Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala

Crime

വാളയാർ ആൾക്കൂട്ടക്കൊല: 8 പ്രതികൾക്ക് ജാമ്യം | Walayar mob lynching

പാലക്കാട്: വാളയാറിൽ അതിഥിത്തൊഴിലാളിയെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. മണ്ണാർക്കാട് എസ്.സി./എസ്.ടി. ജില്ലാ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ആണ് കർശന വ്യവസ്ഥകളോടെ ജാമ്യം നൽകിയത്. ആറാം പ്രതി വിനോദ് കുമാറിന് ജാമ്യഹർജി വൈകിയതിനാൽ നിലവിൽ പുറത്തിറങ്ങാനായില്ല.(Walayar mob lynching case, 8 accused granted...

‘ഒരു അതിജീവിതയെയും അങ്ങോട്ട് ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല’: ഫെന്നി നൈനാന് മറുപടിയുമായി റിനി ആൻ ജോർജ്, സ്ക്രീൻഷോട്ട് പുറത്തുവിട്ടു | Rahul Mamkootathil

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ബലാത്സംഗക്കേസിലെ മൂന്നാമത്തെ പരാതിക്കാരിയുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് നടി റിനി ആൻ ജോർജ്. ഫെന്നി നൈനാന്റെ ആരോപണങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. താൻ ഒരു അതിജീവിതയെയും അങ്ങോട്ട് ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ലെന്നും തന്റെ പേര് അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റിനി വ്യക്തമാക്കി.(Rini Ann George...

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് നേർക്ക് വെടിവെയ്പ്പ്: പ്രത്യേക പോലീസ് സുരക്ഷ | Rohit Shetty

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിന് മുന്നിൽ വെടിവെയ്പ്പ്. ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. മുംബൈ പോലീസിനെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നാല് തവണ വെടിയൊച്ച കേട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.(Gun shots fired at Bollywood director Rohit Shetty's house, Special police security) വെടിവെയ്പ്പിനെത്തുടർന്ന് രോഹിത് ഷെട്ടിയുടെ വീടിന്...

ശബരിമല സ്വർണ്ണക്കൊള്ള: കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിച്ചേക്കും; ജയിലഴികളിൽ നിന്ന് പുറത്തേക്കോ ? | Sabarimala

തിരുവനന്തപുരം: ഏറെ വിവാദമായ കട്ടിളപ്പാളി കേസിൽ മുഖ്യപ്രതികളിലൊരാളായ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി നാളെ പരിഗണിച്ചേക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘം നിശ്ചിത സമയത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യത്തിനായുള്ള നീക്കം ശക്തമാക്കിയിരിക്കുന്നത്.(Sabarimala gold theft case, Unnikrishnan Potty's bail plea likely to be considered tomorrow) ഉണ്ണികൃഷ്ണൻ...

സി ജെ റോയിയുടെ മരണം: ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് പോലീസ്; സംസ്കാരം ഇന്ന് | CJ Roy’s death

തിരുവനന്തപുരം: കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തു. ഇൻകം ടാക്സ് ജോയിന്‍റ് ഡയറക്ടർ കൃഷ്ണപ്രസാദ്, നിതിൻ എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അമിത സമ്മർദ്ദമാണ് റോയിയുടെ മരണത്തിന് കാരണമായതെന്ന കുടുംബത്തിന്റെ പരാതിയിലാണ് നടപടി.(CJ Roy's death, Police question...

കോട്ടാങ്ങൽ നഴ്‌സ് കൊലക്കേസ്: പ്രതി നസീറിന് ജീവപര്യന്തം; ശാസ്ത്രീയ തെളിവുകൾ നിർണ്ണായകമായി | Kottangal Nurse Murder Verdict

പത്തനംതിട്ട: കോട്ടാങ്ങലിൽ 26-കാരിയായ നഴ്‌സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി നസീറിന് പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു (Kottangal Nurse Murder Verdict). ബലാത്സംഗത്തിന് പത്ത് വർഷം തടവും അതിക്രമിച്ചു കയറിയതിന് ഏഴ് വർഷം തടവും ഇതിന് പുറമെ അനുഭവിക്കണം. 2019 ഡിസംബർ 15-നാണ്...

