ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതിനിടെ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. ഗൾഫ് മേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്കുമാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ രാജ്യസഭയിൽ അറിയിച്ചു. എന്നാൽ, മന്ത്രിയുടെ പ്രസ്താവനയ്ക്കിടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.(West Asian conflict, S Jaishankar makes statement in Parliament)
സംഘർഷബാധിത മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ ഇന്ത്യ നേരത്തെ തന്നെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ചർച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും പ്രശ്നം പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ ഉറച്ച നിലപാടെന്ന് ജയശങ്കർ വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ സി.ജെ.പി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ യോഗത്തിൽ കടുത്ത ഭിന്നത ഉടലെടുത്തു. ഇക്കാര്യം സഭയിൽ ചർച്ച ചെയ്യണമെന്ന് ജോൺ ബ്രിട്ടാസും സന്തോഷ് കുമാറും ആവശ്യപ്പെട്ടു. എന്നാൽ സിപിഎം ഈ വിഷയം ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ തന്നെ കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് കക്ഷികൾ എതിർത്തു. ബഹളത്തെ തുടർന്ന് ലോക്സഭ 12 മണി വരെ നിർത്തിവെച്ചു. അനുശോചനം രേഖപ്പെടുത്തിയാണ് സഭ പിരിഞ്ഞത്. പശ്ചിമേഷ്യൻ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതൽ വ്യക്തത വേണമെന്ന നിലപാടിലാണ് പ്രതിപക്ഷം.

