കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ശബരിമല സന്നിധാനത്തെ ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണ്ണം അപഹരിച്ച കേസിൽ 90 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പോറ്റി സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്.(Sabarimala gold theft case, Unnikrishnan Potty's bail...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന് സാധ്യത. ഇന്നലെ സഭയിൽ അരങ്ങേറിയ അസാധാരണമായ പ്രതിഷേധ രംഗങ്ങളുടെ തുടർച്ച ഇന്ന് ഉണ്ടായേക്കും. സ്വർണ്ണക്കൊള്ളക്കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ ആരോപിച്ചും ദേവസ്വം മന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടിയുമാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നത്.(Chief Minister to present resolution today in Kerala Assembly...
തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണസംഘം. റിയൽ എസ്റ്റേറ്റ് മേഖലയിൽ റോയിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇടപാടുകാരെ ചോദ്യം ചെയ്യാൻ എസ്.ഐ.ടി തീരുമാനിച്ചു.(CJ Roy's death, Investigation into real estate partners)
റോയിയുടെ വൻകിട ഭൂമി ഇടപാടുകളിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തികളെ കേന്ദ്രീകരിച്ചാണ്...
തൃശൂർ: പീച്ചി മയിലാട്ടുംപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. തോട്ടുങ്കര പുത്തൻപുരയിൽ ഷാജി-സാലി ദമ്പതികളുടെ മകൻ ഷിജോ (36) ആണ് മരിച്ചത്. പീച്ചി വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജീവനക്കാരനാണ് ഷിജോ.(Wild elephant attack in Thrissur, man was killed)
ചൊവ്വാഴ്ച വൈകീട്ട് 5.30-ഓടെയാണ് ആടുകളെ മേയ്ക്കുന്നതിനായി ഷിജോ മയിലാട്ടുംപാറ കാട്ടിലെ ആനക്കുഴി മേഖലയിലേക്ക് പോയത്....
കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയതിന്റെ പേരിൽ പാർട്ടി പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന വിപ്ലവാത്മകമായ തലക്കെട്ടോടെ പുറത്തിറങ്ങുന്ന പുസ്തകം രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.(V Kunhikrishnan's book launch today, high security)
വൈകിട്ട് നാലുമണിക്ക് പയ്യന്നൂർ ഗാന്ധി പാർക്കിൽ...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നൽകി മുരാരി ബാബു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് താൻ യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.(Did not make any financial gain from Unnikrishnan Potty, Murari Babu...
തിരുവനന്തപുരം: കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ അതിവേഗ റെയിൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന ആർആർടിഎസ് പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് വേഗതയേറുന്നു. പദ്ധതിയുടെ ഏകോപന ചുമതല ഗതാഗത വകുപ്പിന് നൽകിക്കൊണ്ട് മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.(Kerala government moves ahead with RRTS project, issues order)
ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയാണ് പാത...
പത്തനംതിട്ട: കഞ്ചാവ് കടത്തുന്നതിനിടെ പിടികൂടാൻ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച 2 പേർ പിടിയിൽ. പത്തനംതിട്ട സ്വദേശികളായ നസീബ് സുലൈമാനും ആസിഫും ആണ് പിടിയിലായത്. സാഹസികമായാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.(Attempt to kill excise officer with car, 2 suspects arrested)
രഹസ്യവിവരത്തെത്തുടർന്ന് കഞ്ചാവുമായി എത്തിയ പ്രതികളെ തടയാൻ ശ്രമിച്ച എക്സൈസ് സംഘത്തിന്...
കൊച്ചി: ബൈക്ക് മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ(25)യാണ് മരിച്ചത്. കളമശ്ശേരി ദേശീയപാതയിൽ പുലർച്ചെ രണ്ടേമുക്കാൽ മണിയോടെയായിരുന്നു അപകടം.(Bike accident in Kalamassery, Youth dies tragically)
എറണാകുളം ഭാഗത്ത് നിന്നും ആലുവയിലേക്ക് പോവുകയായിരുന്നു മുസ്തഫ സഞ്ചരിച്ചിരുന്ന ബൈക്ക്. കളമശ്ശേരിയിലെ മെട്രോ പില്ലർ നമ്പർ 293-ലേക്കാണ് ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വധശ്രമമുണ്ടായെന്ന കേസിൽ കുറ്റപത്രം വൈകുന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചു. കേസിൽ ഒന്നാം പ്രതിയായ ഫർസിൻ മജീദ് പാസ്‌പോർട്ട് പുതുക്കാൻ അനുമതി തേടി നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഇടപെടൽ.(Why is the charge sheet not filed even after 3 years, Court in the...
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ ഐഎഎസ് അഴിച്ചുപണിയെച്ചൊല്ലി ഭരണപക്ഷത്ത് കടുത്ത അതൃപ്തിയും ഭിന്നതയും പുകയുന്നതായി റിപ്പോർട്ടുകൾ (UDF government IAS reshuffle...