Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala

National

രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിച്ചില്ല: ലോക്‌സഭാ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം പാസാക്കാൻ നീക്കവുമായി പ്രതിപക്ഷം; ഒപ്പ് ശേഖരണം ആരംഭിച്ചു | Lok Sabha Speaker

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷം തീരുമാനിച്ചു. സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷ നീക്കം. ഡെപ്യൂട്ടി സ്പീക്കർ പദവി നിലവിൽ ഒഴിവു കിടക്കുന്നതിനാൽ സഭാ സെക്രട്ടറി ജനറലിനായിരിക്കും പ്രതിപക്ഷം നോട്ടീസ് കൈമാറുന്നത്.(Opposition moves to pass no-confidence motion against Lok Sabha...

‘ഡൽഹി ഖലിസ്ഥാൻ ആകും’: പാർലമെൻ്റിലും സ്കൂളുകളിലും എത്തിയ ബോംബ് ഭീഷണിയിൽ അതീവ ജാഗ്രത | Bomb threats

ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിനും ഡൽഹിയിലെ പത്തോളം പ്രമുഖ സ്കൂളുകൾക്കും നേരെ ബോംബ് ഭീഷണി. 'ഖലിസ്താൻ നാഷണൽ ആർമി'യുടെ പേരിൽ ലഭിച്ച ഇമെയിൽ സന്ദേശത്തെത്തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഫെബ്രുവരി 13-ന് ഉച്ചയ്ക്ക് 1.11-ന് പാർലമെന്റിൽ സ്ഫോടനം നടത്തുമെന്നാണ് ഭീഷണി.(Delhi will become Khalistan, High alert after bomb threats to Parliament...

‘പി.എം. കെയേഴ്‌സ് ഫണ്ട് സംബന്ധിച്ച ചോദ്യങ്ങൾ പാർലമെൻ്റിൽ വേണ്ട’: കർശന നിർദേശവുമായി PMO | PM CARES Fund

ന്യൂഡൽഹി: പി.എം. കെയേഴ്‌സ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ലോക്‌സഭയിൽ അനുവദിക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. ഈ ഫണ്ടുകൾ സർക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്വത്തിൽ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിന് പി.എം.ഒ നിർദ്ദേശം നൽകിയത്.(No questions on PM CARES Fund in Parliament, PMO issues...

ഭാര്യ മറ്റൊരു പുരുഷനോപ്പം ഒളിച്ചോടി, പകരം വീട്ടിയത് 18 സ്ത്രീകളെ കൊന്ന്; പണം നൽകി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിളിച്ച് വരുത്തിയ ശേഷം തലക്കടിച്ച് കൊല്ലുന്ന മൈന രാമുലു എന്ന കൊടും ക്രിമിനലിന്റെ കഥ...

2020 ജനുവരി 1, ഹൈദരാബാദിലെ ജൂബിലി ഹിൽ പോലീസ് സ്റ്റേഷൻ. എല്ലാ വർഷത്തെയും പോലെ ഈ തവണയും പുതുവത്സര രാവിൽ അരങ്ങേറിയ കേസുകൾ കാരണം നെട്ടോട്ടത്തിലായിരുന്നു പോലീസ് ഉദ്യോഗസ്ഥർ. ഈ തിക്കിലും തിരക്കിലേക്കുമാണ് ഒരു മധ്യവയസ്കൻ കൈയിൽ ഒരു കടലാസുമായി സ്റ്റേഷനിൽ പ്രവേശിക്കുന്നത്. സ്റ്റേഷന്റെ ഉള്ളിൽ പ്രവേശിച്ച ഉടൻ അയാൾ കൈയിൽ കരുതിയ കടലാസ്സ്...

തമിഴ്‌നാട് സഖ്യത്തിൽ പോര്: DMK – കോൺഗ്രസ് തർക്കം രൂക്ഷം | DMK-Congress alliance

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെ ഡി.എം.കെ - കോൺഗ്രസ് സഖ്യത്തിൽ ഭിന്നത പുകയുന്നു. സീറ്റ് വിഭജന ചർച്ചകൾക്കായി സമിതി രൂപീകരിക്കുന്നതിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കാണിക്കുന്ന കാലതാമസമാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്.(Fight in Tamil Nadu DMK-Congress alliance, dispute intensifies) തമിഴ്‌നാടിന്റെ ചുമതലയുള്ള ഗിരീഷ് ചോദാങ്കറെ ഡി.എം.കെ നേതാക്കൾ പരിഹസിച്ചതോടെ തർക്കം പരസ്യമായ...

ഡൽഹിയിൽ 16 വയസ്സുകാരിയുടെ മരണം; ആസിഡ് ഉള്ളിൽ ചെന്നതായി സംശയം, ലൈംഗിക പീഡന പരാതിയുമായി കുടുംബം | Delhi minor girl acid ingestion

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ഗീത കോളനിയിൽ പതിനാറുകാരിയായ പെൺകുട്ടി ദുരൂഹസാഹചര്യത്തിൽ മരിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആസിഡ് ഉള്ളിൽ ചെന്നതിനെത്തുടർന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി ശനിയാഴ്ചയാണ് (2026 ഫെബ്രുവരി 7) ലോക് നായക് ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത് (Delhi minor girl acid ingestion). പെൺകുട്ടിയെ ഭർത്താവ് ലൈംഗികമായി പീഡിപ്പിക്കുകയും നിർബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയും ചെയ്തുവെന്ന്...

