Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala

Crime

അയ്യപ്പന്റെ കടുത്ത ഭക്തൻ, സ്വർണക്കൊള്ളയിൽ പങ്കില്ല’; ശബരിമല കേസിൽ ജാമ്യം തേടി ഗോവർധൻ സുപ്രീം കോടതിയിൽ | Sabarimala Gold Theft Case

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമയുമായ ഗോവർധൻ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു (Sabarimala Gold Theft Case). തന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹം പരമോന്നത കോടതിയിൽ ഹർജി നൽകിയത്. താൻ അയ്യപ്പന്റെ കടുത്ത ഭക്തനാണെന്നും ഈ സ്വർണക്കൊള്ളയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നുമാണ് ജാമ്യഹർജിയിൽ ഗോവർധൻ...

കുവൈറ്റ് – ഡൽഹി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി: അഹമ്മദാബാദിലേക്ക് വഴിതിരിച്ചു വിട്ടു | Bomb threat

അഹമ്മദാബാദ്: കുവൈറ്റിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്തിലുണ്ടായിരുന്ന 180 യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു.(Bomb threat on Kuwait-Delhi IndiGo flight) വിമാനത്തിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറിൽ എഴുതിയ നിലയിലായിരുന്നു കണ്ടെത്തിയത്. വിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ക്രൂ അംഗങ്ങൾ...

തിരുവനന്തപുരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന SIയെ മർദ്ദിച്ചു: പോലീസുകാരനടക്കം 3 പേർ പിടിയിൽ | SI

തിരുവനന്തപുരം: നഗരൂർ വെള്ളല്ലൂർ ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടയിലുണ്ടായ സംഘർഷം നിയന്ത്രിക്കാനെത്തിയ എസ്.ഐയെ മർദ്ദിച്ച പോലീസുകാരനും സഹോദരങ്ങളും അറസ്റ്റിൽ. നഗരൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ അൻസാറിനാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കൽ പോലീസ് സ്റ്റേഷനിലെ സി.പി.ഒ ചന്തു, ആരോമൽ, ആദിത്യൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.(SI on duty beaten up in Thiruvananthapuram, 3 people...

തിരുപ്പതി ലഡ്ഡു വിവാദം: മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് CBI; പകരം കൃത്രിമ നെയ്യ്! | Tirupati laddu

അമരാവതി: തിരുപ്പതി ലഡ്ഡു പ്രസാദത്തിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് സിബിഐ. സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 15 മാസത്തെ അന്വേഷണത്തിനൊടുവിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ, ക്ഷേത്രത്തിൽ വൻതോതിൽ കൃത്രിമ നെയ്യ് വിതരണം ചെയ്തതിലൂടെ 250 കോടി രൂപയുടെ അഴിമതി നടന്നതായി സിബിഐ കണ്ടെത്തി.(No beef tallow or lard...

കണ്ണൂരിൽ പ്ലാസ്റ്റിക് പാത്രങ്ങളിൽ ഒളിപ്പിച്ച നിലയിൽ നാടൻ ബോംബുകൾ കണ്ടെടുത്തു | Bombs

കണ്ണൂർ: കൂത്തുപറമ്പിന് സമീപം നീർവേലിയിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മൂന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു. ഇന്ന് രാവിലെയാണ് സംശയാസ്പദമായ രീതിയിൽ ഇവ കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.(Bombs hidden in plastic containers found in Kannur) വിവരമറിഞ്ഞ് കൂത്തുപറമ്പ് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്ന് പ്ലാസ്റ്റിക് പാത്രങ്ങളിലായാണ് ബോംബുകൾ സൂക്ഷിച്ചിരുന്നത്....

പ്രണയവിവാഹത്തെ എതിർത്തു; തെലങ്കാനയിൽ മാതാപിതാക്കളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി നഴ്‌സ് | Telangana Nurse Murders Parents

തെലങ്കാന: വികാരാബാദിൽ തന്റെ പ്രണയവിവാഹത്തെ എതിർത്ത മാതാപിതാക്കളെ നഴ്‌സായ മകൾ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി (Telangana Nurse Murders Parents). ബി.എസ്‌സി നഴ്‌സിംഗ് ബിരുദധാരിയായ നക്കല സുരേഖ എന്ന യുവതിയാണ് താൻ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിൽ നിന്ന് മാരകമായ വിഷാംശമുള്ള മരുന്ന് മോഷ്ടിച്ച് മാതാപിതാക്കൾക്ക് നൽകിയത്. തന്റെ പ്രണയബന്ധത്തെ മാതാപിതാക്കൾ ശക്തമായി എതിർത്തതിനെത്തുടർന്ന്...

വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് പിന്നാലെ യുവതി കാമുകനോടൊപ്പം ഒളിച്ചോടി; ഭർത്താവും ഇടനിലക്കാരനും ജീവനൊടുക്കി | Davangere Suicide Case

കർണാടക: കർണാടകയിലെ ദാവൺഗരെയിൽ വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുൻപേ യുവതി കാമുകനോടൊപ്പം ഒളിച്ചോടിയതിനെത്തുടർന്ന് ഭർത്താവും വിവാഹത്തിന് ഇടനിലക്കാരനായി നിന്ന ബന്ധുവും ആത്മഹത്യ ചെയ്തു (Davangere Suicide Case). ഹരീഷ് (30) എന്ന യുവാവാണ് ഭാര്യ സരസ്വതിയുടെ ചതിയിൽ മനംനൊന്ത് ജീവനൊടുക്കിയത്. ഹരീഷിന്റെ മരണവാർത്തയറിഞ്ഞ ആഘാതത്തിൽ സരസ്വതിയുടെ അമ്മാവനും വിവാഹത്തിന് മുൻകൈ എടുക്കുകയും...

ടിപി വധക്കേസ്: പ്രതി ജ്യോതിബാബുവിൻ്റെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡിനെ നിയോഗിച്ച് സുപ്രീം കോടതി, നിർണ്ണായകം | TP murder case

ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. ജ്യോതിബാബുവിന്റെ ആരോഗ്യനില പരിശോധിക്കുന്നതിനായി ഒരു മെഡിക്കൽ ബോർഡിനെ നിയോഗിക്കാൻ ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.(TP murder case, Supreme Court appoints medical board to examine accused Jyothi Babu's...

‘കുറ്റബോധമുണ്ട്, കൃത്യം നടത്തിയത് ഭാര്യയ്ക്കറിയാം’: മാളിക്കടവ് കൊലപാതകത്തിൽ പ്രതിയുമായി തെളിവെടുപ്പ് | Malikkadavu murder

കോഴിക്കോട്: മാളിക്കടവിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി വൈശാഖനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മാളിക്കടവിലുള്ള വൈശാഖന്റെ ഉടമസ്ഥതയിലുള്ള ഇൻഡസ്ട്രിയിലാണ് ആദ്യഘട്ട തെളിവെടുപ്പ് നടന്നത്. കൃത്യം നടത്തുന്നതിനായി ഉറക്കഗുളിക വാങ്ങിയ മെഡിക്കൽ ഷോപ്പിലും, ജ്യൂസ് വാങ്ങിയ കടയിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് തുടരും.(Feels guilty, Evidence taken from the accused in the Malikkadavu...

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി, കോടതിയെ സമീപിച്ചത് 4 പ്രതികൾ | Actress assault case

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ 20 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ നാല് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതിയുടെ വിധി റദ്ദാക്കണമെന്നും തങ്ങളെ കുറ്റവിമുക്തരാക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. പൾസർ സുനിയെ കൂടാതെ മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി വിജീഷ് എന്നിവരാണ് കോടതിയെ സമീപിച്ചത്.(Actress assault...
- Advertisement -spot_img

Latest News

ഇസ്രായേൽ വിടാൻ എംബസി ജീവനക്കാർക്ക് യുഎസ് അനുമതി; അത്യാധുനിക യുദ്ധക്കപ്പലും പോർവിമാനങ്ങളും മേഖലയിൽ; മിഡിൽ ഈസ്റ്റിൽ യുദ്ധമുനമ്പിൽ | US Embassy Israel Evacuation

ടെൽ അവീവ്/വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ ഇസ്രായേലിലെ തങ്ങളുടെ അത്യാവശ്യമില്ലാത്ത എംബസി ജീവനക്കാരോടും കുടുംബാംഗങ്ങളോടും രാജ്യം വിടാൻ അമേരിക്ക നിർദ്ദേശിച്ചു (US Embassy Israel...
- Advertisement -spot_img