തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണത്തിനായി 73.50 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പ്രതിമാസ പെൻഷൻ വിതരണത്തിനായാണ് ഈ തുക ലഭ്യമാക്കിയിരിക്കുന്നത്.(Government has sanctioned Rs 73.50 crore to KSRTC, says Finance Minister KN Balagopal)
ഈ സാമ്പത്തിക വർഷം ഇതുവരെ 1,399 കോടി രൂപയാണ് സർക്കാർ സഹായമായി...
കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരും. കഴുത്തിലെ വേദന കൈയ്യിലേക്ക് ഇറങ്ങുന്നതായി മന്ത്രി ഡോക്ടർമാരെ അറിയിച്ചു. തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും ഇന്ന് കൂടി പരിയാരത്ത് തുടരാനാണ് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശം.(Neck injury, pain spreading to hands, Health Minister Veena...
കൊല്ലം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ മാറ്റം. നടനും സിറ്റിംഗ് എം.എൽ.എയുമായ എം. മുകേഷിന് ഇത്തവണ സീറ്റില്ല. പകരം എസ്. ജയമോഹൻ കൊല്ലത്ത് മത്സരിക്കും.(Never asked for chances in cinema or politics, says Mukesh about contesting in Assembly Elections)
സീറ്റ് നിഷേധിക്കപ്പെട്ട വാർത്തകളോട് മുകേഷ്...
തിരുവനന്തപുരം: തലസ്ഥാനത്ത് ഫോർട്ട് പോലീസിനെതിരെ വീണ്ടും കസ്റ്റഡി മർദ്ദന ആരോപണം ഉയരുന്നു. ബൈക്ക് മോഷണക്കേസിലെ പ്രതികളായ ജിനു ബേബി, ഉണ്ണി എന്നിവരെ ക്രൂരമായി മർദ്ദിച്ചതായാണ് പരാതി. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജിനുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.(Police beat up bike theft accused in Thiruvananthapuram, Accused undergoes emergency...
ആലപ്പുഴ: വാഹനം ഓടിക്കൊണ്ടിരിക്കെ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി. ഡ്രൈവർ പ്രദീപ് ആണ് മരിച്ചത്. മാവേലിക്കര നടക്കാവിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്.(Driver of a running KSRTC bus dies of heart attack, Bus loses...
കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പത്മഭൂഷൺ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. ശ്രീനാരായണ ധർമ്മ പ്രബോധന ട്രസ്റ്റ് സമർപ്പിച്ച ഹർജിയിൽ പുരസ്കാരം നൽകുന്നത് തടയണമെന്ന് ആവശ്യപ്പെടുന്നു. വിഷയത്തിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി.(There are many criminal cases, Petition in High Court to...
തൃശ്ശൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശ്ശൂർ മണ്ഡലത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പത്മജ വേണുഗോപാൽ തുടക്കം കുറിച്ചു. മണ്ഡലത്തിൽ ബിജെപിക്കായി ചുവരെഴുതിക്കൊണ്ടാണ് അവർ സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്നത്. പത്മജ തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന ശക്തമായ സൂചനകൾക്കിടെയാണ് ഈ നീക്കം.(Padmaja Venugopal kick-starts the BJP campaign, Writing on the wall...
കൊച്ചി: കലൂർ-ദേശാഭിമാനി റോഡിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.എൻ. സന്തോഷിനാണ് പരിക്കേറ്റത്. പുലർച്ചെയോടെയാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.(Attempt to injure police officer by hitting him with a car in Kochi)
നോർത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പതിവ്...
തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം സർക്കാരിനെതിരായ പ്രതിഷേധങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഒരു കെ.എസ്.യു പ്രവർത്തകൻ പോലും മന്ത്രിയുടെ അരികിലെത്തിയിട്ടില്ലെന്നും പോലീസും മന്ത്രിയും തമ്മിലുണ്ടായ ഉന്തും തള്ളുമാണ് അവിടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു.(It was Minister Veena George who came against the activists,...
തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മന്ത്രിയുടെ പരിക്കിനെ 'അഭിനയം' എന്ന് വിശേഷിപ്പിച്ച രാഹുൽ, മലയാള സിനിമയിലെ മഹാനടൻ മോഹൻലാലിന് ശേഷം ലഭിച്ച 'മഹാനടി'യാണ് മന്ത്രിയെന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. ആരോഗ്യവകുപ്പിനെയും അദ്ദേഹം വിമർശിച്ചു.(Rahul Mamkootathil mocks Health Minister Veena...