ബിഹാറിലെ ധർബംഗയിൽ 6 വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു: നായകളുടെ കുരച്ചിൽ വഴിത്തിരിവായി, പ്രതി അറസ്റ്റിൽ | Raped

ധർബംഗ: ബിഹാറിലെ ധർബംഗ ജില്ലയിൽ ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കുട്ടിയുടെ അയൽവാസിയായ വികാസ് മാത്തോഎന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിനൊടുവിലാണ് കുളത്തിനടുത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.(6-year-old girl raped and killed in Bihar) കഴിഞ്ഞ ദിവസം കൂട്ടുകാർക്കൊപ്പം കുളത്തിനടുത്ത് കളിക്കാൻ പോയതായിരുന്നു...

ബംഗളൂരു മെട്രോ നിരക്ക് വർദ്ധന: പ്രതിഷേധവുമായി തേജസ്വി സൂര്യ; എംപിയെ പോലീസ് കസ്റ്റഡിയിലെടുത്തു | Tejasvi Surya detained

ബംഗളൂരു: മെട്രോ ട്രെയിൻ യാത്രാനിരക്ക് വർദ്ധിപ്പിച്ചതിനെതിരെ ജയനഗർ മെട്രോ സ്റ്റേഷനിൽ പ്രതിഷേധം സംഘടിപ്പിച്ച ബിജെപി എംപി തേജസ്വി സൂര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു (Tejasvi Surya detained). ദൂരത്തിനനുസരിച്ച് ഒരു രൂപ മുതൽ അഞ്ച് രൂപ വരെയാണ് മെട്രോ നിരക്ക് വർദ്ധിപ്പിച്ചിരുന്നത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് ഈ നിരക്ക് വർദ്ധനവ് ഇപ്പോൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്....

ഡൽഹിയിലെ 9 സ്കൂളുകൾക്ക് ബോംബ് ഭീഷണി; പാർലമെന്റും തകർക്കുമെന്ന് മുന്നറിയിപ്പ്, നഗരം അതീവ ജാഗ്രതയിൽ | Delhi school bomb threat

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഒൻപതോളം പ്രമുഖ സ്കൂളുകൾക്ക് തിങ്കളാഴ്ച രാവിലെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. രാവിലെ 8:33-ഓടെയാണ് ഡൽഹി ഫയർ സർവീസിന് ആദ്യ സന്ദേശം ലഭിച്ചത് (Delhi school bomb threat). ഇതിന് പിന്നാലെ പാർലമെന്റ് മന്ദിരവും തകർക്കുമെന്ന ഭീഷണിയുയർന്നത് സുരക്ഷാ ഏജൻസികളെ കടുത്ത ജാഗ്രതയിലാക്കി. "അഫ്സൽ ഗുരുവിന്റെ സ്മരണയ്ക്കായി ഡൽഹി ഖാലിസ്ഥാൻ ആയി...

മണിപ്പൂർ വീണ്ടും കത്തുന്നു: കുക്കി-നാഗ സംഘർഷം രൂക്ഷം; ഉഖ്രുലിൽ കർഫ്യൂ, ഉപ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് ഊരുവിലക്ക് | Manipur

ഇംഫാൽ: സമാധാനത്തിലേക്ക് മടങ്ങുകയായിരുന്ന മണിപ്പൂരിൽ ഇടവേളയ്ക്ക് ശേഷം വീണ്ടും വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. കുക്കി - നാഗ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ഉഖ്രുൽ മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. പുതുതായി രൂപീകരിച്ച 'ജനകീയ സർക്കാരിൽ' കുക്കി എം.എൽ.എമാർ പങ്കാളികളായതിനെ ചൊല്ലിയുള്ള തർക്കമാണ് പുതിയ അക്രമങ്ങൾക്ക് കാരണമായത്.(Manipur is burning again, Curfew issued) ഉഖ്രുൽ മേഖലയിൽ...
- Advertisement -spot_img

Latest News

‘ആരോപണം തെളിയിച്ചാൽ പത്രിക പിൻവലിക്കും’: അഹമ്മദ് ദേവർകോവിലിനെ വെല്ലുവിളിച്ച് ഫാത്തിമ തെഹ്‌ലിയ | Fathima Thahiliya

മലപ്പുറം: താൻ ജമാഅത്തെ ഇസ്ലാമിയുടെ നോമിനിയാണെന്ന അഹമ്മദ് ദേവർകോവിലിന്റെ ആരോപണത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഫാത്തിമ തെഹ്‌ലിയ. ആരോപണം തെളിയിക്കുകയാണെങ്കിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ തയ്യാറാണെന്ന്...
- Advertisement -spot_img