Description
Digital Voice of Kerala
Friday, March 27, 2026

Digital Voice of Kerala

times kerala

‘സാധ്യമല്ല’: US സൈനിക വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ച് സ്വിറ്റ്‌സർലൻഡ്; നിഷ്പക്ഷത പാലിച്ചു | US

ബേൺ: സായുധ സംഘട്ടനങ്ങളിൽ ഒരു പക്ഷത്തും ചേരാത്ത ദീർഘകാല നിഷ്പക്ഷതാ നയം മുൻനിർത്തി, അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് വ്യോമാതിർത്തി നിഷേധിച്ച് യൂറോപ്യൻ രാജ്യമായ സ്വിറ്റ്‌സർലൻഡ്. ഇറാൻ യുദ്ധത്തിന്റെ ഭാഗമായുള്ള സൈനിക നീക്കങ്ങൾക്കായി വിമാനങ്ങൾ വിട്ടുനൽകില്ലെന്ന് സ്വിസ് സർക്കാർ വ്യക്തമാക്കി. (Switzerland closes airspace to US military planes) ഞായറാഴ്ച സ്വിറ്റ്‌സർലൻഡിന് മുകളിലൂടെ പറക്കാൻ അനുമതി...

ട്രാഫിക് പിഴയിൽ 50% ഇളവ്, കർഷക പെൻഷൻ പദ്ധതി വിപുലീകരിച്ചു: നിർണ്ണായക തീരുമാനങ്ങളുമായി മന്ത്രിസഭാ യോഗം | Traffic fines

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുക കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനം. കുടിശ്ശികയുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ് അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂടാതെ സംസ്ഥാനത്തെ കർഷക പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാനും തീരുമാനമായി.(50% discount on traffic fines, Cabinet meeting with crucial decisions) വാഹന ഉടമകൾക്ക്...

‘ഇറാനുമായി ഉടൻ ഒരു കരാറിനില്ല, പ്രതിസന്ധികൾ അവസാനിച്ചാൽ റഷ്യൻ എണ്ണയ്ക്കുള്ള ഉപരോധം പുനഃസ്ഥാപിക്കും’: കടുപ്പിച്ച് ട്രംപ് | Iran

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ നിലവിലെ സാഹചര്യത്തിൽ ഒരു കരാറിനും താൻ തയ്യാറല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് തന്റെ കർക്കശമായ നിലപാട് വ്യക്തമാക്കിയത്. ഇറാൻ ഒരു ഉടമ്പടിക്കായി ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ നിബന്ധനകൾ തൃപ്തികരമല്ലെന്നും വളരെ ശക്തമായ വ്യവസ്ഥകളിന്മേൽ മാത്രമേ ചർച്ചകൾ സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Trump says not...

‘BJP പ്രത്യയശാസ്ത്ര ശത്രു’: NDA സഖ്യം തള്ളി വിജയ്‌യുടെ TVK | BJP

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ സഖ്യമുണ്ടാകുമെന്ന വാർത്തകൾ തള്ളി നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം. ബിജെപിയുമായി യാതൊരുവിധ സഖ്യത്തിനും സാധ്യതയില്ലെന്നും അവരാണ് തങ്ങളുടെ പ്രധാന പ്രത്യയശാസ്ത്ര ശത്രുവെന്നും പാർട്ടി ജോയിന്റ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.(BJP is an ideological enemy, Vijay's TVK rejects NDA alliance) പാർട്ടിയുമായി...

പശ്ചിമേഷ്യൻ സംഘർഷം: UAEയിലേക്കുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും | Air India

ന്യൂഡൽഹി: യുഎഇയിലേക്കുള്ള ഇന്നത്തെ വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും അടിയന്തരമായി റദ്ദാക്കി. അധികൃതരിൽ നിന്നുള്ള കർശന നിർദ്ദേശത്തെത്തുടർന്നാണ് നടപടി. എയർ ഇന്ത്യ എക്സ്പ്രസും സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് തീരുമാനമെന്ന് കരുതപ്പെടുന്നുണ്ട്.(West Asian conflict, Air India and IndiGo cancel services to UAE) നേരത്തെ മാർച്ച് 28 വരെ സ്ഥിരം സർവീസുകൾ...

