Description
Digital Voice of Kerala
Monday, March 9, 2026

Digital Voice of Kerala
HomeT20 World Cup 2026'താങ്കളെയോർത്ത് ഒരുപാട് സന്തോഷം, ചേട്ടാ': സഞ്ജു സാംസണെ അഭിനന്ദിച്ച് വിരാട് കോലി...

‘താങ്കളെയോർത്ത് ഒരുപാട് സന്തോഷം, ചേട്ടാ’: സഞ്ജു സാംസണെ അഭിനന്ദിച്ച് വിരാട് കോലി | Sanju Samson

🎙️ Latest Podcast

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ഐതിഹാസിക പ്രകടനത്തോടെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് ഇന്ത്യൻ ബാറ്റിങ് ഇതിഹാസം വിരാട് കോലി. ലോകകപ്പ് വിജയത്തിന് പിന്നാലെ കോലി പങ്കുവെച്ച ഏക ഇൻസ്റ്റഗ്രാം സ്റ്റോറി സഞ്ജുവിനെ പ്രശംസിച്ചുകൊണ്ടുള്ളതായിരുന്നു എന്നത് ശ്രദ്ധേയമാണ്.(Really happy for you, Chetta, Virat Kohli lauds Sanju Samson)

അസാമാന്യ പ്രകടനം! മാൻ ഓഫ് ദി ടൂർണമെന്റാകാൻ ഏറ്റവും അർഹനായ ആളാണ് സഞ്ജു സാംസൺ. ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ നീ നിന്റെ മികച്ച പ്രകടനം പുറത്തെടുത്തു. നിന്നെക്കുറിച്ച് ഓർത്ത് വലിയ സന്തോഷം ചേട്ടാ എന്ന് വിരാട് കോലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ലോകകപ്പിന് തൊട്ടുമുമ്പ് ന്യൂസീലൻഡിനെതിരായ പരമ്പരയിൽ ഫോം കണ്ടെത്താനാകാതെ വിഷമിച്ച സഞ്ജു, ടൂർണമെന്റിൽ അവിസ്മരണീയമായ തിരിച്ചുവരവാണ് നടത്തിയത്. ആദ്യ മത്സരങ്ങളിൽ വലിയ സ്കോറുകൾ കണ്ടെത്താനായില്ലെങ്കിലും നിർണ്ണായക ഘട്ടത്തിൽ സഞ്ജു തന്റെ വിശ്വരൂപം പുറത്തെടുത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.