Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala

times kerala

‘കുമ്പള ടോൾ പ്ലാസ അടച്ചുപൂട്ടുന്നു, രാജീവ് ചന്ദ്രശേഖർ, കെ സുരേന്ദ്രൻ, എം എൽ അശ്വിനി എന്നിവർ സമീപിച്ചു, മറ്റു രാഷ്ട്രീയ പാർട്ടികൾ സമീപിച്ചിട്ടില്ല, 5 മണിക്കൂറിനുള്ളിൽ പ്രവർത്തനം പൂർണ്ണമായി അവസാനിപ്പിക്കും’: കേന്ദ്രമന്ത്രി |...

കാസർഗോഡ്: ജനങ്ങളുടെ പരാതികളും ബി.ജെ.പി നേതാക്കളുടെ ഇടപെടലും പരിഗണിച്ച് കുമ്പളയിലെ താൽക്കാലിക ടോൾ പ്ലാസ അടച്ചുപൂട്ടാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചുവെന്ന് കേന്ദ്രമന്ത്രി. ഇതിനായുള്ള നടപടികൾ ഉടനടി ആരംഭിക്കുമെന്നും അടുത്ത അഞ്ച് മണിക്കൂറിനുള്ളിൽ പ്രവർത്തനം പൂർണ്ണമായി നിർത്തുമെന്നും മന്ത്രി വ്യക്തമാക്കി.(Kumbla toll plaza is being closed, says Union Minister) ടോൾ പ്ലാസയുമായി...

നാദാപുരത്ത് തെരുവുനായയുടെ ആക്രമണം: മദ്രസയിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥിനിക്ക് കടിയേറ്റു | Stray dog

കോഴിക്കോട്: തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് പരിക്ക്. നാദാപുരം ചെക്യാട് സ്വദേശി ഹാരിസിന്റെ മകൾ ഉസ്ന ആണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഉസ്ന മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നായ ആക്രമിച്ചത്.(Stray dog ​​attack in Kozhikode, Student bitten after returning from madrasa) കുട്ടിയുടെ കൈയ്ക്കാണ് കടിയേറ്റത്. ഉടൻ തന്നെ...

അമേരിക്കൻ പടക്കപ്പലുകളുടെ വിവരങ്ങൾ പരസ്യപ്പെടുത്തി ഇറാൻ: പുതിയ നീക്കം | US warships

ടെഹ്റാൻ: തങ്ങളെ ലക്ഷ്യമിട്ട് കടലിൽ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ പടക്കപ്പൽ വ്യൂഹത്തിന്റെ കൃത്യമായ സ്ഥാനവും വിവരങ്ങളും ഇറാൻ പരസ്യപ്പെടുത്തി. അമേരിക്കൻ പടക്കപ്പലുകൾക്ക് തൊട്ടുമുകളിൽ നിരീക്ഷണ ഡ്രോണുകൾ പറത്തിയാണ് ഇറാൻ ഈ വിവരങ്ങൾ ശേഖരിച്ചത്.(Iran publishes details of US warships) യു.എസ് വിമാനവാഹിനി കപ്പലായ 'എബ്രഹാം ലിങ്കൺ' കൂടാതെ മറ്റ് മൂന്ന് പടക്കപ്പലുകൾ കൂടി മേഖലയിലുണ്ടെന്ന് ഇറാൻ...

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം അവസാനിക്കുന്നു: യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് നടക്കും | Manipur

ഇംഫാൽ: മണിപ്പൂരിന്റെ പുതിയ മുഖ്യമന്ത്രിയായി മെയ്തെയ് വിഭാഗത്തിൽ നിന്നുള്ള യുംനാം ഖേംചന്ദ് സിങ് ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും. കുക്കി വിഭാഗത്തിൽ നിന്നുള്ള നെംച കിപ്ഗെൻ ഉപമുഖ്യമന്ത്രിയായും ചുമതലയേൽക്കും. ബിജെപി ദേശീയ നേതാക്കൾക്കൊപ്പം ലോക് ഭവനിലെത്തിയ ഖേംചന്ദ് സിങ് ഗവർണർ അജയ്കുമാർ ഭല്ലയുമായി കൂടിക്കാഴ്ച നടത്തി സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചു.(President's rule ends...

