Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala
HomeNationalKSRTCയിൽ വിരമിച്ചവർക്കും ജീവനക്കാർക്കും വ്യത്യസ്ത ക്ഷാമബത്ത പാടില്ല: ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി...

KSRTCയിൽ വിരമിച്ചവർക്കും ജീവനക്കാർക്കും വ്യത്യസ്ത ക്ഷാമബത്ത പാടില്ല: ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി | KSRTC

🎙️ Latest Podcast

ന്യൂഡൽഹി: കെഎസ്ആർടിസിയിൽ ജോലിയിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത നിരക്കുകളിൽ ക്ഷാമബത്ത നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. നടപടി ഏകപക്ഷീയമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.(There should be no different DA for retirees and employees in KSRTC, Supreme Court quashes order)

പണപ്പെരുപ്പം ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഒരേ സ്ഥാപനത്തിൽ നിന്ന് വിരമിച്ചവർക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും വ്യത്യസ്ത നിരക്കുകളിൽ ഡിഎ നൽകുന്നത് തെറ്റായ നടപടിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നേരത്തെ കേരള ഹൈക്കോടതിയും കെഎസ്ആർടിസിയുടെ ഈ ഉത്തരവ് റദ്ദാക്കിയിരുന്നു.

ഇതിനെതിരെ സംസ്ഥാന സർക്കാരും കെഎസ്ആർടിസിയും നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഹൈക്കോടതി വിധി ശരിവെച്ചത്. ക്ഷാമബത്ത വിതരണം നയപരമായ വിഷയമാണെന്നും അത് തീരുമാനിക്കാൻ കെഎസ്ആർടിസിക്ക് അധികാരമുണ്ടെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.