മുംബൈ: 2026-ലെ ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് വലിയ ആശ്വാസമായി മധ്യനിര ബാറ്റർ തിലക് വർമ്മയുടെ (Tilak Varma) തിരിച്ചുവരവ്. പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ 23-കാരനായ താരം പൂർണ്ണ കായികക്ഷമത വീണ്ടെടുത്തതായും ലോകകപ്പിന് മുൻപുള്ള സന്നാഹ മത്സരത്തിൽ കളിക്കുമെന്നും ബിസിസിഐ സ്ഥിരീകരിച്ചു. ജനുവരിയിൽ രഞ്ജി ട്രോഫി മത്സരത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്.
ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ (CoE) നടന്ന പുനരധിവാസത്തിന് ശേഷം ഫിറ്റ്‌നസ് തെളിയിച്ച തിലകിനെ യുഎസ്എ, നമീബിയ ടീമുകൾക്കെതിരായ ഇന്ത്യ എ സന്നാഹ മത്സരങ്ങൾക്കുള്ള ടീമിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഒരു മത്സരത്തിൽ കളിച്ച ശേഷം താരം ലോകകപ്പിനുള്ള പ്രധാന ടീമിനൊപ്പം ചേരും. ന്യൂസിലൻഡിനെതിരായ ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യൻ ടീമിനെ സൂര്യകുമാർ യാദവാണ് നയിക്കുന്നത്. തിലകിന്റെ അഭാവത്തിൽ മൂന്നാം നമ്പറിൽ തിളങ്ങിയ ഇഷാൻ കിഷൻ മികച്ച ഫോമിലാണെന്നത് ടീം സെലക്ഷനിൽ മാനേജ്‌മെന്റിന് വലിയ വെല്ലുവിളിയാകും. ഫെബ്രുവരി 7-ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ യുഎസ്എയ്‌ക്കെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.
Summary
Tilak Varma is set to return to competitive cricket in a T20 World Cup warm-up match for India A after recovering from surgery. The 23-year-old cleared fitness tests at the BCCI Centre of Excellence and will rejoin the main squad in Mumbai ahead of India’s World Cup opener on February 7. His return adds strength to the middle order, though Ishan Kishan’s recent stellar form against New Zealand has created a competitive selection dilemma for the defending champions.

