HomeThe Adventure Atlasഓരോ ചുവടിലും മരണം പതിയിരിക്കുന്ന ദ്വീപ് ! ആയിരക്കണക്കിന് വിഷപ്പാമ്പുകൾ മാത്രം...

ഓരോ ചുവടിലും മരണം പതിയിരിക്കുന്ന ദ്വീപ് ! ആയിരക്കണക്കിന് വിഷപ്പാമ്പുകൾ മാത്രം വാഴുന്ന സ്നേക്ക് ഐലൻഡ്; ഇല്‍ഹ ഡ ക്യൂമാഡ ഗ്രാന്‍ഡെയെ കുറിച്ച് അറിയാം | Snake Island

ലോകത്തിലെ ഏറ്റവും അപകടകാരികളായി കണകാക്കുന്നത് പാമ്പുകളെയാണ്. വിഷം ചീറ്റുന്ന ഈ ഇഴജന്തുക്കൾ മനുഷ്യജീവന് തന്നെ ആപത്താണ്. പാമ്പുകൾ ഇല്ലാത്ത നിരവധി രാജ്യങ്ങളും ദ്വീപുകളും ഭൂമിയിൽ ഉണ്ട്. എന്നാൽ പാമ്പുകൾ മാത്രമുള്ള ഒരു ദ്വീപും ഉണ്ട്. ചുറ്റിലും പാമ്പുകൾ മാത്രം, എവിടേക്കു തിരിഞ്ഞാലും പാമ്പുകൾ, ആർക്കും അത്ര പെട്ടന്ന് എത്തിപ്പെടുവാൻ പറ്റാത്തൊരിടം. ഇവിടെ എത്തിപ്പെട്ടാലോ പാമ്പിന്റെ കടിയുറപ്പ് തന്നെ.

ബ്രസീൽ നഗരമായ സാവോ പോളോയിൽ നിന്ന് ഏകദേശം 144 കിലോമീറ്റർ അകലെയാണ് പാമ്പുകളുടെ പറുദീസയായ സ്നേക്ക് ഐലൻഡ് (Snake Island)എന്നറിയപ്പെടുന്ന ഇൽഹ ഡാ ക്യൂമാഡ ഗ്രാൻഡെ (Ilha da Queimada Grande). ഇടതൂർന്ന വനം, കുത്തനെയുള്ള പാറക്കെട്ടുകൾ, പസഫിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപിലെ അന്തേവാസികൾ പാമ്പുകൾ മാത്രമാണ്. ദ്വീപിന്റെ ആകെയുള്ള നീളം ഏകദേശം 430,000 ചതുരശ്ര കിലോമീറ്ററാണ് അതായത് 106 ഏക്കർ. ഇതിൽ 62 ഏക്കറും മഴക്കാടാണ്. ഇതിൽ തന്നെ ഓരോ ചതുരശ്ര മീറ്ററിൽ 1 മുതൽ 5 വരെ പാമ്പുകളുണ്ട്.

ലോകത്തിലെ ഏറ്റവും മാരകമായ ജീവികളിലൊന്നായ അണലികളുടെ കുടുംബത്തിലെ ഗോൾഡൻ ലാൻസ്ഹെഡ് വൈപ്പറിന്റെ (കുന്തത്തലയന്‍ സ്വര്‍ണ അണലി) ആവാസകേന്ദ്രമെന്ന നിലയിൽ സ്നേക്ക് ഐലൻഡ് കുപ്രസിദ്ധമാണ്. ദ്വീപിൽ ഉടനീളം 2000 മുതൽ 4000 വരെയാണ് ഇവയുടെ സംഖ്യ. കാഴ്ചയിൽ ഉടലാകെ മഞ്ഞ നിറത്തിലുള്ള ഇവയുടെ കടി മനുഷ്യ ജീവൻ അപഹരിക്കുവാൻ സാധിക്കുന്നതാണ്. ഇവയുടെ ഒരു കടി കൊണ്ടുതന്നെ ടിഷ്യു നെക്രോസിസിനും (tissue necrosis) കഠിനമായ ആന്തരിക രക്തസ്രാവത്തിനും കാരണമാകുമെന്നും, തുടർന്ന് കടിയേറ്റ് അര മണിക്കൂറിനുള്ളിൽ തന്നെ മരണവും സംഭവിക്കുന്നു. ഗോൾഡൻ ലാൻസ്ഹെഡ് പാമ്പുകൾ (Golden lancehead snakes) ആയിരക്കണക്കിന് വർഷങ്ങളായി സ്നേക്ക് ഐലൻഡിലെ ഒറ്റപ്പെട്ട അന്തരീക്ഷവുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നവയാണ്. അണലികൾ മാത്രമല്ല മറ്റു നിരവധി പാമ്പുകളും ഇവിടെയുണ്ട്. ഇവയിൽ ചിലത് വിഷമില്ലാത്തതുമാണ്. പാറപ്പുറത്തും, മരത്തിലും,
പുൽമേടുകൾക്കിടയിലും ചുറ്റി പിണഞ്ഞു തങ്ങളുടെ ഇരക്കായി കാത്തു കഴിയുകയാണ് ഈ പാമ്പുകൾ.

