കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർക്ക് സീറ്റില്ലെന്ന പാർട്ടി തീരുമാനത്തിൽ വഴങ്ങാതെ കെ. സുധാകരൻ എംപി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള താൽപ്പര്യം അദ്ദേഹം ഹൈക്കമാൻഡിനെ നേരിട്ട് അറിയിക്കും. ഇന്ന് രാഹുൽ ഗാന്ധിയുമായും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.(K Sudhakaran does not budge from his stance even after the...
കണ്ണൂർ: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ സി.പി.എം നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നീക്കം. ടി കെ ഗോവിന്ദനെ പുറത്താക്കാൻ സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നിർദ്ദേശം നൽകി. ഇന്ന് ചേരുന്ന അവൈലബിൾ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.(Explosion in Kannur CPM, Move to...
ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് വഴി കൂടുതൽ എണ്ണ ടാങ്കറുകൾ കടത്തിവിടാൻ ഇറാൻ അനുമതി നൽകുന്നത് സംബന്ധിച്ച് ചർച്ചകൾ തുടരുന്നുവെന്ന് എസ് ജയശങ്കർ. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിലയിൽ 93 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ധനക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ ഹോട്ടൽ, വ്യവസായ മേഖലകൾ സ്തംഭനാവസ്ഥയിലായി.(S Jaishankar says Discussions with Iran are ongoing)
വാണിജ്യ എൽപിജി...
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന പശ്ചാത്തലത്തിൽ തന്റെ നിർണ്ണായകമായ ചൈന സന്ദർശനം ഒരു മാസത്തേക്ക് വൈകിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാർച്ചിൽ നടക്കേണ്ടിയിരുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയാണ് മാറ്റിവെച്ചത്. യുദ്ധകാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തന്റെ സാന്നിധ്യം വാഷിംഗ്ടണിൽ എപ്പോഴും ആവശ്യമാണെന്ന് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.(Trump seeks...
മോസ്കോ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് റഷ്യയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ടുകൾ. കുവൈത്ത് ആസ്ഥാനമായുള്ള പത്രമാണ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിന്റെ പ്രത്യേക താൽപ്പര്യപ്രകാരം അതീവ രഹസ്യമായാണ് മുജ്തബയെ മോസ്കോയിലേക്ക് മാറ്റിയതെന്നാണ് സൂചന.(Putin helping Mojtaba Khamenei? Iran's supreme leader reportedly undergoing...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ കോൺഗ്രസ് നേതൃത്വം. ഇതോടെ കണ്ണൂരിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച കെ. സുധാകരനും, അടൂർ പ്രകാശിനും പട്ടികയിൽ ഇടമുണ്ടാകില്ലെന്ന് ഉറപ്പായി. സംസ്ഥാന നേതൃത്വത്തിന്റെ ഈ ശുപാർശ അംഗീകരിച്ചതായാണ് വിവരം.(MPs will not contest, K Sudhakaran and Adoor Prakash will not have seats)
സീറ്റ്...
കോട്ടയം: ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്ന അഡ്വ. നോബിൾ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അടിയന്തര നടപടി.(Explosion in BJP, Adv. Noble Mathew suspended)
കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന നോബിൾ...
കൊല്ലം: ചാത്തന്നൂർ നിയമസഭാ മണ്ഡലത്തെച്ചൊല്ലി യുഡിഎഫിൽ നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമമായി. ഘടകകക്ഷിയായ ഫോർവേർഡ് ബ്ലോക്കിന് നൽകിയിരുന്ന സീറ്റ് തിരിച്ചുവാങ്ങി കോൺഗ്രസ് തന്നെ മത്സരിക്കാൻ തീരുമാനിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവി ചാത്തന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും.(Congress to regain Chathannoor, cutting the Forward Bloc)
സീറ്റ് വിഭജനത്തിൽ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ്...
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ലഹരിവിമുക്ത ആശുപത്രിക്ക് നേരെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400-ലധികം പേർ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷപ്രതികരണവുമായി അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ. നായകൻ റാഷിദ് ഖാൻ, മുൻ നായകൻ മുഹമ്മദ് നബി, അസ്മത്തുള്ള ഒമർസായ് എന്നിവർ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രതിഷേധവും വേദനയും രേഖപ്പെടുത്തി.(Afghanistan cricketers slam deadly Pak strikes on Kabul...
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുകയും ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടയ്ക്കുകയും ചെയ്ത സാഹചര്യത്തിലും, പാകിസ്താന്റെ എണ്ണക്കപ്പൽ സുരക്ഷിതമായി യാത്ര പൂർത്തിയാക്കി. അബുദാബിയിലെ ദാസ് ദ്വീപിൽ നിന്ന് എണ്ണ കയറ്റി കറാച്ചിയിലേക്ക് പോയ കപ്പലാണ് തിങ്കളാഴ്ച ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിയത്.(Pakistani oil tanker passes safely through Strait of Hormuz)
കപ്പലുകളുടെ സ്ഥാനം മനസ്സിലാക്കാൻ...
തിരുവനന്തപുരം: പി.വി. അൻവർ പാർട്ടി വിട്ടതിന് പിന്നാലെ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച് തൃണമൂൽ കോൺഗ്രസിന്റെ വെളിപ്പെടുത്തൽ (P.V. Anvar TMC). നിയമസഭാ തിരഞ്ഞെടുപ്പിന്...