Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

Kerala

‘കഴിഞ്ഞ തവണ ആധാർ കാർഡ് ചോദിക്കുന്ന സ്ഥിതിയുണ്ടായി’: മന്ത്രി MB രാജേഷ് | Aadhaar card

തിരുവനന്തപുരം: കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിക്കുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഔദ്യോഗികമായി ക്ഷണിക്കാത്തതിലാണ് പ്രതിഷേധമെങ്കിലും, കേന്ദ്രത്തിന്റെ സംഘാടന രീതികളോടുള്ള കടുത്ത വിയോജിപ്പും മന്ത്രിമാർ പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുക്കില്ല.(Last time,...

‘ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള ശ്രമം’: കേന്ദ്രത്തിനെതിരെ മന്ത്രി V ശിവൻകുട്ടി | Central Government

തിരുവനന്തപുരം: ദേശീയപാതാ വികസനത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള ബിജെപിയുടെ ശ്രമം ജനങ്ങൾ തിരിച്ചറിയുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സർക്കാർ പ്രതിനിധികളെ ഒഴിവാക്കി ഔദ്യോഗിക ചടങ്ങുകളെ രാഷ്ട്രീയവൽക്കരിക്കുന്ന കേന്ദ്ര നടപടിക്കെതിരെ കോടതി ഇടപെടലുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(Attempt to take credit, Minister V Sivankutty against the Central Government) ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ദേശീയപാതയ്ക്കായി ഫണ്ട്...

കുതിച്ചുയർന്ന് സ്വർണ്ണവില: പവന് 680 രൂപ കൂടി! | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്നും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 680 രൂപ കൂടി 1,19,760 രൂപ എന്ന നിലയിലും, ഗ്രാമിന് 85 രൂപ കൂടി 14,970 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. (Kerala Gold price hiked, know about today's rate) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത്...

‘കേരളത്തെ അപമാനിക്കൽ’: ദേശീയപാത ഉദ്ഘാടനത്തിൽ നിന്ന് ഒഴിവാക്കിയതിൽ മന്ത്രി PA മുഹമ്മദ് റിയാസ്, ചടങ്ങ് ബഹിഷ്‌കരിച്ച് സർക്കാർ | PA Mohammed Riyas

തിരുവനന്തപുരം: കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കുന്ന ദേശീയപാത 66-ന്റെ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. ഔദ്യോഗിക ചടങ്ങിൽ വകുപ്പ് മന്ത്രിയെ ഒഴിവാക്കി ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രതിഷ്ഠിക്കുന്നതിനെതിരെ അദ്ദേഹം പ്രതിഷേധിച്ചു. (Minister PA Mohammed Riyas excluded...

മുതിർന്ന CPM നേതാവ് EN മോഹൻദാസ് അന്തരിച്ചു: ഭൗതിക ശരീരം മെഡിക്കൽ കോളേജിന് കൈമാറും | EN Mohandas

മലപ്പുറം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ഇ.എൻ. മോഹൻദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.(Senior CPM leader EN Mohandas passes away) ദീർഘകാലം മലപ്പുറം ജില്ലയിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ നയിച്ച കരുത്തുറ്റ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. പത്ത് വർഷത്തോളം പാർട്ടിയുടെ...

പാക് ചാര സംഘടനയായ ISIയ്ക്കായി ചാരപ്പണി: കൊച്ചിയിൽ UP സ്വദേശിയായ നാവികസേനാ ഉദ്യോഗസ്ഥൻ പിടിയിൽ | ISI

കൊച്ചി: പാക് ചാര സംഘടനയായ ഐഎസ്ഐക്ക് രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയ നാവികസേനാംഗം പിടിയിൽ. ഉത്തർപ്രദേശ് ആഗ്ര സ്വദേശിയായ ആദർശ് കുമാറിനെ യുപി ഭീകരവിരുദ്ധ സേന ആണ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ തെക്കൻ നാവിക ആസ്ഥാനത്ത് ലാൻസ് നായിക് ആയി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ.(Spying for Pakistani spy agency ISI,...

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം: പിടിയിലായത് മുൻ മേൽശാന്തി! | Theft

കൊല്ലം : ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ മുൻ മേൽശാന്തിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വെട്ടിക്കവല സ്വദേശിയായ സജിത്ത് നമ്പൂതിരിയാണ് പിടിയിലായത്. അഞ്ചൽ വടമൺ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലായിരുന്നു ഇയാൾ കവർച്ച നടത്തിയത്.(Former head priest arrested for theft at temple in Kollam) മറ്റൊരു മോഷണക്കേസുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പോലീസ്...

ലിഫ്റ്റിനായി എടുത്ത കുഴിയിൽ യുവാവിൻ്റെ മൃതദേഹം: കൊലപാതകമെന്ന് സംശയം | Murder

കാസർഗോഡ്: നുള്ളിപ്പാടിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് കുഴിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയാണെന്ന് കരുതപ്പെടുന്ന യുവാവിന്റെ മരണം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.(Body of man found in a pit dug for a lift, Murder suspected) ചൊവ്വാഴ്ച രാത്രി കെട്ടിട ഉടമയുടെ മകൻ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് മൃതദേഹം ലിഫ്റ്റിനായി...

‘തീർത്ത് കളയും’: നേതാവിന് PM ആർഷോയുടെ വധഭീഷണിയെന്ന് പരാതി | PM Arsho

പാലക്കാട്: പി.കെ. ശശിയുടെ അനുയായിയും എസ്എഫ്ഐ മുൻ മണ്ണാർക്കാട് ഏരിയാ സെക്രട്ടറിയുമായ ഷാനിഫിനെ ഫോണിൽ വിളിച്ച് പി.എം. ആർഷോ വധഭീഷണി മുഴക്കിയതായി പരാതി. വാട്സാപ്പ് കോളിലൂടെയാണ് ഭീഷണിപ്പെടുത്തിയതെന്നും അസഭ്യവർഷം നടത്തിയെന്നും ഷാനിഫ് ആരോപിച്ചു.(Complaint alleging about PM Arsho's death threat to leader ) എറണാകുളത്തുള്ള ആളാണെന്നും തീർത്തുകളയുമെന്നും ആർഷോ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു....

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടനം: മന്ത്രി PA മുഹമ്മദ് റിയാസിന് ക്ഷണമില്ല; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, ബഹിഷ്ക്കരിച്ച് സർക്കാർ | PM Modi

കൊച്ചി: കേരളത്തിന്റെ വികസന കുതിപ്പിന് വേഗം കൂട്ടുന്ന ദേശീയപാത 66-ലെ ആറുവരി പാതയുടെ ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ വിവാദത്തിലേക്ക്. ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതാണ് വിവാദത്തിന് കാരണമായത്.(PA Mohammed Riyas not invited in National Highway...
- Advertisement -spot_img

Latest News

‘വോട്ട് കൊള്ളയ്ക്ക് പിന്നാലെ സീറ്റ് മോഷണം’; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി | Rahul Gandhi seat theft tweet

ന്യൂഡല്‍ഹി: മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയ സംഭവത്തില്‍ അതൃപ്തി വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul...
- Advertisement -spot_img