Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala

Kerala

കാട്ടാന ആക്രമണം, മണിക്കൂറുകളോളം കാട്ടിൽ കിടന്നു: ഗുരുതരമായി പരിക്കേറ്റയാൾ ആശുപത്രിയിൽ | Wild elephant

കൊല്ലം: കാട്ടാനയുടെ ആക്രമണത്തിൽ നാൽപ്പത്തിരണ്ടുകാരന് ഗുരുതരമായി പരിക്കേറ്റു. ജോലി കഴിഞ്ഞ് കാട്ടിനുള്ളിലെ റോഡിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രകാശിനെയാണ് ഡാലിക്കരിക്കം ഭാഗത്തുവെച്ച് കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Man Seriously injured in Wild elephant attack) രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പ്രകാശിന് നേരെ ആനയുടെ ആക്രമണമുണ്ടായത്. ആൾതാമസമില്ലാത്ത ഒറ്റപ്പെട്ട...

സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു: അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, 18-ാം റാങ്കുമായി മലയാളി S ശ്രുതി, അന്തിമ പട്ടികയിൽ 958 പേർ | UPSC CSE 2025 results

ന്യൂഡൽഹി: രാജ്യത്തെ സിവിൽ സർവീസ് പരീക്ഷാ ഫലം കേന്ദ്ര പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. ദേശീയ തലത്തിൽ ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രി സ്വന്തമാക്കി. രണ്ടാം റാങ്ക് രാജേശ്വരി സുവേയ്ക്കാണ്. മലയാളികൾക്ക് ഇത്തവണയും മികച്ച നേട്ടമാണ് പട്ടികയിലുള്ളത്. (UPSC CSE 2025 results announced, Anuj Agnihotri gets first rank അനുജ് അഗ്നിഹോത്രി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ...

ശ്രീനാരായണ ഗുരു-ഗാന്ധി സമാഗമ ശതാബ്ദി: ഗുരുവും ഗാന്ധിയുമാണ് വഴികാട്ടികളെന്ന് ശിവഗിരിയിൽ രാഹുൽ ഗാന്ധി, മംഗളം നേർന്ന് സ്വാമി സച്ചിദാനന്ദ | Sree Narayana Guru

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപ്രധാനമായ കൂടിക്കാഴ്ചയുടെ നൂറാം വാർഷികാഘോഷങ്ങൾ ശിവഗിരിയിൽ നടന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത രാഹുൽ ഗാന്ധി, ഗുരുവിന്റെ ദർശനങ്ങളും ഗാന്ധിയുടെ നിലപാടുകളും തന്റെ രാഷ്ട്രീയ പോരാട്ടത്തിന് കരുത്ത് നൽകുന്നവയാണെന്ന് വ്യക്തമാക്കി.(Centenary of Sree Narayana Guru-Gandhi meeting Rahul Gandhi in Sivagiri) ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ...

തിരുവനന്തപുരം CPIM ജില്ലാ സെക്രട്ടറിയുടെ ചുമതല AA റഹീമിന്: അംഗീകാരം നൽകി ജില്ലാ കമ്മിറ്റി | AA Rahim

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല എ.എ. റഹീം എംപിക്ക്. നിർദ്ദേശത്തിന് ജില്ലാ കമ്മിറ്റി അംഗീകാരം നൽകി. നിലവിലെ സെക്രട്ടറി വി. ജോയി വർക്കല മണ്ഡലത്തിൽ വീണ്ടും ജനവിധി തേടുന്നതിനാലാണ് സംഘടനാ ചുമതലകളിൽ മാറ്റം വരുത്തിയത്.(AA Rahim gets the position of Thiruvananthapuram CPIM district secretary) വർക്കല സീറ്റിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി...

‘പാർട്ടി ബന്ധം ഉപേക്ഷിക്കില്ല, അംഗത്വം പുതുക്കില്ല, അനുഭാവിയായി തുടരും’: CS സുജാതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ G സുധാകരൻ | CPM

ആലപ്പുഴ: സിപിഐഎം നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്ന് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി മുതിർന്ന നേതാവ് ജി. സുധാകരൻ. തൽക്കാലം പാർട്ടി അംഗത്വം പുതുക്കില്ലെങ്കിലും സി.പി.ഐ.എമ്മുമായുള്ള ബന്ധം ഉപേക്ഷിക്കില്ലെന്നും അനുഭാവിയായി തുടരുമെന്നുമാണ് സുധാകരൻ അറിയിച്ചിരിക്കുന്നത്. ഈ മാസം 31 വരെയാണ് മെമ്പർഷിപ്പ് പുതുക്കാൻ സമയമുള്ളത്.(Will not give up party ties, G Sudhakaran softens...

