Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala

digitalvoiceofkerala

‘ഉടൻ നിർത്തണം’: ഹോർമുസിലെ ഫീസിൽ ഇറാനെതിരെ ട്രംപ്, ഇന്ന് ഇസ്ലാമാബാദിൽ നിർണ്ണായക ചർച്ച | Trump

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾക്കിടയിൽ ഇറാനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു മാസത്തിലേറെയായി നീണ്ടുനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ, നിർണ്ണായകമായ എണ്ണക്കടത്ത് ഇറാൻ തടസ്സപ്പെടുത്തുന്നതായി ട്രംപ് ആരോപിച്ചു.(They better stop now, Trump against Iran on fees in Hormuz, crucial discussion in Islamabad today ) മുജ്തബ ഖമേനിയുടെ നേതൃത്വത്തിലുള്ള...

ശബരിമല കേസ്: വാദം നീളാൻ സാധ്യത; യുവതീ പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം പൂർത്തിയായില്ല | Sabarimala

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ വാദം നിശ്ചയിച്ചതിലും നീളുമെന്ന് സൂചന. യുവതീപ്രവേശനത്തെ എതിർക്കുന്ന കക്ഷികളുടെ വാദം പൂർത്തിയാകാത്ത പശ്ചാത്തലത്തിലാണിത്. അതേസമയം, ഹൈന്ദവ ക്ഷേത്രങ്ങളിൽ ഒരു വിഭാഗത്തെ വിലക്കുന്നത് ഹിന്ദു മതത്തിന്റെ അന്തസത്തയ്ക്ക് ചേർന്നതല്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന വാദത്തിനിടെ നിരീക്ഷിച്ചു.(Sabarimala case, Arguments in Supreme court...

നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും: ബിഹാറിൽ പുതിയ മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കും | Nitish Kumar

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിമാരായ വിജയ് കുമാർ സിൻഹ, സാമ്രാട്ട് ചൗധരി എന്നിവർ കഴിഞ്ഞ ദിവസം തന്നെ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഇരുവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തേക്കും.(Nitish Kumar to take oath as Rajya Sabha member today, New Chief Minister to be...

ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടിക്കായുള്ള തിരച്ചിൽ ഇന്നും തുടരും | Malayali girl

ചിക്കമഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയെ (15) കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയായ ശ്രീനന്ദയെ കാണാതായിട്ട് ഇപ്പോൾ 60 മണിക്കൂറിലേറെ പിന്നിട്ടിരിക്കുകയാണ്. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തെ ചെങ്കുത്തായ മലയിടുക്കുകളിലും വനമേഖലയിലും കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന.(The search for the missing Malayali girl in Chikkamagaluru will...

കണ്ണൂരിൽ V കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെ ആക്രമണം: കാറിന് തീയിട്ടു | V Kunhikrishnan

കണ്ണൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെ അർദ്ധരാത്രിയിൽ ആക്രമണം. ടി. പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ അക്രമികൾ തീയിട്ടു നശിപ്പിച്ചു. വീടിന്റെ ജനൽ ഗ്ലാസുകളും തകർത്തിട്ടുണ്ട്. (Attack on V Kunhikrishnan supporter's house in Kannur, Car set on fire) സംഭവത്തിന് പിന്നിൽ സി.പി.എം...

ഭരണത്തുടർച്ചാ പ്രതീക്ഷയിൽ LDF: ജയസാധ്യത വിലയിരുത്താൻ CPM സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാൾ | LDF

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ ജയസാധ്യതകൾ വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാൾ യോഗം ചേരും. ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം.(LDF in hopes of continuing in power, CPM state secretariat to assess chances of victory) എൽഡിഎഫിന് 80-ലധികം സീറ്റുകൾ ലഭിക്കുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ....

ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി | Ranjith

കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണ്ണായകം. രഞ്ജിത്ത് സമർപ്പിച്ച ജാമ്യാപേക്ഷയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും.(Sexual assault case, Verdict on Ranjith's bail plea today) രഞ്ജിത്തിന് ജാമ്യം അനുവദിക്കരുതെന്നും വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുനൽകണമെന്നുമാണ് പൊലീസിന്റെ ആവശ്യം. കേസുമായി...

ചരിത്രം കുറിച്ച് ആർട്ടെമിസ് II സംഘം: ഭൂമിയോട് അടുത്തു, നാളെ പുലർച്ചെ ഭൂമിയിൽ ഇറങ്ങും | Artemis II

ന്യൂയോർക്ക്: നീണ്ട കാത്തിരിപ്പിനൊടുവിൽ മനുഷ്യനെ വീണ്ടും ചന്ദ്രന്റെ അരികിലെത്തിച്ച നാസയുടെ ആർട്ടെമിസ്-2 ദൗത്യം വിജയകരമായി പൂർത്തിയാക്കി യാത്രികർ ഭൂമിയിലേക്ക് തിരിച്ചെത്തുന്നു. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5.37-ന് പേടകം ഭൂമിയിൽ തൊടും. സാൻ ഡിയേഗോ തീരത്തോട് ചേർന്ന് ശാന്തസമുദ്രത്തിലാണ് 'ഒറയോൺ ഇന്റഗ്രിറ്റി' എന്ന യാത്രാ പേടകം ലാൻഡ് ചെയ്യുക.(Artemis II crew makes history,...

കനത്ത പോളിംഗ്: രേഖപ്പെടുത്തിയത് 78.27 %, വോട്ടെണ്ണൽ മെയ് 4ന്, വിധി കാത്ത് കേരളം | Polling

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെ ഇനി കേരളം ഉറ്റുനോക്കുന്നത് മെയ് നാലിന്റെ വിധിദിനത്തിലേക്ക്. റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയ ഇത്തവണത്തെ കണക്കുകൾ രാഷ്ട്രീയ മുന്നണികളെ ഒരുപോലെ ആകാംക്ഷയിലാഴ്ത്തുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 1987-ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിത്.(Heavy polling, 78.27% recorded, counting...

‘യുദ്ധ നഷ്ടങ്ങൾക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും’: ഹോർമുസ് കടലിടുക്കിൽ നയം മാറ്റുമെന്ന് മുജ്തബ ഖമേനി | Mojtaba Khamenei

ടെഹ്‌റാൻ: ഇറാന്റെ പരമാധികാരത്തിന്മേൽ കടന്നുകയറിയവർ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനി. യുദ്ധത്തിലുണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും എണ്ണിയെണ്ണി കണക്ക് ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഔദ്യോഗിക മാധ്യമങ്ങളിലൂടെയായിരുന്നു ഖമേനിയുടെ മുന്നറിയിപ്പ്.(We will certainly demand compensation for each and every damage, says Mojtaba Khamenei) യുദ്ധത്തിൽ...
- Advertisement -spot_img

Latest News

സഞ്ജു സാംസൺ ‘റോയൽ’ തിരിച്ചുവരവ്; സീസണിലെ ആദ്യ സെഞ്ച്വറിയുമായി സഞ്ജുവിന്റെ തേരോട്ടം | Sanju Samson Century IPL 2026

ചെന്നൈ: ഐപിഎൽ 2026 സീസണിൽ ഫോം കണ്ടെത്താനാവാതെ ഉഴലുകയായിരുന്ന മലയാളി താരം സഞ്ജു സാംസണിന്റെ ഉജ്ജ്വല തിരിച്ചുവരവ് (Sanju Samson Century IPL 2026). ഡൽഹി...
- Advertisement -spot_img