പതിനായിരം വർഷങ്ങൾക്കു മുൻപ് മെയിന്‍ലാന്‍ഡ് ബ്രസീലും സ്നേക്ക് ഐലൻഡും ചേർന്ന് ഒരൊറ്റ കരഭൂമിയായിരുന്നു. ബ്രസീലിനേക്കാൾ ഉയർന്ന പ്രദേശമായിരുന്നു സ്നേക് ഐലൻഡ്. വർഷങ്ങൾക്ക് മുൻപ് ഇവിടെ ജനവാസം ഉണ്ടായിരുന്നു. എന്നാൽ മഞ്ഞുരുകി സമുദ്രത്തിലെ ജല നിരപ്പ് ഉയർന്നതോടെ വൻകരയിൽ നിന്നും ദ്വീപ് ഒറ്റപ്പെട്ടു. ഇതിനെ പിൻപറ്റിയാണ് പാമ്പുകളുടെ എണ്ണം കൂടുവാൻ തുടങ്ങിയത്. ദ്വീപ് ഒറ്റപ്പെട്ടതോടെ പാമ്പുകൾ മാത്രമായി, മറ്റൊരു ജീവികളും ഇവിടെ വസിക്കുന്നുണ്ടായിരുന്നില്ല . മറ്റ് ഇരകളില്ലാതെ ദ്വീപിൽ പാമ്പുകൾ മാത്രമായപ്പോൾ ജീവൻ നിലനിർത്തുവാൻ പരസ്പരം ഭക്ഷിക്കുവാൻ ഇവർ ആരംഭിച്ചു.

തീർത്തും അക്രമകാരികളായി പാമ്പുകൾ മാറി. ഇവയുടെ മറ്റു പ്രധാന ഇരയാണ് ദേശാടന പക്ഷികൾ. പാമ്പുകൾ മരത്തിൽ ഒളിച്ചിരുന്ന്, പക്ഷികൾ മരക്കൊമ്പുകളിൽ വന്നിരിക്കുന്നതും അവരുടെ നേർക്ക് വീണ് പക്ഷികളെ കൊന്ന് തിന്നുന്നു. നൂറ്റാണ്ടുകൾ ഒറ്റപ്പെട്ടു കഴിയേണ്ടി വന്നത് കൊണ്ട് തന്നെ ലോകത്തിലെ മറ്റ് ഏതു പാമ്പുകളെക്കാളും ഈ ദ്വീപിലെ പാമ്പുകളുടെ വിഷത്തിന് ശക്തി കൂടുന്നു. മറ്റു വൻകരയിലെ പാമ്പുകളെ അപേക്ഷിച്ച് ഇവയക്ക് പരിണാമപരമായ മാറ്റം സംഭവിച്ചു. ഇത് ഇവയെ കൂടുതൽ അപകടകാരികൾ ആക്കുന്നു.

