Description
Digital Voice of Kerala
Saturday, June 13, 2026

Digital Voice of Kerala

Kerala

കണ്ണൂരിൽ TO മോഹനൻ: K സുധാകരന് സീറ്റില്ല, കോന്നിയിലും മാറ്റം, കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർത്ഥിപ്പട്ടിക ഉടൻ | K Sudhakaran

തിരുവനന്തപുരം: നാടകീയമായ ചർച്ചകൾക്കൊടുവിൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമായെന്ന് സൂചന. കെ. സുധാകരൻ ഉൾപ്പെടെയുള്ള എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിന്നതോടെ കണ്ണൂരിൽ മുൻ മേയർ ടി.ഒ. മോഹനൻ സ്ഥാനാർത്ഥിയാകും. രണ്ടാംഘട്ട പട്ടിക ഇന്ന് രാവിലെ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിക്കും.(TO Mohanan in Kannur, no...

ധർമ്മടത്ത് ഹാട്രിക് ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും | Assembly elections

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസിലെത്തിയാണ് അദ്ദേഹം പത്രിക നൽകുക.(Assembly elections, Chief Minister Pinarayi Vijayan to file nomination papers today) ധർമ്മടം മണ്ഡലത്തിൽ നിന്നും തുടർച്ചയായ മൂന്നാം തവണയാണ്...

ഡോക്ടർ വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും | Dr. Vandana Das murder

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ജി. സന്ദീപിനുള്ള ശിക്ഷ കൊല്ലം അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ഇന്ന് വിധിക്കും. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. (Dr. Vandana Das murder case, Accused Sandeep to be sentenced...

BJP രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും: കുമ്മനം വീണ്ടും മത്സര രംഗത്തേക്ക്, MT രമേശ് പിന്മാറുന്നു? | BJP

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങും. മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ ഇത്തവണ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. തിരുവനന്തപുരം സെൻട്രലിൽ കരമന ജയനെ മാറ്റി കുമ്മനത്തെ പരിഗണിച്ചേക്കും. അതേസമയം, സീറ്റ് വിഭജനത്തിലെ അതൃപ്തിയെത്തുടർന്ന് മുതിർന്ന നേതാവ് എം.ടി. രമേശ് ഇത്തവണ മത്സരിച്ചേക്കില്ലെന്നാണ് വിവരം.(BJP second phase candidate list...

എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ്: കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് | Congress

തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്. കെ. സുധാകരൻ ഉൾപ്പെടെയുള്ള എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഉറച്ചുനിന്നു. സിറ്റിംഗ് എംപിമാർ ആർക്കും ഇത്തവണ നിയമസഭയിലേക്ക് ടിക്കറ്റ് നൽകില്ലെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി.(High command says MPs should not...

EP ജയരാജൻ നൽകിയ മാനനഷ്ടക്കേസ്: ശോഭാ സുരേന്ദ്രന് കോടതി സമൻസ്, ഹാജരാകണം | Sobha Surendran

കണ്ണൂർ: ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് ഇ.പി. ജയരാജൻ നൽകിയ മാനനഷ്ടക്കേസിൽ ശോഭാ സുരേന്ദ്രന് തിരിച്ചടി. കേസ് അടിയന്തരമായി തീർപ്പാക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് കണ്ണൂർ കോടതി സമൻസ് അയച്ചത്.(Defamation case filed by EP Jayarajan, Court summons Sobha Surendran) 2024 ഏപ്രിലിൽ ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തിയെന്ന...

