Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala
HomeNationalചുവടുറപ്പിക്കാൻ വിജയ്: തിരഞ്ഞെടുപ്പ് അങ്കത്തിന് പെരമ്പൂർ മണ്ഡലം, പ്രമേയം പാസാക്കി TVK...

ചുവടുറപ്പിക്കാൻ വിജയ്: തിരഞ്ഞെടുപ്പ് അങ്കത്തിന് പെരമ്പൂർ മണ്ഡലം, പ്രമേയം പാസാക്കി TVK യോഗം | Vijay

🎙️ Latest Podcast

ചെന്നൈ: വിജയുടെ കന്നി മത്സരം വടക്കൻ ചെന്നൈയിലെ പെരമ്പൂരിൽ. ടിവികെ യോഗത്തിലാണ് വിജയ്‌യുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. വിജയ് പെരമ്പൂരിൽ തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി യോഗം ഔദ്യോഗികമായി പ്രമേയം പാസാക്കി.(Vijay’s maiden election contest will be in Perambur constituency)

പാർട്ടിയുടെ പ്രധാന നേതാക്കളായ ബുസി ആനന്ദ്, സെങ്കോട്ടയ്യൻ, ആധവ് അർജുന എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. താഴെത്തട്ടിലുള്ള ജനവിഭാഗങ്ങൾക്കിടയിൽ സ്വാധീനമുറപ്പിക്കാൻ പെരമ്പൂർ അനുയോജ്യമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

2021-ലെ തിരഞ്ഞെടുപ്പിൽ ഡിഎംകെ വൻ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണ് പെരമ്പൂർ. ഡിഎംകെയുടെ ഉറച്ച മണ്ഡലത്തിൽ തന്നെ വിജയ് മത്സരിക്കാനിറങ്ങുന്നത് തമിഴ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.