Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeNationalമാർച്ച് മൂന്നിന് സമ്പൂർണ്ണ ചന്ദ്രഗ്രഹണം: ഇന്ത്യയിൽ മിക്കയിടങ്ങളിലും ദൃശ്യമാകും | Total...

മാർച്ച് മൂന്നിന് സമ്പൂർണ്ണ ചന്ദ്രഗ്രഹണം: ഇന്ത്യയിൽ മിക്കയിടങ്ങളിലും ദൃശ്യമാകും | Total lunar eclipse

🎙️ Latest Podcast

ന്യൂഡൽഹി: ഈ വർഷത്തെ ആദ്യ സമ്പൂർണ്ണ ചന്ദ്രഗ്രഹണം മാർച്ച് മൂന്നിന് നടക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു. പടിഞ്ഞാറൻ അതിർത്തിയിലുള്ള ചുരുക്കം ചില പ്രദേശങ്ങൾ ഒഴികെ മിക്ക ഭാഗങ്ങളിലും ഗ്രഹണം ദൃശ്യമാകും.(Total lunar eclipse on March 3, Visible in most parts of India)

ഏകദേശം 3 മണിക്കൂർ 27 മിനിറ്റ് നീണ്ടുനിൽക്കുന്ന പ്രതിഭാസമാണ് ഇത്തവണത്തേത്. വൈകുന്നേരം 3.20 മുതൽ 6.48 വരെയാണ് ഗ്രഹണ സമയം. വൈകുന്നേരം 4.34 മുതൽ 5.33 വരെയുള്ള സമയത്തായിരിക്കും ചന്ദ്രൻ പൂർണ്ണമായും ഭൂമിയുടെ നിഴലിലാകുന്നത്.

ഇന്ത്യയ്ക്ക് പുറമെ കിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക് സമുദ്രം, അമേരിക്കൻ ഭൂഖണ്ഡങ്ങൾ എന്നിവിടങ്ങളിലും ഗ്രഹണം പ്രകടമാകും. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരികയും ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുകയും ചെയ്യുന്ന പ്രതിഭാസമാണിത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.