സുരക്ഷാ ക്യാമറകൾ പ്രവർത്തനരഹിതമാക്കി നാലംഗ സംഘം, വീടിനുള്ളിൽ അതിക്രമിച്ച് കയറി നിറയൊഴിച്ചു: സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫിയുടെ കൊലപാതകത്തിൻ്റെ കൂടുതൽ വിവരങ്ങൾ | Saif al-Islam Gaddafi

കയ്റോ: സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫിയുടെ മരണം ലിബിയൻ രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. അദ്ദേഹത്തിന്റെ അഭിഭാഷകനും കുടുംബാംഗങ്ങളുമാണ് മരണവിവരം സ്ഥിരീകരിച്ചത്.(Saif al-Islam Gaddafi has been killed in an attack carried out by four assailants) സിൻടാനിലെ വസതിയിൽ അതിക്രമിച്ച് കയറിയ മുഖംമൂടി ധരിച്ച നാലംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഇവർ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണിക്കൃഷ്ണൻ പോറ്റിയും പുറത്തേക്കോ ? ഹർജിയിൽ വാദം പൂർത്തിയായി, വിധി നാളെ | Sabarimala

കൊല്ലം: സ്വർണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലകപാളി കേസിന് പിന്നാലെ കട്ടിളപാളി കേസിലും ജാമ്യം ലഭിച്ചേക്കും. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ പ്രതിക്ക് ലഭിക്കുന്ന 'സ്വാഭാവിക ജാമ്യത്തിന്' വേണ്ടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയിൽ വിധി നാളെ പറയും. ഹർജിയിൽ ഇന്ന് കോടതിയിൽ വാദം പൂർത്തിയായി.(Sabarimala gold theft case,...

ഓപ്പറേഷൻ KIYA : ഉധംപുരിൽ ജെയ്‌ഷെ കമാൻഡർ ഉൾപ്പെടെ 2 ഭീകരരെ സൈന്യം വധിച്ചു, ഒളിത്താവളം തകർത്തു | Operation KIYA

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപുരിൽ രണ്ടു ഭീകരരെ വധിച്ച് സൈന്യം. ബസന്ത്ഘട്ട് മേഖലയിൽ നടന്ന സംയുക്ത സൈനിക നീക്കത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ജെയ്‌ഷെ മുഹമ്മദിന്റെ മുതിർന്ന കമാൻഡറായ മാവി ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. (Operation KIYA, Army kills 2 terrorists including Jaish commander in Udhampur, destroys hideout) മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന്...

‘കണക്കുകൾ കള്ളം പറയില്ല, CPMഉം കോൺഗ്രസും പറയുന്നത് നുണ മാത്രമാണ്, മുൻപെങ്ങുമില്ലാത്ത പിന്തുണയാണ് പ്രധാനമന്ത്രി കേരളത്തിന് നൽകുന്നത്’: രാജീവ് ചന്ദ്രശേഖർ | CPM

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി മുൻപെങ്ങുമില്ലാത്ത പിന്തുണയാണ് കേരളത്തിനും മലയാളികൾക്കും നൽകുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിന് എക്കാലത്തെയും ഉയർന്ന നികുതി വിഹിതമാണ് കേന്ദ്ര സർക്കാർ നൽകുന്നതെന്നും ഇതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക കഴിവുകേടിന് കേന്ദ്രത്തെ പഴിചാരുന്ന രീതി ഇനി നടക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.(What CPM and Congress are...

‘തിരുവനന്തപുരം നഗരത്തിലെ 23 റൂട്ടുകളിൽ ഇലക്ട്രിക് ബസ് സർവീസ്, ശനിയാഴ്ച തുടങ്ങും’: മേയർ VV രാജേഷ് | Electric bus

തിരുവനന്തപുരം: നഗരസഭയിലെ കൗൺസിലർമാർ നിർദേശിച്ച റൂട്ടുകളിൽ നിന്ന് ലാഭകരമായ 23 ഇടറോഡുകളിലൂടെ കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും. മേയർ വി.വി. രാജേഷ് ആണ് ഇക്കാര്യം അറിയിച്ചത്.(Electric bus service on 23 routes in Thiruvananthapuram city, says Mayor VV Rajesh) ആകെ 29 റൂട്ടുകളാണ് കൗൺസിലർമാർ ശുപാർശ ചെയ്തത്. ഇതിൽ 23...

10 വർഷമായി കത്തിയ പക: അമ്മയോടൊപ്പം ഒളിച്ചോടിയയാളെ യുവാവ് കൊലപ്പെടുത്തി, മൃതദേഹത്തിന് മുകളിൽ ചവിട്ടി പോലീസിനായി കാത്തു നിന്നു | Man kills rival

ബെംഗളൂരു: 2016-ൽ തന്റെ അമ്മയെയും കൂട്ടി ഒളിച്ചോടിയ ബസപ്പ ഹൊസ്മാനി (51) എന്നയാളെ എരയ്യ മഠപതി എന്ന യുവാവ് അതിക്രൂരമായി കൊലപ്പെടുത്തി. കർണാടകയിലെ പ്രശസ്തമായ സവദത്തി ക്ഷേത്രനഗരത്തിന് സമീപമുള്ള ഹൂലികട്ടി ഗ്രാമത്തിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.(Man kills rival for eloping with mother, stands on his body) ബസപ്പയെ റോഡിൽ തടഞ്ഞുനിർത്തിയ എരയ്യ...
- Advertisement -spot_img

Latest News

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശൂരിലെത്തും: പത്മജ വേണുഗോപാലിനായി റോഡ് ഷോ | PM Modi

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശൂരിലെത്തും. എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം എത്തുന്നത്....
- Advertisement -spot_img