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർക്കെതിരെ അതൃപ്തിയുമായി ഡിസിസി: നാളെ അടിയന്തര യോഗം | Sandeep Varier

കാസർഗോഡ്: തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ സന്ദീപ് വാര്യരെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ കാസർഗോഡ് ഡിസിസിയിൽ പൊട്ടിത്തെറി. ജില്ലാ നേതൃത്വവുമായോ പ്രാദേശിക പ്രവർത്തകരുമായോ യാതൊരു കൂടിയാലോചനയും നടത്താതെയാണ് സന്ദീപ് വാര്യരുടെ പേര് അടിച്ചേൽപ്പിക്കുന്നതെന്നാണ് പ്രധാന ആരോപണം.(DCC unhappy with Sandeep Varier in Thrikaripur, meeting tomorrow) കെപിസിസി തന്നിഷ്ടപ്രകാരം സ്ഥാനാർത്ഥിയെ നിശ്ചയിക്കുകയാണെന്നും ജില്ലയിലെ മുതിർന്ന നേതാക്കളെ ഇരുട്ടിൽ...

ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി ടി.എം. നാരായണൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു | Guruvayur temple

ഗുരുവായൂർ: ലോകപ്രശസ്തമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അടുത്ത മേൽശാന്തിയായി പാലക്കാട് ചെർപ്പുളശ്ശേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തിൽ ടി.എം. നാരായണൻ നമ്പൂതിരിയെ (54) തിരഞ്ഞെടുത്തു. ബുധനാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രനമസ്കാര മണ്ഡപത്തിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് ഇദ്ദേഹത്തിന് നിയോഗം ലഭിച്ചത്.(New chief priest elected in Guruvayur temple) മേൽശാന്തി സ്ഥാനത്തേക്ക് ആകെ 49 പേരാണ് അപേക്ഷ സമർപ്പിച്ചത്....

സ്ഥാനാർത്ഥിത്വത്തിൽ വിട്ടുവീഴ്ചയില്ലാതെ K സുധാകരൻ: വീണ്ടും ചർച്ചയുമായി KC വേണുഗോപാൽ, കാത്തിരിക്കാൻ നിർദേശം | K Sudhakaran

കണ്ണൂർ: നിയമസഭാ സീറ്റിനായി കടുംപിടുത്തം തുടരുന്ന കെ. സുധാകരനെ അനുനയിപ്പിക്കാനുള്ള ഹൈക്കമാൻഡ് നീക്കങ്ങൾ ഫലം കാണുന്നില്ല. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി നടത്തിയ കൂടിക്കാഴ്ചയിലും മത്സരിക്കണമെന്ന തന്റെ ആഗ്രഹത്തിൽ സുധാകരൻ മാറ്റം വരുത്തിയിട്ടില്ല. (K Sudhakaran meets KC Venugopal, uncompromising on candidacy) തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ഇക്കാര്യം ഗൗരവമായി ചർച്ച ചെയ്യാമെന്ന്...

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ? ഉദുമയിൽ പ്രദീപ് കുമാർ: കാസർഗോഡ് സ്ഥാനാർത്ഥി ചർച്ചകൾ മുറുകുന്നു | Sandeep Varier

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക തയ്യാറാകവെ, കാസർകോട് ജില്ലയിലെ തർക്ക മണ്ഡലങ്ങളിൽ ഏകദേശ ധാരണയാകുന്നു. തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരെയും ഉദുമയിൽ പ്രദീപ് കുമാറിനെയും പരിഗണിക്കുന്നതായാണ് പുറത്തുവരുന്ന സൂചനകൾ.(Sandeep Varier to contest in Thrikaripur? Kasaragod candidate talks intensify ) ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ...
- Advertisement -spot_img

Latest News

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം: വീഴ്ച വരുത്തിയ ചൈൽഡ് പ്രൊട്ടക്ഷൻ ജീവനക്കാരനെ പുറത്താക്കാൻ മന്ത്രി ബിന്ദു കൃഷ്ണയുടെ അടിയന്തര നിർദ്ദേശം | Nedumangad child murder case

തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസുകാരൻ അർഷിദ് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് (Child Protection Unit) ഉണ്ടായ ഗുരുതര വീഴ്ചയിൽ...
- Advertisement -spot_img