നീലഗിരി : ഗൂഡല്ലൂർ ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് മരണം. ദേവർഷോല സ്വദേശികളായ അയ്യപ്പൻ ലിംഗരാജ്, രവി എന്നിവരാണ് കൊല്ലപ്പെട്ടത്. ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.(Wild elephant attack in Devarshola, 2 people killed)
ഇന്നലെ രാത്രി വീട്ടിൽ തിരിച്ചെത്താതിരുന്നതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ കാട്ടാന ആക്രമിച്ച നിലയിലായിരുന്നു. മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.

