Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala
HomePravasi30 വർഷത്തെ പ്രവാസത്തിന് ശേഷം അവധിക്ക് നാട്ടിലെത്തിയ മലയാളി അന്തരിച്ചു |...

30 വർഷത്തെ പ്രവാസത്തിന് ശേഷം അവധിക്ക് നാട്ടിലെത്തിയ മലയാളി അന്തരിച്ചു | NRI Death Kerala

🎙️ Latest Podcast

റിയാദ്: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സൗദി അറേബ്യയിലെ അൽഖർജിൽ പ്രവാസിയായിരുന്ന കൊട്ടാരക്കര സ്വദേശി നാട്ടിൽ അന്തരിച്ചു (NRI Death Kerala). നടുക്കുന്ന് കുരിക്കാട്ടു വീട്ടിൽ കോശി ലൂക്കോസ് (65) ആണ് മരിച്ചത്. കഴിഞ്ഞ മാസമാണ് അദ്ദേഹം അവധിക്ക് നാട്ടിലേക്ക് പോയത്. ചെങ്ങമനാട് കുരിക്കാട്ടു വീട്ടിൽ തരിയൻ ലൂക്കോസ്- തങ്കമ്മ ലൂക്കോസ് ദമ്പതികളുടെ മകനാണ് കോശി. കഴിഞ്ഞ 30 വർഷമായി അൽഖർജ് സഹനയിൽ പ്ലമ്പിങ് – ഇലക്ട്രിക്കൽ ഷോപ്പ് നടത്തി വരികയായിരുന്നു അദ്ദേഹം. ദീർഘകാലമായി കുടുംബസമേതമാണ് അദ്ദേഹം അൽഖർജിൽ താമസിച്ചിരുന്നത്. ഭാര്യ: ലീലാമ്മ. മക്കൾ: കൈയ്‌സൺ കോശി (സൗദി), ലിൻഡ കോശി (യുകെ).

Story Summary: Koshy Lukose (65), a long-term expatriate in Al-Kharj, Saudi Arabia, passed away while on vacation in Kerala. Having spent 30 years in Saudi Arabia running a plumbing and electrical shop, he returned to his hometown in Kottarakkara last month. He is survived by his wife and two children.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.