തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണസംഘം. റിയൽ എസ്റ്റേറ്റ് മേഖലയിൽ റോയിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇടപാടുകാരെ ചോദ്യം ചെയ്യാൻ എസ്.ഐ.ടി തീരുമാനിച്ചു.(CJ Roy's death, Investigation into real estate partners)
റോയിയുടെ വൻകിട ഭൂമി ഇടപാടുകളിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തികളെ കേന്ദ്രീകരിച്ചാണ്...
തൃശൂർ: പീച്ചി മയിലാട്ടുംപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. തോട്ടുങ്കര പുത്തൻപുരയിൽ ഷാജി-സാലി ദമ്പതികളുടെ മകൻ ഷിജോ (36) ആണ് മരിച്ചത്. പീച്ചി വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജീവനക്കാരനാണ് ഷിജോ.(Wild elephant attack in Thrissur, man was killed)
ചൊവ്വാഴ്ച വൈകീട്ട് 5.30-ഓടെയാണ് ആടുകളെ മേയ്ക്കുന്നതിനായി ഷിജോ മയിലാട്ടുംപാറ കാട്ടിലെ ആനക്കുഴി മേഖലയിലേക്ക് പോയത്....
കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയതിന്റെ പേരിൽ പാർട്ടി പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന വിപ്ലവാത്മകമായ തലക്കെട്ടോടെ പുറത്തിറങ്ങുന്ന പുസ്തകം രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.(V Kunhikrishnan's book launch today, high security)
വൈകിട്ട് നാലുമണിക്ക് പയ്യന്നൂർ ഗാന്ധി പാർക്കിൽ...
ന്യൂഡൽഹി: വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ ത്രിദിന യുഎസ് സന്ദർശനത്തിന് തുടക്കമായി. വാഷിംഗ്ടണിലെത്തിയ അദ്ദേഹം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ട പുതിയ വ്യാപാര കരാറിനെ നേതാക്കൾ സ്വാഗതം ചെയ്യുകയും ഉഭയകക്ഷി ബന്ധം കൂടുതൽ ഊർജ്ജിതമാക്കാൻ തീരുമാനിക്കുകയും ചെയ്തു.(New impetus in India-US trade relations,...
ട്രിപോളി: ലിബിയൻ മുൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകനും രാഷ്ട്രീയ പിൻഗാമിയുമായ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി (53) കൊല്ലപ്പെട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലിബിയയിലെ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള വിവരങ്ങൾ.(Saif al-Islam Gaddafi reportedly shot dead)
അൾജീരിയൻ അതിർത്തിയോട് ചേർന്നുള്ള സിൻറ്റാൻ നഗരത്തിലെ...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നൽകി മുരാരി ബാബു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് താൻ യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.(Did not make any financial gain from Unnikrishnan Potty, Murari Babu...
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന മാരകമായ രോഗങ്ങളിൽ ഒന്നാണ് കാൻസർ. ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും, നേരത്തെ കണ്ടെത്താനും, കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി എല്ലാ വർഷവും ഫെബ്രുവരി 4 ലോക കാൻസർ ദിനമായി ആചരിക്കുന്നു (World Cancer Day).
എന്താണ് ലോക കാൻസർ ദിനത്തിന്റെ പ്രാധാന്യം?
യൂണിയൻ ഫോർ ഇന്റർനാഷണൽ ക്യാൻസർ കൺട്രോളിന്റെ (UICC) നേതൃത്വത്തിലാണ് ഈ...
ലോകത്തിലെ ഏറ്റവും അപകടകാരികളായി കണകാക്കുന്നത് പാമ്പുകളെയാണ്. വിഷം ചീറ്റുന്ന ഈ ഇഴജന്തുക്കൾ മനുഷ്യജീവന് തന്നെ ആപത്താണ്. പാമ്പുകൾ ഇല്ലാത്ത നിരവധി രാജ്യങ്ങളും ദ്വീപുകളും ഭൂമിയിൽ ഉണ്ട്. എന്നാൽ പാമ്പുകൾ മാത്രമുള്ള ഒരു ദ്വീപും ഉണ്ട്. ചുറ്റിലും പാമ്പുകൾ മാത്രം, എവിടേക്കു തിരിഞ്ഞാലും പാമ്പുകൾ, ആർക്കും അത്ര പെട്ടന്ന് എത്തിപ്പെടുവാൻ പറ്റാത്തൊരിടം. ഇവിടെ എത്തിപ്പെട്ടാലോ പാമ്പിന്റെ...
ന്യൂഡൽഹി: സാമ്പത്തിക വളർച്ചയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകിയ കേന്ദ്ര ബജറ്റിൽ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഇടംപിടിച്ചില്ല. ശമ്പള കമ്മീഷന്റെ ശുപാർശകൾ ലഭിച്ച ശേഷം മാത്രമേ ബജറ്റിൽ തുക വകയിരുത്തുകയുള്ളൂ എന്നാണ് സൂചന.(Eighth Pay Commission, No direct announcement in the budget)
എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും, രാജ്യത്തെ...
മോസ്കോ: ഇന്ത്യയുമായി ഒപ്പിട്ട പുതിയ വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ അവകാശവാദത്തോട് പ്രതികരിച്ച് റഷ്യ (Trump India Trade Deal Claims). ഇക്കാര്യത്തിൽ ഇന്ത്യയിൽ നിന്ന് ഔദ്യോഗികമായ യാതൊരു അറിയിപ്പും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ്...
കൊച്ചി: 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസാണ് കേസ്...