Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeNational'സ്വകാര്യ ബസ് സർവ്വീസുകൾ ലാഭത്തിൽ പ്രവർത്തിക്കുന്നു, KSRTC എന്തുകൊണ്ട് നഷ്ടത്തിൽ?': സുപ്രീം...

‘സ്വകാര്യ ബസ് സർവ്വീസുകൾ ലാഭത്തിൽ പ്രവർത്തിക്കുന്നു, KSRTC എന്തുകൊണ്ട് നഷ്ടത്തിൽ?’: സുപ്രീം കോടതി | KSRTC

🎙️ Latest Podcast

ന്യൂഡൽഹി: കെഎസ്ആർടിസിയുടെ സാമ്പത്തിക മാനേജ്‌മെന്റിനെയും പെൻഷൻ വിതരണത്തിലെ വീഴ്ചകളെയും രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഇതേ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബസ് സർവീസുകൾ ലാഭമുണ്ടാക്കുമ്പോൾ എന്തുകൊണ്ടാണ് സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ്ആർടിസി മാത്രം ഇത്രയും വലിയ നഷ്ടത്തിൽ ഓടുന്നതെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്രശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.(Why is KSRTC operating at loss, asks Supreme Court)

ജീവനക്കാരുടെ പിഎഫ് തുക അവർക്ക് ലഭിക്കേണ്ട നിയമപരമായ അവകാശമാണ്. അത് നൽകുന്നത് സ്ഥാപനത്തിന്റെ ചാരിറ്റിയല്ലെന്ന് കോടതി വ്യക്തമാക്കി. പെൻഷൻ വിതരണത്തിൽ കൃത്യമായ സീനിയോറിറ്റി പാലിക്കുന്നുണ്ടോ എന്ന് കോടതി നിരീക്ഷിക്കും. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുന്നതിൽ കോടതിയുടെ നേരിട്ടുള്ള ഇടപെടൽ ഉണ്ടാകുമെന്ന സൂചനയും ബെഞ്ച് നൽകി.

ലാഭകരമല്ലാത്ത റൂട്ടുകളിലും പൊതുജനതാൽപര്യാർത്ഥം സർവീസ് നടത്തുന്നത് കൊണ്ടാണ് നഷ്ടം സംഭവിക്കുന്നതെന്ന് കെഎസ്ആർടിസിക്കു വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ അറിയിച്ചു. പ്രദീപ് നായർ എന്ന ജീവനക്കാരന്റെ ആനുകൂല്യങ്ങൾ വൈകുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.