Description
Digital Voice of Kerala
Wednesday, April 15, 2026

Digital Voice of Kerala

digitalvoiceofkerala

നവീകരിച്ച എസി റോഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു: ദേശീയപാത ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയേക്കും | AC road

ആലപ്പുഴ: നവീകരിച്ച ആലപ്പുഴ-ചങ്ങനാശേരി (എസി) റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 2018-ലെ മഹാപ്രളയത്തിൽ കേടുപാട് സംഭവിച്ച റോഡ്, ഇനിയൊരു പ്രളയം വന്നാലും ഗതാഗതം തടസ്സപ്പെടാത്ത വിധം അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുനർനിർമ്മിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.(The renovated AC road was inaugurated by the Chief Minister) കനത്ത മഴ പെയ്താലും വെള്ളം...

UP ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സഞ്ചരിച്ച ഹെലിക്കോപ്റ്ററിന് അടിയന്തര ലാൻഡിംഗ് | Helicopter

ലഖ്‌നൗ: ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സഞ്ചരിച്ച ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെത്തുടർന്ന് ലഖ്‌നൗ വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. പറക്കുന്നതിനിടെ ഹെലികോപ്റ്ററിൽ നിന്ന് പുക ഉയർന്നതാണ് അടിയന്തര ലാൻഡിംഗിലേക്ക് നയിച്ചത്. ഉപമുഖ്യമന്ത്രിയും ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റുള്ളവരും സുരക്ഷിതരാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.(Helicopter carrying UP Deputy Chief Minister makes emergency landing) ലഖ്‌നൗവിലെ ലാ മാർട്ട്...

ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു: കുടുങ്ങിക്കിടക്കുന്നവർക്കായി പ്രത്യേക സർവീസുകൾ | Qatar

ദോഹ: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത ഭാഗികമായി പുനരാരംഭിച്ചു. രാജ്യത്തെ സായുധ സേനയുമായും മറ്റ് ഔദ്യോഗിക വകുപ്പുകളുമായും ഏകോപിപ്പിച്ചാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഈ നടപടി. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് മുൻകൂട്ടി നിശ്ചയിച്ച അടിയന്തര പാതകൾ വഴി മാത്രമായിരിക്കും വിമാനങ്ങൾ സർവീസ് നടത്തുക.(Qatar partially reopens airspace, Special services for...

മൂന്ന് ദിവസം പഴക്കമുള്ള സാമ്പാറിനെച്ചൊല്ലി തർക്കം; ബംഗളൂരുവിൽ 27-കാരി വിഷം കഴിച്ച് മരിച്ചു | Bengaluru Woman Suicide Sambar Dispute

ബംഗളൂരു: മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കം യുവതിയുടെ ആത്മഹത്യയിൽ കലാശിച്ചു (Bengaluru Woman Suicide Sambar Dispute). ബംഗളൂരു സ്വദേശിയായ കാവ്യ (27) ആണ് വ്യാഴാഴ്ച കീടനാശിനി കഴിച്ച് മരിച്ചത്. അഞ്ച് വർഷം മുൻപ് വിവാഹിതയായ കാവ്യയ്ക്ക് നാലു വയസ്സുള്ള ഒരു കുട്ടിയുണ്ട്. മൂന്ന് ദിവസം മുൻപ് ഉണ്ടാക്കിയ സാമ്പാർ വീണ്ടും ചൂടാക്കി...

‘കേരളത്തിലെ സാമൂഹിക മൂലധനമാണ് ഈ കാണുന്നത്’: വയനാട് ടൗൺഷിപ്പ് സന്ദർശിച്ച് മമ്മൂട്ടി | Wayanad township

വയനാട് : ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ ഒരുക്കിയ പുനരധിവാസ ടൗൺഷിപ്പ് സന്ദർശിച്ച് നടൻ മമ്മൂട്ടി. ടൗൺഷിപ്പിലെ വീടുകൾ സന്ദർശിച്ച അദ്ദേഹം കുടുംബങ്ങളോടും കുട്ടികളോടും വിശേഷങ്ങൾ പങ്കുവെച്ചു. ദുരന്തത്തിന് ശേഷം അതിജീവനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന ജനങ്ങളെ ചേർത്തുപിടിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു.(Mammootty visits Wayanad township, praises the unity) ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയാണ്...

