Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeNationalഹോർമുസ് കടക്കാൻ 2 ഇന്ത്യൻ LPG ടാങ്കറുകൾ കൂടി തയ്യാറെടുക്കുന്നു | Strait...

ഹോർമുസ് കടക്കാൻ 2 ഇന്ത്യൻ LPG ടാങ്കറുകൾ കൂടി തയ്യാറെടുക്കുന്നു | Strait of Hormuz

🎙️ Latest Podcast

ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ സംഘർഷഭരിതമായി തുടരുന്ന ഹോർമുസ് കടലിടുക്ക് കടക്കാൻ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ പതാകയുള്ള ടാങ്കറുകൾ ഉടൻ യാത്ര പുനരാരംഭിക്കുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.(Two more India-bound LPG tankers to cross Strait of Hormuz)

ഷാർജ തീരത്തിന് സമീപം നങ്കൂരമിട്ടിരിക്കുന്ന രണ്ട് പ്രമുഖ ടാങ്കറുകളാണ് ശനിയാഴ്ചയോടെ ഹോർമുസ് കടക്കാനൊരുങ്ങുന്നത്. പൈൻ ഗ്യാസ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനായി ചാർട്ട് ചെയ്ത കപ്പലാണ്. ജഗ് വസന്ത് ഭാരത് പെട്രോളിയം കോർപ്പറേഷനായി സർവീസ് നടത്തുന്ന ടാങ്കറാണ്.

22-ഓളം ഇന്ത്യൻ കപ്പലുകളാണ് ഹോർമുസ് കടലിടുക്ക് കടക്കാനാകാതെ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ ആഴ്ച ഇന്ത്യൻ പതാകയുള്ള രണ്ട് എൽപിജി കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയിരുന്നു. ഇവ സുരക്ഷിതമായി ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.