1500 കളിൽ പോർച്ചുഗീസുകാർ ഈ ദ്വീപ് കണ്ടെത്തുന്നതു വരെ ആർക്കും തന്നെ പാമ്പുകൾ മാത്രം വസിക്കുന്ന ഈ ദ്വീപിനെ കുറിച്ച് അറിയില്ലായിരുന്നു. 20-ാം നൂറ്റാണ്ടിലാണ് കുന്തത്തലയന്‍ സ്വര്‍ണ അണലിയെ കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. കടലിലൂടെ കടന്നുപോകുന്ന കപ്പലുകളെ നയിക്കാൻ സഹായിക്കുന്നതിനായി 1920- കളിൽ നിർമ്മിച്ച ഒരു ലൈറ്റ്ഹൗസ് ഈ ദ്വീപിൽ ഉണ്ട്. ലൈറ്റ്ഹൗസിന്റെ ചുമതല ഒരു ചെറിയ സംഘത്തിനായിരുന്നു. നിർഭാഗ്യവശാൽ, ലൈറ്റ്ഹൗസിൽ ജോലിചെയ്തിരുന്ന ഓരോരുത്തരും ഒടുവിൽ പാമ്പുകടിയേറ്റ് മരിച്ചു. അവസാനമായി ലൈറ്റ്ഹൗസിലെ ജീവനക്കാരനും കുടുംബവും നൂറുകണക്കിന് വരുന്ന പാമ്പുകളുടെ കടിയേറ്റ് മരിച്ചതിനു ശേഷം ജീവനക്കാരെ ആരെയും തന്നെ ദ്വീപിലേക്ക് അയച്ചിട്ടില്ല. ഓട്ടമാറ്റിക് സംവിധാനങ്ങൾ ലൈറ്റ്ഹൗസിൽ ഉപയോഗിക്കുവാൻ തുടങ്ങിയതോടെ ഇവിടേക്ക് ആരും വരാതെയായി.

1970- കളുടെ തുടക്കത്തോടെ ബ്രസീൽ സർക്കാർ ദ്വീപിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം നിരോധിച്ചു. നിലവിൽ ബ്രസീൽ നേവിയുടെ കീഴിലാണ് ദ്വീപിന്റെ നിയന്ത്രണം. ഗവേഷകർക്കും നേവി ഉദ്യോഗസ്ഥർക്കും മാത്രമേ ഇവിടെ പ്രവേശിക്കുവാൻ സാധിക്കു. ബ്രസീൽ സർക്കാരിന്റെ പ്രത്യേക അനുമതിയുണ്ടെങ്കിൽ നേവിയുടെ നേതൃത്വത്തിൽ ദ്വീപിൽ പ്രവേശിക്കുവാൻ സാധിക്കുന്നതാണ്. അധികാരികളുടെ കണ്ണുവെട്ടിച്ച് ദ്വീപിൽ വരുന്നവരുമുണ്ട്. എന്നാൽ ഇവർ വരുന്നത് ദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കുവാനോ, ദ്വീപിൽ പണ്ട് എപ്പോഴോ കുഴിച്ചിട്ടിട്ടുണ്ട് എന്ന് പറയപ്പെടുന്ന നിധി എടുക്കുവാനോ അല്ല, മറിച്ച് ലോകത്തിലെ ഏറ്റവും അപകടകാരിയായ കുന്തത്തലയന്‍ സ്വര്‍ണ അണലികളെ കടത്തി കൊണ്ട് പോകുവാനാണ്. കരിച്ചന്തയിൽ ഈ അണലികൾക്ക് കുറഞ്ഞത് 20 ലക്ഷം രൂപയാണ് വില. അതുകൊണ്ടു തന്നെ വേട്ടയാടലിന്റെ വലിയ ഭീഷണി കുന്തത്തലയന്‍ സ്വര്‍ണ അണലികൾ നേരിടുന്നുണ്ട്.