നിയമസഭയിലേക്ക് അപ്രതീക്ഷിത എൻട്രിയുമായി KC വേണുഗോപാൽ?: ആലപ്പുഴയിൽ മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതിയെന്ന് സൂചന | KC Venugopal

ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ആലപ്പുഴയിൽ നിന്ന് തന്നെ അദ്ദേഹം മത്സരിക്കാനാണ് സാധ്യത. ഇതിനായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രാഥമിക അനുമതി നൽകിയതായാണ് വിവരം.(KC Venugopal to make an unexpected entry into the Assembly Elections?) തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു ഓരോ...

സൊമാറ്റോയും സ്വിഗ്ഗിയും തോറ്റു; ബംഗളൂരുവിൽ ഒരേ പിസ്സ മൂന്ന് ആപ്പുകളിൽ ഓർഡർ ചെയ്ത യുവതി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിലക്കുറവ് | Ownly App Rapido Food Delivery Bengaluru

ബംഗളൂരു: ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തെ വമ്പന്മാരായ സ്വിഗ്ഗിയും സൊമാറ്റോയും ഈടാക്കുന്ന അമിത നിരക്കുകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച (Ownly App Rapido Food Delivery Bengaluru) . ബംഗളൂരു സ്വദേശിയായ ശ്രേയ ഝാ എന്ന യുവതി ഒരേ റസ്റ്റോറന്റിൽ നിന്നുള്ള ഒരേ പിസ്സ മൂന്ന് വ്യത്യസ്ത ആപ്പുകളിൽ താരതമ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന...

‘ഇന്ത്യ മികച്ച അഭിനേതാക്കൾ, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്ന ആവശ്യം പാലിച്ചു’: അമേരിക്ക | Russian oil

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ആഗോള ഊർജ്ജ വിപണിയിലുണ്ടായ അസ്ഥിരത ലഘൂകരിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് 30 ദിവസത്തെ താത്കാലിക ഇളവ് അനുവദിച്ചതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് പ്രഖ്യാപിച്ചു. ഇന്ത്യ മികച്ച പങ്കാളിയാണെന്നും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഒഴിവാക്കാനാണ് ഈ അനുമതിയെന്നും അദ്ദേഹം വ്യക്തമാക്കി.(India is...

G സുധാകരൻ പെരുമ്പളം പാലം ഉദ്‌ഘാടനത്തിൽ പങ്കെടുക്കില്ല: ഉദ്ഘാടന ലൈവ് പേജിൽ നിന്ന് നീക്കി | G Sudhakaran

ആലപ്പുഴ: പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന മുൻ മന്ത്രി ജി. സുധാകരനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുമോയെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. ആലപ്പുഴയിൽ രണ്ട് പ്രധാന പദ്ധതികളുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി എത്തിയപ്പോൾ സുധാകരനെ സന്ദർശിക്കുമെന്നായിരുന്നു രാഷ്ട്രീയ വൃത്തങ്ങൾ കരുതിയിരുന്നത്. (G Sudhakaran will not attend the inauguration of the...

എരമല്ലൂരിൽ KSRTC ബസ് അപകടത്തിൽപ്പെട്ടു: നാൽപ്പതോളം യാത്രക്കാരിൽ 23ഓളം പേർക്ക് പരിക്ക് | KSRTC

ആലപ്പുഴ: ആലപ്പുഴ-എറണാകുളം ദേശീയപാതയിൽ എരമല്ലൂരിനും ചന്തിരൂരിനും ഇടയിൽ കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലിടിച്ച് വൻ അപകടം. ഇന്ന് പകൽ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. നാൽപ്പതോളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.(KSRTC bus meets with accident in Eramalloor, Around forty people injured) പരിക്കേറ്റവരിൽ 23 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും പരിക്ക്...
- Advertisement -spot_img

Latest News

മരിച്ചുപോയ തന്റെ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറാകാതെ തള്ളയാന; കാഴ്ച്ചക്കാരുടെ കണ്ണ് നിറയിച്ച് ദൃശ്യങ്ങൾ | Grieving Mother Elephant Video

മനുഷ്യരെപ്പോലെ തന്നെ വികാരങ്ങളുള്ള ജീവികളാണ് ആനകളെന്ന് വീണ്ടും തെളിയിക്കുന്ന ഹൃദയഭേദകമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മരിച്ചുപോയ തന്റെ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറാകാതെ, അതിനെ...
- Advertisement -spot_img