Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala

Medical malpractice

വണ്ടാനത്തെ ചികിത്സാ പിഴവ്: ഡോക്ടർ ലളിതാംബികയെ മാത്രം പ്രതിയാക്കി കേസെടുത്ത് പോലീസ്, ജീവന് അപകടകരമാം വിധമുള്ള പ്രവർത്തനമെന്ന് FIR, ഉഷയ്ക്ക് ഇന്ന് ശസ്ത്രക്രിയ | Medical malpractice

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികളുമായി ആരോഗ്യവകുപ്പും രംഗത്തെത്തിയിട്ടുണ്ട്.(Medical malpractice in Vandanam, Police file case against Dr. Lalithambika alone) യൂണിറ്റ് ചീഫും വകുപ്പ് മേധാവിയുമായിരുന്ന ഡോ. ലളിതാംബികയെ പ്രതിയാക്കി അമ്പലപ്പുഴ പോലീസ്...

‘ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് ഞാനാണോ എന്ന് ഓർമ്മയില്ല, ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് നഴ്സുമാരുടെ അഭാവം ഉണ്ട്, ഫ്ലോർ നഴ്സ് ഉണ്ടാകാറില്ല’:ഡോ. ഷാഹിദ | Medical malpractice

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ് വിവാദത്തിൽ പ്രതികരണവുമായി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയെന്ന് പറയപ്പെടുന്ന ഡോ. ഷാഹിദ. ഉഷയ്ക്ക് സർജറി ചെയ്തത് താനാണോ എന്ന് ഓർമ്മയില്ലെന്നും എന്നാൽ കേസ് ഷീറ്റിൽ പേരുണ്ടെങ്കിൽ താൻ തന്നെയാകാം ശസ്ത്രക്രിയ നടത്തിയതെന്നും അവർ പറഞ്ഞു.(I don't remember if I performed the surgery on Usha,...

‘ഉഷയ്ക്ക് സർജറി നടത്തിയത് ഡോക്ടർ ഷാഹിദ, പുറത്ത് പറയരുത് എന്ന് പറഞ്ഞിട്ടില്ല, അന്വേഷണത്തിന് നാലംഗ സമിതി’: വണ്ടാനത്തെ ചികിത്സാ വീഴ്ചയിൽ ഡോക്ടർമാരുടെ വാർത്താ സമ്മേളനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധം | Medical malpractice

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വിശദീകരണവുമായി പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാറും സൂപ്രണ്ട് ഡോ. ഹരികുമാറും രംഗത്ത്. ആരോപണവിധേയയായ ഡോ. ലളിതാംബികയല്ല, മറിച്ച് ഡോ. ഷാഹിദയാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയതെന്ന് അധികൃതർ വെളിപ്പെടുത്തി. ഡോ. ഷാഹിദ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ജോലി ചെയ്യുന്നത്.(Youth Congress protests...

‘കഠിനമായ വേദനയുമായാണ് ഉഷ എത്തിയത്, എന്ത് കൊണ്ടെന്നറിയാൻ കൂടുതൽ പരിശോധന വേണം’: ഡോക്ടർ | Medical malpractice

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വയറ്റിൽ കത്രികയുമായി അഞ്ച് വർഷം കഴിയേണ്ടി വന്ന ഉഷാ ജോസഫിനെക്കുറിച്ച് ഡോക്ടർ മാധ്യമങ്ങളോട് സംസാരിച്ചു. മൂത്രത്തിൽ കല്ല് ആണെന്ന സംശയത്തിലാണ് എക്സറേ എടുത്തതെന്നും അതിലാണ് ഉപകരണം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.(Usha has reached out in severe pain, Doctor about medical malpractice in Vandanam) കഠിനമായ...

‘ഉഷയെ ഓർമ്മയില്ല എന്ന നിലപാട് അംഗീകരിക്കാനാകില്ല, കർശന നടപടി ഉണ്ടാകും, വിദഗ്ധ സമിതി രൂപീകരിച്ചു, ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കും’: വണ്ടാനത്തെ ചികിത്സാപ്പിഴവിൽ ആരോഗ്യമന്ത്രി | Medical malpractice

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയുണ്ടാകും.(Strict action will be taken, Health Minister on medical...

ചില്ലുനീക്കാതെ മുറിവ് തുന്നിക്കെട്ടി: ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് പരാതി | Medical malpractice

ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിന് പിന്നാലെ ജില്ലയിൽ വീണ്ടും സർക്കാർ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപ്പിഴവ് പരാതി. ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഗൃഹനാഥന്റെ കയ്യിലെ മുറിവിൽ നിന്ന് ചില്ലുകഷ്ണങ്ങൾ നീക്കം ചെയ്യാതെ തുന്നിക്കെട്ടിയെന്നാണ് ആരോപണം. തുറവൂർ വളമംഗലം സ്വദേശി രാധാകൃഷ്ണപിള്ളയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.(Wound stitched without removing the glass...

‘പാവപ്പെട്ടവർക്ക് മാത്രമല്ലേ കഷ്ടപ്പാട്? ഇന്ന് ഔദ്യോഗികമായി പരാതി നൽകും’: ഉഷയുടെ കുടുംബം, ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് ഡോ. ലളിതാംബിക, റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി, ശസ്ത്രക്രിയ ഇന്ന് നടക്കും | Medical malpractice

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ഗുരുതരമായ ചികിത്സാപ്പിഴവിനെത്തുടർന്ന് അഞ്ച് വർഷമായി വയറ്റിൽ കത്രികയുമായി കഴിയേണ്ടി വന്ന ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ ഇന്ന് നടന്നേക്കും. കെ സി വേണുഗോപാൽ എം പി ഇടപെട്ട് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഉഷയെ വിദഗ്ധ ഡോക്ടർമാർ പരിശോധിച്ച ശേഷം ശസ്ത്രക്രിയയുടെ സമയം നിശ്ചയിക്കുമെന്ന് മകൻ ഷിബിൻ അറിയിച്ചു. സംഭവത്തിൽ...

നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണം: ഗർഭ ശുശ്രൂഷയുടെ ഭാഗമായി കുത്തിവയ്‌പ്പെടുത്ത യുവതിയുടെ കാലിൽ പഴുപ്പ്, നിഷേധിച്ച് ഡോക്ടർ | Medical malpractice

തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ ഗർഭ ശുശ്രൂഷയ്‌ക്കെത്തിയ യുവതിക്ക് കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് കാലുകളിൽ പഴുപ്പ് ബാധിച്ചതായി പരാതി. ഈ മാസം 5 മുതൽ 9 വരെയാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ആറ് കുത്തിവെപ്പുകൾ നൽകി(Allegations of medical malpractice at Nedumangad Hospital) കുത്തിവെപ്പിന് പിന്നാലെ കാലുകളിൽ കടുത്ത വേദന...
- Advertisement -spot_img

Latest News

ചന്ദ്രബോസ് വധക്കേസ്: പ്രതി മുഹമ്മദ് നിഷാമിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു | Chandrabose murder case

ന്യൂഡൽഹി: വിവാദമായ ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാം സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. അതേസമയം, വിചാരണക്കോടതി വിധിച്ച നഷ്ടപരിഹാരത്തുക ഇതുവരെ ലഭിച്ചിട്ടില്ലെന്ന്...
- Advertisement -spot_img