Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala

Kerala

അനന്തപുരി ഭക്തിസാന്ദ്രം: ആറ്റുകാൽ പൊങ്കാലയ്ക്കായി ഭക്തലക്ഷങ്ങൾ, നഗരവീഥികൾ പൊങ്കാല അടുപ്പുകളാൽ നിറഞ്ഞു, ഇന്ന് പ്രാദേശിക അവധി | Attukal Pongala 2026

തിരുവനന്തപുരം: സർവ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയുടെ പുണ്യത്തിൽ അനന്തപുരി. പുലർച്ചെ മുതൽ തന്നെ ക്ഷേത്രപരിസരവും നഗരവീഥികളും പൊങ്കാല അടുപ്പുകളാൽ നിറഞ്ഞു. ഭക്തിയുടെയും സമർപ്പണത്തിന്റെയും അവിസ്മരണീയ നിമിഷങ്ങൾക്കാണ് തലസ്ഥാന നഗരി ഇന്ന് സാക്ഷ്യം വഹിക്കുന്നത്.(Lakhs of devotees in Trivandrum for Attukal Pongala 2026) രാവിലെ 9.45-ന് ക്ഷേത്ര തിരുമുറ്റത്ത് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ ചടങ്ങുകൾക്ക്...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ KP ഉണ്ണികൃഷ്ണൻ അന്തരിച്ചു | KP Unnikrishnan

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 9 മണിക്ക് നടക്കും.(Former Union Minister KP Unnikrishnan passes away) ദേശീയ രാഷ്ട്രീയത്തിൽ കേരളത്തിന്റെ കരുത്തുറ്റ ശബ്ദമായിരുന്ന അദ്ദേഹം വടകര മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ആറ്...

‘സർക്കാർ ഇടപെട്ടിട്ടില്ല’: ദേവസ്വം ബോർഡ് നിലപാട് മാറ്റത്തിൽ മന്ത്രി VN വാസവൻ | Devaswom Board

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്താനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് മന്ത്രി വി.എൻ. വാസവൻ. ക്ഷേത്രവും വിശ്വാസവും സംരക്ഷിക്കാൻ ബോർഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാൻ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Government has not intervened, Minister VN Vasavan on Devaswom Board's change...

‘ഉത്തരേന്ത്യൻ BJP സർക്കാരുകളുടെ തനിപ്പകർപ്പ്’: തെലങ്കാനയിലെ കുടിയൊഴിപ്പിക്കലിൽ കോൺഗ്രസിനെതിരെ മുഖ്യമന്ത്രി | Congress

തിരുവനന്തപുരം: കർണാടകയ്ക്ക് പിന്നാലെ തെലങ്കാനയിലും കോൺഗ്രസ് സർക്കാർ 'ബുൾഡോസർ രാജ്' നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഖമ്മം ജില്ലയിലെ വെലുഗുമാറ്റ്‌ലയിൽ ഭൂരഹിതരുടെ വീടുകൾ തകർത്ത നടപടി മനുഷ്യത്വഹീനമാണെന്നും ഇതിന് മറുപടി പറയാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Copy of North Indian BJP governments, CM slams Congress over Telangana...

ടി സിദ്ദിഖ് MLAയ്‌ക്കെതിരായ കൂവലും ബഹളവും: ഗൂഢാലോചനയെന്ന് ദുരന്തബാധിതർ; പോലീസിൽ പരാതി നൽകി | T Siddique MLA

വയനാട് : ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ടി. സിദ്ദിഖ് എം.എൽ.എയെ ഒരു വിഭാഗം കൂവി വിളിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ സംഘടന പോലീസിൽ പരാതി നൽകി. എം.എൽ.എയെ അപമാനിച്ചതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സംഘടനയുടെ ചെയർമാൻ പൊലീസിന് പരാതി കൈമാറി.(Uproar against T...

പശ്ചിമേഷ്യയിലെ സംഘർഷം: കറാച്ചിയിൽ കുടുങ്ങിയ മലയാളികൾ നാളെ കൊച്ചിയിലെത്തും | Malayalis

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് വിമാനം പാത മാറ്റിയതിനെത്തുടർന്ന് പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മൂന്ന് മലയാളികൾ നാളെ പുലർച്ചെ കൊച്ചിയിലെത്തും. പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോൻ, മൂന്ന് വയസ്സുകാരിയായ മകൾ സ്മൃതി മേനോൻ എന്നിവരാണ് തിരിച്ചെത്തുന്നത്.(Malayalis stranded in Karachi to reach Kochi tomorrow) അസർബൈജാനിലെ...