സ്നേക്ക് ഐലൻഡ് ഒരു നിരോധിത പറുദീസയായി തന്നെ തുടരുന്നു. പാമ്പുകളുടെ മരണക്കെണി ദ്വീപിന്റെ പ്രശസ്തി അതിനെ ലോകത്തിലെ ഏറ്റവും അപകടകരവും എന്നാൽ കൗതുകകരവുമായ ദ്വീപുകളിലൊന്നാക്കി മാറ്റി. ദ്വീപിൽ ആധിപത്യം പുലർത്തുന്ന അണലികളായാലും അല്ലെങ്കിൽ പാമ്പുകടിയേറ്റ ദ്വീപിൽ മരണപ്പെട്ടവരുടെ കഥകൾ ആണെങ്കിലും സ്നേക്ക് ഐലൻഡിനെ കുറിച്ച് കേൾക്കുന്നവരുടെ ഭാവനകളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ദ്വീപിന്റെ ദൃശ്യ ഭംഗി കണ്ട് ദ്വീപിൽ എത്തുന്നവർ കാണുന്നത് മരണത്തെയാണ്. മരണം പതിയിരിക്കുന്ന ദ്വീപ് എന്ന് തന്നെ ഇൽഹ ഡാ ക്യൂമാഡ ഗ്രാൻഡയെ വിശേഷിപ്പിക്കുവാൻ സാധിക്കുന്നതാണ്.

WhatsApp Channel Banner

Latest updates

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ഇന്ത്യ-US സ്വതന്ത്ര വ്യാപാര കരാർ: കർഷക സംഘടനകളുടെ പ്രക്ഷോഭത്തിന്...

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിൽ ചർച്ച ചെയ്യുന്ന പുതിയ വ്യാപാര കരാറിനെതിരെ കാർഷിക സംഘടനകൾ പ്രക്ഷോഭം ശക്തമാക്കിയിരിക്കുകയാണ്. കരാർ ഇതുവരെ ഒപ്പുവെച്ചിട്ടില്ലെങ്കിലും, ചർച്ചകൾ നടക്കുന്ന വേളയിൽ തന്നെ ശക്തമായ വിയോജിപ്പ് അറിയിക്കുക എന്ന...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

യുക്രൈനിലെ റഷ്യൻ ആക്രമണം: നോവായി അഖിലിൻ്റെ വിയോഗം; വിവാഹം...

കാസർഗോഡ്: യുക്രൈനിലെ ഒഡേസ നഗരത്തിന് സമീപം റഷ്യ നടത്തിയ ആക്രമണത്തിൽ കാസർഗോഡ് സ്വദേശിയായ നാവികൻ കൊല്ലപ്പെട്ടു. കാസർകോട് സ്വദേശി അഖിൽ ജോയൻ (26) ആണ് കൊല്ലപ്പെട്ടത്. 'എം.വി ഗോൾഡൻ ലിയോ' എന്ന ചരക്ക്...

ഇന്ത്യ-US സ്വതന്ത്ര വ്യാപാര കരാറിനെതിരെ കർഷക പ്രക്ഷോഭം: ശംഭു...

ബഠിൻഡ: ഇന്ത്യ-യു.എസ് സ്വതന്ത്ര വ്യാപാര കരാറിനെതിരെ ഡൽഹി കിസാൻ ഘട്ടിൽ 'കിസാൻ മഹാപഞ്ചായത്ത്' സംഘടിപ്പിക്കാൻ പുറപ്പെട്ട കർഷകരെ പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ പൊലീസ് തടഞ്ഞു. ഹരിയാന പൊലീസാണ് ഡൽഹിയിലേക്കുള്ള വഴിയിൽ ശക്തമായ ബാരിക്കേഡുകൾ...

DON'T MISS

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

ഓസ്‌ട്രേലിയയിൽ ഒറ്റപ്രസവത്തിൽ നാല് പെൺകുട്ടികൾക്ക് ജന്മം നൽകി അമ്മ;...

ഓസ്ട്രേലിയയിലെ ഒരു കുടുംബത്തിന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് പൂർണമായും മാറിമറിഞ്ഞിരിക്കുകയാണ്. നേരത്തേ മൂന്ന് മക്കളുടെ മാതാപിതാക്കളായിരുന്ന ദമ്പതികൾക്ക് ഇപ്പോൾ ഒരൊറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ കുടുംബാംഗങ്ങളുടെ എണ്ണം എട്ടായി...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...