ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷാവസ്ഥയെത്തുടർന്ന് രാജ്യാന്തര വിപണിയിലുണ്ടായ മാറ്റങ്ങളാണ് വിലവർധനയ്ക്ക് കാരണമായത്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 60 രൂപയാണ് വർധിപ്പിച്ചത്. വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയും കൂടിയിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.(West Asian conflict, Increase in the price of LPG...
ഇന്ത്യയിലെ രാഷ്ട്രീയ-മാധ്യമ ചർച്ചകളിൽ അടുത്ത കാലത്തായി ഉയർന്നുവരുന്ന ഒരു വാദം ഏറെ കൗതുകകരവും എന്നാൽ വസ്തുതാരഹിതവുമാണ്. ഇറാൻ-യുഎസ്-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരാൻ വാഷിംഗ്ടൺ ഇന്ത്യയ്ക്ക് "അനുമതി" നൽകി എന്ന തരത്തിലാണ് ചില പ്രതിപക്ഷ അംഗങ്ങളും നിരീക്ഷകരും സംസാരിക്കുന്നത്. എന്നാൽ, കണക്കുകളും ഇന്ത്യയുടെ നിലപാടുകളും പരിശോധിച്ചാൽ ഈ 'അനുമതി' വാദം...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനമനസ്സ് കീഴടക്കാൻ ലക്ഷ്യമിട്ട് നാല് പ്രധാന 'ഗ്യാരന്റി' വാഗ്ദാനങ്ങൾ കോൺഗ്രസ് പുറത്തിറക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കാസർഗോഡ് നിന്ന് ആരംഭിച്ച 'പുതുയുഗ യാത്ര'യുടെ സമാപന സമ്മേളനത്തിലാകും രാഹുൽ ഗാന്ധി ഈ നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തുക.(Congress' 'guarantee' card in Kerala, Rahul Gandhi to announce 4...
ഇസ്ലാമാബാദ്: ലോകത്തെ ഏക മുസ്ലിം ആണവ ശക്തിയെന്ന ഖ്യാതി പാകിസ്ഥാൻ അഭിമാനപൂർവ്വം ഉയർത്തിപ്പിടിക്കുമ്പോഴും, ഈ നേട്ടത്തിന് ശാസ്ത്രീയമായ അടിത്തറ പാകിയ പാകിസ്ഥാന്റെ ഏക നോബൽ സമ്മാന ജേതാവ് അബ്ദുസ്സലാമിനെ (Abdus Salam) രാജ്യം പൂർണ്ണമായും തമസ്കരിക്കുന്നു (Pakistan Only Muslim Nuclear Power Status). അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, തങ്ങളുടെ...
ചെന്നൈ: തമിഴ് സൂപ്പർതാരം വിജയും തൃഷയും ചെന്നൈയിൽ ഒരുമിച്ച് വിവാഹ വിരുന്നിൽ പങ്കെടുത്തത് വലിയ ചർച്ചയാകുന്നു. നിർമ്മാതാവ് കൽപാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിലാണ് വ്യാഴാഴ്ച രാത്രി ഇരുവരും ഒന്നിച്ച് എത്തിയത് (Trisha Instagram Post). വിജയുമായുള്ള പ്രണയവാർത്തകളും വിജയുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്ന റിപ്പോർട്ടുകളും നിലനിൽക്കുന്നതിനിടെയാണ് ഈ പരസ്യമായ...
തിരുവനന്തപുരം: വർക്കല നിയമസഭാ മണ്ഡലത്തിൽ വി. ജോയിയെ മൂന്നാം തവണയും സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ രൂക്ഷമായ വിമർശനം. ജില്ലാ സെക്രട്ടറിയായിരിക്കെ പ്രത്യേക ഇളവ് നൽകി ജോയിയെ വീണ്ടും മത്സരിപ്പിക്കുന്നത് എന്തിനാണെന്നും സ്ഥാനാർത്ഥിയാക്കാൻ മറ്റാരും പാർട്ടിയിൽ ഇല്ലേ എന്നും അംഗങ്ങൾ യോഗത്തിൽ ചോദിച്ചു.(Criticism in the district committee over V Joy...
ഇടുക്കി: വിവാദ സിനിമയായ 'കേരള സ്റ്റോറി 2'-നെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും കേരളത്തിന്റെ യഥാർത്ഥ സംസ്കാരമല്ല സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.(No one is watching the movie The Kerala Story 2, says Rahul Gandhi)
സിനിമകളെയും മാധ്യമങ്ങളെയും ഉപയോഗിച്ച് രാജ്യത്തെ...
ജെറുസലേം: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ ഇല്ലാതാക്കാനുള്ള നീക്കങ്ങൾ 2025 നവംബർ മുതൽ തന്നെ ഇസ്രയേൽ ആരംഭിച്ചിരുന്നതായി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് വെളിപ്പെടുത്തി. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ സൈനിക നീക്കത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ ഖമേനി കൊല്ലപ്പെട്ടുവെന്നും ഇതൊരു മുൻകൂട്ടി നിശ്ചയിച്ച ദൗത്യമായിരുന്നുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു.(Israel Katz says...
ലണ്ടൻ: ലണ്ടനിലെ യഹൂദ സമൂഹത്തെയും പ്രമുഖ വ്യക്തികളെയും നിരീക്ഷിച്ചുവെന്നാരോപിച്ച് നാല് പേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു (British Police Arrest Iranian Spies). ഇറാൻ രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ടി ചാരപ്പണി നടത്തി എന്ന സംശയത്തിലാണ് ഒരു ഇറാൻ സ്വദേശിയെയും മൂന്ന് ബ്രിട്ടീഷ്-ഇറാൻ ഇരട്ട പൗരത്വമുള്ളവരെയുമാണ് പിടികൂടിയത്. വടക്കൻ ലണ്ടനിലെ ഹാരോ, വാറ്റ്‌ഫോർഡ്, ബാർനെറ്റ്...
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കം അതിരൂക്ഷമാകുന്നു. ഒരാഴ്ചയായി തുടരുന്ന സൈനിക നീക്കങ്ങൾക്കിടെ അതിർത്തിയിലെ ഒട്ടനവധി പോയിന്റുകളിൽ ഇരു രാജ്യങ്ങളുടെയും സൈനികർ വെള്ളിയാഴ്ച പരസ്പരം വെടിയുതിർത്തു (Pakistan Afghanistan Border Clash). സംഘർഷത്തെത്തുടർന്ന് ഇതുവരെ 1.15 ലക്ഷത്തിലധികം മനുഷ്യർ സ്വന്തം വീടുപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.
റമദാൻ മാസത്തിലെ നോമ്പുതുറ സമയത്താണ്...
ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെ നിലനിൽപ്പിനും സുപ്രധാനമാണ് മഴ. മഴയില്ലാത്തെ ജീവിക്കാൻ സാധിക്കുമോ? ചിന്തിക്കാൻ പോലും കഴിയില്ല അങ്ങനെയൊരു സാഹചര്യത്തെ കുറിച്ച്. മഴയെ പറ്റി പറയുമ്പോൾ മനസ്സിൽ...