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയിൽ നിലപാട് തിരുത്താൻ ദേവസ്വം ബോർഡ്; വിശ്വാസികൾക്കൊപ്പമെന്ന് K ജയകുമാർ | Sabarimala

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. യുവതി പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയിൽ നൽകുമെന്ന് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.(Sabarimala women's entry, Devaswom Board to change its stand in Supreme Court) ശബരിമലയിലെ നിലവിലുള്ള ആചാരങ്ങൾ സംരക്ഷിക്കപ്പെടണം എന്ന...

ആറ്റുകാൽ പൊങ്കാല: കുടിവെള്ളത്തെച്ചൊല്ലി മന്ത്രിയും മേയറും തമ്മിൽ വാക്പോര്; വിട്ടുകൊടുക്കാതെ ബിജെപിയും | Attukal Pongala 2026

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ, നഗരത്തിലെ കുടിവെള്ള വിതരണത്തെച്ചൊല്ലി സർക്കാരും കോർപ്പറേഷനും തമ്മിൽ പരസ്യമായ പോര്. ചിലർ ടാങ്കർ ലോറികളിൽ കൊടിവെച്ച് 'ഷോ' നടത്തുകയാണെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ വിമർശനത്തിന്, നഗരസഭ സ്വന്തം ഉത്തരവാദിത്തമാണ് നിർവഹിക്കുന്നതെന്ന മറുപടിയുമായി മേയർ വി.വി. രാജേഷ് തിരിച്ചടിച്ചു.(Attukal Pongala 2026, War of words between...

‘മോദിയെ നാളെ കിടപ്പുമുറിയിൽ നിന്ന് പിടിച്ചു കൊണ്ടു പോയാലും ഇതേ നിലപാട്: അമേരിക്കൻ യുദ്ധവെറിക്കെതിരെ M സ്വരാജ് | American warmongering

കൊച്ചി: സ്വതന്ത്ര രാഷ്ട്രങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി എം. സ്വരാജ്. കൊച്ചിയിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(M Swaraj against American warmongering) ആയത്തുള്ള അലി ഖമനേയി കമ്മ്യൂണിസ്റ്റുകാരെ ദ്രോഹിച്ചിട്ടുണ്ടോ എന്നതല്ല ഇവിടെ വിഷയം. മറിച്ച് ഒരു പരമാധികാര രാഷ്ട്രത്തിന് നേരെ അമേരിക്ക നടത്തുന്ന കടന്നാക്രമണമാണ്. രാഷ്ട്രീയമായ വിയോജിപ്പുകൾ...

‘ജനാധിപത്യ കേരളത്തിന് നാണക്കേട്’: ടി. സിദ്ദിഖിനെ കൂവിയതിനെതിരെ രമേശ് ചെന്നിത്തല | T Siddique

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ടി. സിദ്ദിഖ് എംഎൽഎയെ കൂവി വിളിച്ച സംഭവം ജനാധിപത്യ കേരളത്തിന് നാണക്കേടാണെന്ന് രമേശ് ചെന്നിത്തല. ദുരന്തമുഖത്ത് ജനങ്ങൾക്കൊപ്പം നിന്ന പൊതുപ്രവർത്തകനെ ഔദ്യോഗിക വേദിയിൽ ക്ഷണിച്ചുവരുത്തി അപമാനിച്ചത് അപരിഷ്കൃതത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Shame, Ramesh Chennithala against booing at T Siddique MLA in Wayanad) അതിജീവനത്തിന്റെ വേളകളിൽ പോലും...
- Advertisement -spot_img

Latest News

കോഴിക്കോട്ട് വീണ്ടും നിപ: രോഗിയുടെ നില ഗുരുതരം; സമ്പർക്ക പട്ടികയിൽ നിരവധിപേർ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് | Kozhikode Nipah Case

കോഴിക്കോട്: മാസങ്ങൾക്ക് ശേഷം കോഴിക്കോട്ട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. 43 വയസ്സുള്ള ഒരു ബിസിനസുകാരനിലാണ് രോഗബാധ കണ്ടെത്തിയത് (Kozhikode Nipah Case). നിലവിൽ...
- Advertisement -spot_img