ്റ്റിന് പിന്നിൽ സർക്കാരിൻ്റെ പ്രതികാരമെന്ന് തന്ത്രി, S ജയശ്രീക്ക് മുൻ‌കൂർ ജാമ്യം നൽകി സുപ്രീംകോടതി, വിമർശനം | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിലെ കട്ടിളപ്പാളി കേസിൽ എ പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചു. അതേസമയം, തനിക്കെതിരായ പോലീസ് നടപടി സർക്കാരിന്റെ പ്രതികാരമാണെന്ന് തന്ത്രി കണ്ഠര് രാജീവര്. ജാമ്യ ഉത്തരവിലെ തന്ത്രിയുടെ വാദങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യുവതീ പ്രവേശന വിഷയത്തിൽ ആചാരലംഘനത്തെ എതിർത്തതാണ് തന്നോടുള്ള വിരോധത്തിന് കാരണമെന്ന് അദ്ദേഹം ആരോപിക്കുന്നു. അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ...

‘ഉഷയെ ഓർമ്മയില്ല എന്ന നിലപാട് അംഗീകരിക്കാനാകില്ല, കർശന നടപടി ഉണ്ടാകും, വിദഗ്ധ സമിതി രൂപീകരിച്ചു, ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കും’: വണ്ടാനത്തെ ചികിത്സാപ്പിഴവിൽ ആരോഗ്യമന്ത്രി | Medical malpractice

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയുണ്ടാകും.(Strict action will be taken, Health Minister on medical...

ശബരിമല യുവതീ പ്രവേശനം: കേസുകളിൽ 1587 എണ്ണം ഇനിയും പിൻവലിക്കാനുണ്ടെന്ന് നിയമസഭയിൽ മുഖ്യമന്ത്രി | Sabarimala

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പകുതിയിലധികവും ഇനിയും പിൻവലിക്കാനുണ്ടെന്ന് സർക്കാർ. നിയമസഭയിൽ എ.പി അനിൽകുമാർ എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്.(Sabarimala women's entry, CM tells Assembly that 1587 cases are yet to be withdrawn) ആകെ കേസുകൾ 2634...

നിയമസഭാ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥ മാറ്റത്തിൽ കടുത്ത നിബന്ധനകളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ | Assembly elections

തിരുവനന്തപുരം: വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ കർശനമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ നിബന്ധനകൾ പോലീസ്, റവന്യൂ വകുപ്പുകളിൽ ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴെത്തട്ടിലുള്ളവരെ വരെ ബാധിക്കും.(Assembly elections, Election Commission sets strict conditions for official changes) കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകിയ ജില്ലാ കളക്ടർമാർ,...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: എറണാകുളത്ത് ഓറഞ്ച് അലേർട്ട്; 11 ജില്ലകളിൽ യെല്ലോ അലേർട്ട്; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം | Kerala rain forecast 2026

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം കനക്കുന്നതിനിടയിൽ മഴ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain forecast 2026). എറണാകുളം ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള...
- Advertisement -spot_img