പശ്ചിമേഷ്യൻ സംഘർഷം: ഇറാനിൽ രാത്രി ആക്രമണം തുടർന്ന് അമേരിക്കയും ഇസ്രയേലും | West Asian conflict

ടെഹ്‌റാൻ: ഇറാനിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണം ശക്തമാകുന്നു. ഇസ്ഫഹാൻ പ്രവിശ്യയിൽ ഉണ്ടായ മിസൈൽ ആക്രമണങ്ങളിൽ 15 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഇതിനിടെ ലെബനനിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടിയിൽ മരണം 826 ആയി ഉയർന്നു.(West Asian conflict, US and Israel continues night attack...

വ്യാജ പ്രചാരണം: UAEയിൽ 17 ഇന്ത്യക്കാരുൾപ്പെടെ 35 പേർ പിടിയിൽ | Indians

ദുബായ്: സംഘർഷ സാഹചര്യങ്ങൾ മുതലെടുത്ത് സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകളും ദൃശ്യങ്ങളും പ്രചരിപ്പിച്ച 35 പേരെ യുഎഇ അറ്റോണി ജനറൽ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ 17 പേർ ഇന്ത്യൻ പൗരന്മാരാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വ്യാജ വീഡിയോകൾ നിർമ്മിക്കുകയും രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് നടപടി. ഇവർക്കെതിരെ അതിവേഗ വിചാരണയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.(Fake propaganda,...

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളമടക്കം 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും | Assembly elections

തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ കമ്മീഷൻ പൂർത്തിയാക്കി.(Assembly elections, dates in 5 states including Kerala to be announced soon) കേരളത്തിലടക്കം ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് കമ്മീഷന്റെ ആലോചന. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ...

ഗുണ്ടാ നേതാവ് അലുവ അതുൽ കൊലക്കേസ്: മുഴുവൻ പ്രതികളും പിടിയിൽ, കാർ കസ്റ്റഡിയിൽ | Aluva Athul murder

കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടിക്കൊന്ന കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടി. ആകെ എട്ട് പേരാണ് ഇതുവരെ കസ്റ്റഡിയിലുള്ളത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത നാല് പേരെ ഇടുക്കി മുണ്ടക്കയത്തിന് സമീപത്തുനിന്നും, ഗൂഢാലോചനയിൽ പങ്കാളികളായ മറ്റ് നാല് പേരെ കൊല്ലത്ത് നിന്നുമാണ് പിടികൂടിയത്.(Aluva Athul murder case, All accused arrested) തഴവ...

60,000 രൂപയുടെ നിക്ഷേപം വളർന്നത് 25 കോടിയിലേക്ക്; മാസം ലഭിക്കുന്നത് 14.5 ലക്ഷം രൂപ; ഒരു അപൂർവ്വ നിക്ഷേപ കഥ | 60000 Investment To 25 Crores Story

മുംബൈ: ശരിയായ സമയത്ത് നടത്തുന്ന നിക്ഷേപങ്ങൾ എങ്ങനെ ജീവിതം മാറ്റുമെന്ന് തെളിയിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 1990-ൽ വെറും 60,000 രൂപയ്ക്ക് വാങ്ങിയ ഭൂമി വർഷങ്ങൾക്ക് ശേഷം 25 കോടി രൂപയ്ക്ക് വിറ്റ ഒരു വ്യക്തിയുടെ കഥ സ്റ്റോക്ക് മാർക്കറ്റ് ട്രേഡറായ സ്വപ്നിൽ കൊമ്മവാർ ആണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചത്....
- Advertisement -spot_img

Latest News

ഇറാന്റെ വിദേശകാര്യ മന്ത്രിയെയും സ്പീക്കറെയും ഇസ്രായേൽ ലക്ഷ്യപ്പട്ടികയിൽ നിന്ന് ഒഴിവാക്കി; പിന്നിൽ ട്രംപിന്റെ നയതന്ത്ര നീക്കം | Araghchi Ghalibaf Israel Hit List

വാഷിംഗ്ടൺ: ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയെയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഗാലിബഫിനെയും വധിക്കാനുള്ള പട്ടികയിൽ നിന്ന് അമേരിക്കയും ഇസ്രായേലും താൽക്കാലികമായി ഒഴിവാക്കി (Araghchi Ghalibaf...
- Advertisement -spot_img