മുട്ടില്‍ മരംമുറി കേസ്: പ്രതികള്‍ക്ക് തിരിച്ചടി, ഈട്ടിത്തടികൾ കണ്ടുകെട്ടിയ നടപടി ശരിവച്ച് കോടതി; പ്രതികളുടെ അപ്പീൽ തള്ളി| Muttil tree-felling case

കൽപ്പറ്റ: വിവാദമായ മുട്ടിൽ മരംമുറി കേസിൽ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർക്ക് കനത്ത തിരിച്ചടി (Muttil tree-felling case). മുറിച്ചുകടത്തിയ ഈട്ടിത്തടികൾ വനംവകുപ്പ് കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി ശരിവച്ചു. സർക്കാരിലേക്ക് കണ്ടുകെട്ടിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ കോടതി തള്ളി. 2021-ലെ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ട് വനംവകുപ്പ് പിടികൂടിയ...

ഭക്ഷണം വൈകിയതിനെച്ചൊല്ലി തർക്കം; ഗാസിയാബാദിൽ ഹോട്ടൽ ജീവനക്കാരുടെ ആക്രമണത്തിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു | Ghaziabad Dhaba Double Murder

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭക്ഷണശാലയിൽ ലഘുഭക്ഷണം വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കം ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചു (Ghaziabad Dhaba Double Murder). വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ഖോദ പോലീസ് സ്റ്റേഷൻ പരിധിയിലെ 'വൈഷ്ണോ ദാബ'യിലാണ് സംഭവം. ഫാക്ടറി തൊഴിലാളികളായ സത്യം (26), ശ്രീപാൽ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന അനുരാഗ് എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബഹറൈച്ച് സ്വദേശികളായ...

കുട്ടികളില്ലാത്തതിന്റെ പേരിൽ ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച്; ഭാര്യയെ കെട്ടിത്തൂക്കി മരണം ഉറപ്പാക്കി, ഭർത്താവ് പിടിയിൽ | Kozhinjampara Murder Case

കൊഴിഞ്ഞാമ്പാറ: വിവാഹം കഴിഞ്ഞ് ആറു വർഷമായിട്ടും കുട്ടികളില്ലാത്തതിന്റെ പേരിൽ ഭാര്യയെ ഒഴിവാക്കാൻ ക്രൂരമായ ചതിപ്രയോഗം നടത്തിയ ഭർത്താവ് അറസ്റ്റിൽ (Kozhinjampara Murder Case). മേനോൻപാറ സ്വദേശിനി ദീപിക (30) മരിച്ച സംഭവത്തിൽ ഭർത്താവ് ശിവാനന്ദനെയാണ് (41) പോലീസ് പിടികൂടിയത്. കഴിഞ്ഞ സെപ്റ്റംബർ 25-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികളില്ലാത്ത വിഷമത്തിൽ ദീപിക തൂങ്ങിമരിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ശിവാനന്ദൻ...

ചെങ്കോട്ട സ്ഫോടനം: രാജ്യത്തെ ആഗോള കോഫി ഷോപ്പുകൾ ലക്ഷ്യമിട്ട് വൻ ഭീകരാക്രമണ ഗൂഢാലോചന | Red Fort Blast Case

ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് പിന്നിൽ രാജ്യത്തെ പ്രമുഖ ആഗോള കോഫി ഷോപ്പ് ശൃംഖലകളെ ലക്ഷ്യമിട്ടുള്ള വൻ ഗൂഢാലോചന നടന്നതായി പ്രതികളുടെ വെളിപ്പെടുത്തൽ (Red Fort Blast Case). ഗസയിലെ ഇസ്രായേൽ സൈനിക നടപടിക്കുള്ള പ്രതികാരമായി ഡൽഹിയിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും പ്രശസ്തമായ കോഫി ഔട്ട്‌ലെറ്റുകളിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതിയെന്ന് എൻഐഎയുടെ ചോദ്യം...
- Advertisement -spot_img

Latest News

‘ലക്ഷ്യങ്ങൾക്ക് അടുത്തെത്തി’: ഇറാനിലെ സൈനിക നടപടി അവസാനിപ്പിക്കാൻ US, ബ്രിട്ടൻ്റെ നടപടിയിൽ നിരാശയുമായി ട്രംപ് | Iran

വാഷിങ്ടൻ: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്ക് അന്ത്യം കുറിക്കാനൊരുങ്ങി അമേരിക്ക. ഇറാന്റെ തീവ്രവാദ ഭരണകൂടത്തിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ ലക്ഷ്യങ്ങൾ ഏകദേശം പൂർത്തിയായതായും സൈനിക നടപടികൾ അവസാനിപ്പിക്കുന്നത് പരിഗണനയിലാണെന്നും...
- Advertisement -spot_img