താളൂർ അതിർത്തിയിൽ ബോർഡിനെച്ചൊല്ലി തർക്കം: പ്രതിഷേധവുമായി നാം തമിഴർ പാർട്ടി | Board

Board. റോഡിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കേരളം സ്ഥാപിച്ച ബോർഡ് തമിഴ്നാടിന്റെ ഭാഗത്താണെന്നാണ് നാം തമിഴർ പാർട്ടിയുടെ വാദം.(Dispute over board at Thaloor border, protest) ബോർഡ് നീക്കം ചെയ്യണമെന്ന ആവശ്യവുമായി എത്തിയ തമിഴ് രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ പ്രദേശത്ത് നാടകീയ രംഗങ്ങൾ അരങ്ങേറി. കേരളം പുതുതായി സ്ഥാപിച്ച സ്വാഗത ബോർഡാണ് നിലവിലെ...

ബിസിനസ്സ് ക്ലാസ് ബസുമായി KSRTC: ഉദ്ഘാടനം നടത്തിയതായി പ്രഖ്യാപിച്ച് മന്ത്രി KB ഗണേഷ് കുമാർ | KSRTC

കൊച്ചി: കേരളത്തിലെ പൊതുഗതാഗത രംഗത്ത് പുതിയ ചരിത്രമെഴുതി കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസ് സർവീസുകൾ ആരംഭിക്കുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള ആദ്യ ബസ് ഈ മാസം 15-ന് എത്തുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. തിരുവനന്തപുരം - കൊച്ചി റൂട്ടിലാകും ആദ്യഘട്ടത്തിൽ സർവീസ് നടത്തുക.(KSRTC with business class bus: Minister KB...

‘ഇതിനെല്ലാം സാഹചര്യ തെളിവുകൾ മാത്രമല്ലേ ഉള്ളൂ’: തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിൻ്റെ അപ്പീലിൽ ഹൈക്കോടതി | Antony Raju

കൊച്ചി: തൊണ്ടിമുതൽ അട്ടിമറി കേസിൽ ആന്റണി രാജു എംഎൽഎ നൽകിയ അപ്പീലിൽ നിർണായക പ്രതികരണവുമായി കേരള ഹൈക്കോടതി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിനെ മൂന്ന് വർഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചിരുന്നു. ഈ വിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.(There is only circumstantial evidence for all this, High Court on...

സംസ്ഥാനത്തെ IAS ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ഇടപെട്ട് CAT: സർക്കാരിന് പ്രഹരം; MR അജിത് കുമാറിനും തിരിച്ചടിയോ? | IAS officers

കൊച്ചി: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട 2014-ലെ കേഡർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ (CAT). ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് സർക്കാരിന് തിരിച്ചടിയായ ഉത്തരവ് പുറത്തുവന്നത്.(CAT intervenes in transfer of IAS officers in the state) ബി. അശോക് കുമാറിനെ മാറ്റിയതടക്കമുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ...

കൊഴിഞ്ഞാമ്പാറയിൽ വിമതർ CPMലേക്ക് മടങ്ങി: കോൺഗ്രസ് പ്രവർത്തകരും പാർട്ടിയിൽ ചേർന്നു | CPM

പാലക്കാട്: ചിറ്റൂർ ഏരിയ കമ്മിറ്റിക്ക് കീഴിലെ കൊഴിഞ്ഞാമ്പാറയിൽ സിപിഎം ഔദ്യോഗിക നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞു നിന്ന പ്രമുഖ വിമത നേതാക്കൾ പാർട്ടിയിലേക്ക് തിരിച്ചെത്തി. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പത്താം വാർഡ് അംഗം എൻ. വിജയാനന്ദ്, പെരുമ്പാറച്ചള്ള പാൽ സൊസൈറ്റി ഡയറക്ടർ എസ്. കാർത്തിക്ക് എന്നിവരാണ് സിപിഎമ്മിൽ തിരിച്ചെത്തിയത്. പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിൽ നേതാക്കൾ ഇവരെ മാലയിട്ട്...
- Advertisement -spot_img

Latest News

വ്യാജ തിരഞ്ഞെടുപ്പ് വാർത്തകൾ വേണ്ട; സോഷ്യൽ മീഡിയയിൽ കർശന നിരീക്ഷണവുമായി കേരള പോലീസ് | Kerala Police Cyber Operations Election

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഡിജിറ്റൽ പ്രചാരണങ്ങൾക്കെതിരെ സൈബർ പോലീസ് നടപടി ശക്തമാക്കി (Kerala Police Cyber Operations Election). മുഖ്യ തിരഞ്ഞെടുപ്പ്...
- Advertisement -spot_img